മൈസൂരു കൊട്ടാരത്തിന് മുന്നിലെ സ്ഫോടനം: മരണസംഖ്യ രണ്ടായി, കേസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത് നിരവധി അഭ്യൂഹങ്ങൾ; കേസിൽ അന്വേഷണം എൻഐഎയും അന്വേഷിക്കും

ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് മുന്നിലുണ്ടായ ബലൂൺ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ പരിക്കേറ്റ ഒരു സ്ത്രീ കൂടി മരിച്ചു. ഡിസംബർ 25 ന് കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം ബലൂണുകൾ വിൽക്കുകയായിരുന്ന സലിം എന്നയാളിന്റെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്ൻന്നാണ് റിപ്പോർട്ടുകൾ.

സ്ഫോടനത്തിന്റെ തീവ്രത കാരണം ഉത്തർപ്രദേശ് സ്വദേശിയായ 40 കാരനായ സലിം സംഭവസ്ഥലത്ത് തന്നെ മരിച്ചു, മൈസൂരു ജില്ലയിലെ നഞ്ചൻഗുഡ് സ്വദേശിനിയായ മഞ്ജുളയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ അവരെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഡിസംബർ 26 ന് യുവതി മരിച്ചു. ഇതോടെ മരണസംഖ്യ രണ്ടായി.

  തുറന്നിട്ട ഓടകൾ, തകർന്ന നടപ്പാതകൾ; റോഡിൽ കാൽനടയാത്രക്കാർ മരണക്കെണിയിൽ

സ്ഫോടനം നടന്നയുടനെ പോലീസ് കമ്മീഷണർ സീമ ലട്കർ, ഡിസിപിമാരായ ബിന്ദുമണി സുന്ദർ രാജ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് ഡിറ്റക്ഷൻ ഡോഗ് സ്ക്വാഡും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി, ഈ കേസിൽ നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. മരിച്ച സലിം ബലൂണുകൾ വിൽക്കാൻ 15 ദിവസം മുമ്പ് ആണ് മൈസൂരുവിൽ എത്തിയത്. , അദ്ദേഹം മൈസൂറിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.

ഒരു ബലൂൺ വിൽപ്പനക്കാരന് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിൽ കഴിയാൻ സാമ്പത്തികമായി കഴിവുണ്ടോ എന്ന ചോദ്യം ഉയരുന്നു.. അതിനാൽ, പോലീസ് മാത്രമല്ല, എൻഐഎയും ഈ കേസിൽ ഇടപെടുകയും വ്യത്യസ്ത കോണുകളിൽ നിന്ന് അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി

ഇതുസംബന്ധിച്ച് നസർബാദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, മരിച്ച സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എഎൻഐയും അന്വേഷണം നടത്തുമെന്നാണ് വിവരം, സ്ഫോടനത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us