തനതായ കാസർകോടൻ ഭാഷാശൈലിയിലൂടെ ശ്രദ്ധകേന്ദ്രമായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കി

 

കാസർകോട്: പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റഗ്രാം താരവുമായ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ ചിന്നുവിനെ കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്.

തനതായ കാസർകോടൻ ഭാഷാശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ചിന്നു പാപ്പു. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ചിന്നുവിനുള്ളത്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

പാചകം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെയും വിവിധ ഉൽപ്പന്നങ്ങളുടെ പ്രമോഷൻ വീഡിയോകളിലൂടെയും ചിന്നു ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇവർ വാടക മുറിയിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

യുവതിയുടെ മരണത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ചിന്നു പാപ്പുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നടന്നു വരികയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

സംഭവത്തിൽ വിദ്യാനഗർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts