നിയന്ത്രണം ശക്തമാക്കുന്നു; ഭക്ഷണത്തിന് നടൻ ദർശനും ഇനി വരി നിൽക്കണം

ബെംഗളൂരു : കൊടുംകുറ്റവാളികളായ തടവുകാർക്കുപോലും സുഖസൗകര്യങ്ങളൊരുക്കിയിരിക്കുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പരപ്പന അഗ്രഹാര ജയിലിൽ നിയന്ത്രണം കർശനമാക്കി.

രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ അടക്കമുള്ള തടവുകാർക്ക് നൽകിയിരുന്ന ഇളവുകൾ പിൻവലിച്ചു. നേരത്തേ ദർശന് ഭക്ഷണം സെല്ലിൽ എത്തിച്ചുനൽകിയിരുന്നെങ്കിൽ ഇപ്പോൾ വരിയിൽ കാത്തുനിൽക്കണം.

ഒറ്റയ്ക്ക് ഒരു സെല്ലിലാണ് ദർശനെ താമസിപ്പിച്ചിരിക്കുന്നത്. അതിസുരക്ഷയുള്ള ഇവിടെ ഭക്ഷണം എത്തിച്ചുനൽകുകയായിരുന്നു. എന്നാൽ, ഇപ്പോൾ ദർശനും മറ്റുതടവുകാർക്കൊപ്പം വരിയിൽ കാത്തുനിന്നാണ് ഭക്ഷണംവാങ്ങുന്നത്.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

വിവാദവീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് പുതുതായി നിയമിക്കപ്പെട്ട ജയിൽ സൂപ്രണ്ട് അൻഷുകുമാറാന് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

ജയിലിൽ കൂടുതൽ സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ സമർപ്പിച്ചിരുന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജയിലിൽ ചാരായംവാറ്റ് നടത്തുന്നതും തടവുകാർ പാർട്ടി നടത്തുന്നതും തീവ്രവാദബന്ധത്തെത്തുടർന്ന് പിടിയിലായവർ സെല്ലിൽ ടിവി കാണുന്നതുമായ വീഡിയോകളാണ് കഴിഞ്ഞിടയ്ക്ക് പുറത്തുവന്നത്. ഇതിനുമുൻപ്‌ ദർശന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പാടാക്കിയിരുന്ന വീഡിയോയും പ്രചരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
[masterslider id="10"]

Related posts