ബെംഗളൂരുവിലെ സസ്പയിൽ അർധനഗ്നയായി കിടന്നപ്പോൾ വാതിൽ തുറന്ന് കയറിയ തെറപ്പിസ്റ്റ് മോശമായി പെരുമാറി’; പരാതിയുമായി കനേഡിയൻ യുവതി

ബെംഗളൂരു: മസാജിങ്ങിനിടെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നൽകി കനേഡിയൻ യുവതി. ബെംഗളൂരുവിലെ വിധാൻ സൗധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്പായ്ക്കെതിരെയാണ് യുവതിയുടെ പരാതി.

തെറപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകി പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി ബെംഗളൂരു പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

മസാജ് ചെയ്യുന്നതിനിടെയാണ് തെറപ്പിസ്റ്റ് പരിധികൾ ലംഘിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. താൻ അർധനഗ്നയായി കിടക്കുന്നതിനിടെ തെറപ്പിസ്റ്റ് വാതിൽ തുറന്നുവെന്നും യുവതി ആരോപിക്കുന്നു. ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കി.

ഉടൻ തന്നെ ഇത് മാനേജ്മെൻറിനെ അറിയിച്ചു. എന്നാൽ അവർ തന്റെ പരാതി ഗൗനിച്ചില്ല. പകരം താൻ അടച്ച 10,000 രൂപയിൽ 7,000 രൂപ തിരികെ നൽകുകയും നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts