മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിന്റെ പേരിലുള്ള രണ്ട് പോക്സോ കേസുകളിൽ ഒന്ന് കോടതി തള്ളി

ബെംഗളൂരു : ചിത്രദുർഗ മുരുഗമഠം മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിന്റെ പേരിലുള്ള രണ്ട് പോക്സോ കേസുകളിൽ ഒന്ന് കോടതി തള്ളി. ശിവമോഗ സെക്കൻഡ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിവമൂർത്തിയെ ശിക്ഷിക്കാൻ തക്ക തെളിവുകളില്ലെന്നുപറഞ്ഞ് കേസ് തള്ളിയത്.

മഠത്തിനോടുചേർന്നുള്ള ഹോസ്റ്റലിൽനിന്ന് പഠിച്ചുവന്ന രണ്ട് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു കേസ്. കൂട്ടുപ്രതികളായിരുന്ന ഹോസ്റ്റൽ വാർഡൻ രശ്മി, ജൂനിയർ മഠാധിപതി ബസവാദിത്യ, മഠത്തിന്റെ സെക്രട്ടറി പരമശിവയ്യ എന്നിവരെയും കോടതി വെറുതേവിട്ടു.

  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്

കർണാടകത്തിലെ പ്രമുഖ ലിംഗായത്ത് മഠമായ മുരുഗമഠം മഠാധിപതി പോക്സോ കേസിൽ പെട്ടത് വലിയവാർത്തയായിരുന്നു. 2022 സെപ്റ്റംബർ ഒന്നിന് അറസ്റ്റിലായ ശിവമൂർത്തിക്ക് 2023 നവംബറിലാണ് ജാമ്യം ലഭിച്ചത്.

ചിത്രദുർഗ മഠത്തിൽ പ്രവേശിക്കാൻപാടില്ലെന്ന ഉപാധിയോടെയായിരുന്നു ജാമ്യം. ശിവമൂർത്തിയുടെ പേരിലുള്ള രണ്ടാമത്തെ പോക്സോ കേസ് വിചാരണ തുടങ്ങാനിരിക്കെയാണ് ആദ്യ കേസ് തള്ളിയത്.

വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എച്ച്.ആർ. ജഗദീഷ് പറഞ്ഞു. രണ്ടാമത്തെ കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള ശിവമൂർത്തിയുടെ ഹർജി വിചാരണക്കോടതി തള്ളിയതാണ്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ തീർപ്പുണ്ടായിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
[masterslider id="10"]

Related posts