നഗരത്തിൽ വിദ്യാർഥികളിൽ അടക്കം ലഹരി വിൽപ്പനയും ഉപഭോഗവും കൂടുന്നു; പോലീസ് കടുത്ത നടപടിയിലേക്ക്

ബെംഗളൂരു: നഗരത്തിൽ ലഹരി വിൽപ്പനയും ഉപഭോഗവും കൂടുന്നതായി എസിപി എൽ. നാഗേഷ് അറിയിച്ചു. ഡിസി ഓഫീസിൽ നടന്ന നാർക്കോ കോഡിനേഷൻ സെന്ററിന്റെ ജില്ലാതല കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിദ്യാർഥികളും മയക്കുമരുന്നിന് അടിമപ്പെടുന്ന പ്രവണത വർധിച്ചുവരുന്നതായി അദ്ദഹം അറിയിച്ചു. വിവിധ വകുപ്പുകളുമായി സഹകരിച്ച് ലഹരി വിൽപ്പനക്കെതിരേ മൈസൂരുവിൽ പോലീസ് കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാർഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും പിയു വിദ്യാഭ്യാസ വകുപ്പും ഊർജിതമായ ഇടപെടലും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.

  ബെംഗളൂരുവിൽ വന്ദേഭാരത് എത്തി സ്വീകരിച്ച് ജനങ്ങൾ

വിദ്യാർഥികളെ നിരീക്ഷിക്കാൻ കോളേജുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. മയക്കുമരുന്നുകളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ബാനറുകൾ കോളേജുകളുടെ പരിസരത്ത് സ്ഥാപിക്കണമെന്നും നാഗേഷ് അറിയിച്ചു.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിൽ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും അവ പതിവായി നിരീക്ഷിക്കുകയും വേണം.

ഹോസ്റ്റലുകൾക്ക് ചുറ്റും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തണം. കോളേജ് ഹോസ്റ്റലുകളിൽ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് പോലീസിന് സമർപ്പിക്കണം.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അവരുടെ അധികാരപരിധിയിലുള്ള ആശുപത്രികളിൽ പരിശോധന നടത്തണം. സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ നിയന്ത്രണത്തെക്കുറിച്ച് പൊതുജനങ്ങളുടെതാത്പര്യാർഥം ആശുപത്രികളിൽ അവബോധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അനധികൃത മരുന്നുകളുടെ വിൽപ്പനയ്ക്കെതിരെ ഡ്രഗ് കൺട്രോളർമാർ നടപടിയെടുക്കണമെന്നും അവരുടെ അധികാരപരിധിയിലുള്ള മെഡിക്കൽ സ്റ്റോറുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണമെന്നും പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.

  2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; അറിയാൻ വായിക്കാം

വനപ്രദേശങ്ങളിലെ ഗ്രാമങ്ങളിലും ആദിവാസി ഊരുകളിലും കഞ്ചാവ് കൃഷിയുണ്ടോ എന്ന് പരിശോധിക്കാൻ വനംവകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കൂടാതെ, ആദിവാസി മേഖലകളിലും ബോധവത്കരണ പരിപാടികൾ നടത്തണം. ജില്ലയിലെ സെൻട്രൽ ജയിലിലും സബ് ജയിലുകളിലും മുന്നറിയിപ്പില്ലാതെ പരിശോധന നടത്തണമെന്നും ജയിൽ തടവുകാർക്കായി ബോധവത്കരണ പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍സുഹൃത്ത് അറസ്റ്റില്‍; കൊലപതാകം ബെംഗളൂരുവില്‍ നിന്ന് അവധിക്കായി നാട്ടിലെത്തിയപ്പോൾ

Related posts

Click Here to Follow Us