കേരളത്തിലേക്ക് യാത്ര സുഖകരമാക്കും; ഒന്നിന് കേരളത്തിലേക്ക് ഒരു അംബാരി ഉത്സവ് കൂടി തുടങ്ങും

ബെംഗളൂരു: കേരളത്തിലേക്ക് യാത്ര സുഖകരമാക്കാൻ കർണാടക ആർടിസിയുടെ ഒരു അംബാരി ഉത്സവ് സ്ലീപ്പർ വോൾവോ മൾട്ടി ആക്സിൽ ബസ് കൂടി വരുന്നു.

കോട്ടയത്തേക്കാണ് പുതിയ ബസ്. ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴി കോട്ടയത്തെത്തും.

ബെംഗളൂരു ശാന്തിനഗർ ബസ്‌സ്റ്റാൻഡിൽനിന്ന് ദിവസവും വൈകീട്ട് 6.30-ന് പുറപ്പെടും. പിറ്റേന്ന് രാവിലെ ആറിന് കോട്ടയത്തെത്തും. കോട്ടയത്തുനിന്ന് ദിവസവും വൈകീട്ട് 5.45-ന് പുറപ്പെടും.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

പിറ്റേന്ന് രാവിലെ 5.45-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് 1950 രൂപയാണ് ടിക്കറ്റ് ചാർജ്. കേരളത്തിലേക്ക് നിലവിൽ നാല് അംബാരി ഉത്സവ് ബസ് സർവീസുകളുണ്ട്.

എറണാകുളത്തേക്ക് രണ്ടും കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് ഓരോന്നുമാണുള്ളത്. ഇതുകൂടാതെ എറണാകുളത്തേക്ക് രണ്ട് ഡ്രീം ക്ലാസ് ബസ് സർവീസുകളുമുണ്ട്.

കൂടുതൽ മൾട്ടി ആക്സിൽ സ്ലീപ്പർബസുകൾ ലഭ്യമാകുന്നമുറയ്ക്ക് ആലപ്പുഴ, തിരുവനന്തപുരം റൂട്ടിലേക്ക് പരിഗണിക്കുമെന്ന് കർണാടക ആർടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts