ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം; കാബ് ഡ്രൈവര്‍മാരുടെ പ്രതിഷേധം വഴി കണ്ടു: വിമാനത്താവളം സൗജന്യ പിക്കപ് സമയം കൂട്ടി; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം

ബെംഗളൂരു: പ്രതിഷേധത്തെ തുടര്‍ന്ന് ബെംഗളു രു വിമാനത്താവള ത്തിന്റെ ഒന്നാം ടെര്‍മിനലില്‍ ടാക്‌സികള്‍ക്ക് അനുവദിച്ച സൗജന്യ പിക്കപ് സമയം 10 മിനിറ്റില്‍ നിന്ന് 15 ആക്കി.

ടെര്‍മിനലിലെ പി 3, പി 4 പിക്കപ് ഏരിയകളിലാണു സമയം കൂട്ടിയത്. പിക്കപ് ഏരിയയില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ രണ്ടാഴ്ചയായി ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിലായിരുന്നു .

കഴിഞ്ഞ ആഴ്ച കാബ് ഡ്രൈവര്‍മാര്‍ ബെള്ളാരി റോഡി ലെ സദഹള്ളി ടോള്‍ പ്ലാസ സമീപം റോഡ് ഉപരോധിച്ചതുമൂലം ഗതാഗതം സ്തംഭിച്ചിരുന്നു.

ഒരു ദിവസം 600 രൂപ
പുതുക്കിയ സമയക്രമ പ്രകാരം 15 മിനിറ്റു വരെ സൗജന്യം. 15-45 മിനിറ്റ് 100 രൂപ, പിന്നീടുള്ള ഓരോ മണിക്കൂറിനും 50 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

ഒരു ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യാന്‍ 600 രൂപയും പിന്നീടുള്ള ഓരോ ദിവസവും 350 രൂപയും നല്‍കണമെന്ന് ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലി മിറ്റഡ് (ബിഐഎഎല്‍) അറിയിച്ചു.

നേരത്തേ 13 മിനിറ്റു വരെ 150 രൂപയും 13-18 മിനിറ്റിനു 300 രൂപയുമാണ് ഈടാക്കിയിരുന്നത്. 18 മിനിറ്റിനു ശേഷം തുടരുന്ന വാഹനങ്ങള്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

ദിവസേനയുള്ള യാത്രക്കാരുടെയും എത്തുന്ന വാഹനങ്ങളുടെയും എണ്ണം കൂടിയതിനാലാണ് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി യതെന്ന് ബിഐഎഎല്‍ വ്യക്തമാക്കി.

  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...

ഷട്ടില്‍ സര്‍വിസ് ഉപയോഗിക്കാം

വിമാനത്താവളത്തിൽ പിക്കപ് ഏരിയകളിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ 7 മിനിറ്റ് ഇടവേളകളില്‍ നടത്തുന്ന ഷട്ടില്‍ സര്‍വീസുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

6 കാറുകളും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 10 ബഗ്ഗികളും പി 3, പി 4 പിക്കപ് ഏരിയയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്.

ടെര്‍മിനല്‍ 1 ല്‍ നിന്ന് പി 4 പിക്കപ് ഏരിയയിലേക്കു ലഗേജുമായി ഒരുകിലോമീറ്റര്‍ നടക്കണം.

ടെര്‍മിനലിലെ അഞ്ചാം ലെയ്‌നില്‍ നിന്ന് യാതക്കാരെ കയറ്റാന്‍ കോര്‍പറേറ്റ് ടാക്‌സികള്‍ക്ക് 275 രൂപ ഫീസ് ഏര്‍പ്പെടുത്തുന്നത് പിന്നീട് നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts