മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കിയ ആ സുഹൃത്തിനെ വേദിയിലേക്ക് വിളിച്ചുവരുത്തി പരിചയപെടുത്തി നടൻ മമ്മൂട്ടി

കൊച്ചി: ‘മമ്മൂട്ടി’ എന്ന പേര് ആദ്യമായി തനിക്ക് സമ്മാനിച്ചയാളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി നടൻ മമ്മൂട്ടി. എറണാകുളത്ത് ആരംഭിച്ച മലയാളമനോരമ ഹോർത്തൂസ് ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ സദസിന് മുന്നിലായിരുന്നു മലയാള സിനിമയുടെ മഹാനടൻ ആ രഹസ്യം വെളിപ്പെടുത്തിയതും തനിക്ക് പേരിട്ട സുഹൃത്തിനെ സദസിന് പരിചയപ്പെടുത്തിയതും. മുഹമ്മദ് കുട്ടി എന്ന പേര് മൂന്നക്ഷരത്തിലേക്ക് ചുരുക്കിയ പേരിന്റെ ഉപജ്ഞാതാവിനെ ആൾക്കൂട്ടത്തിനിടയിൽ ചൂണ്ടിക്കാണിച്ച മമ്മൂട്ടി, അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റി പരിചയപ്പെടുത്തുകയും ചെയ്തു. എടവനക്കാട് സ്വദേശി ശശിധരൻ ആയിരുന്നു മഹാരാജാസ് കോളേജിലെ പഠനകാലത്തിനിടെ മുഹമ്മദ് കുട്ടിയുടെ പേര് മമ്മൂട്ടിയാക്കിയ ആ…

Read More

ട്രെയിൻ മാറി കയറിയ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട ടി ടി ഇ അറസ്റ്റിൽ

ഡൽഹി: ഓടുന്ന ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ച സംഭവത്തിൽ ടിടിഇ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇറ്റാവയിൽ 25നു രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് (32) മരിച്ചത്. ടിടിഇ സന്തോഷ് കുമാറാണ് അറസ്റ്റിലായത്.ആദ്യം അപകടമരണമാണെന്നു കരുതിയ സംഭവമാണ് അന്വേഷണത്തിൽ കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ചികിത്സയ്ക്കായി ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി കാൻപുരിൽ നിന്ന് ബരൗണി-ന്യൂഡൽഹി ഹംസഫർ സ്‌പെഷൽ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്ത് കാത്തിരുന്ന ഇവർ ട്രെയിൻ വൈകിയതിനാൽ പട്‌ന-ആനന്ദ് വിഹാർ സ്‌പെഷൽ ട്രെയിനിൽ കയറുകയായിരുന്നു. ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ പുറത്തേക്ക്…

Read More

ഉദയനിധി സ്റ്റാലിന്റെ ജന്മദിന പാര്‍ട്ടിയില്‍ അർദ്ധനഗ്ന യുവതികളുടെ നൃത്തം മന്ത്രിയുടെ മുന്നില്‍; വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി വീഡിയോ

തമിഴ്‌നാട്ടില്‍ മന്ത്രിയുടെ മുന്നില്‍ നൃത്തം ചെയ്യുന്ന അർദ്ധനഗ്നമായി വേഷം ധരിച്ച യുവതികളുടെ വീഡിയോ വൈറലായതോടെ പ്രതിരോധത്തിലായി ഭരണകക്ഷിയായ ഡിഎംകെ. തമിഴ്‌നാട് സഹകരണ മന്ത്രി പെരിയകറുപ്പനാണ് വീഡിയോയില്‍ യുവതികളുടെ നൃത്തം ആസ്വദിച്ച് കൈകള്‍ കൂപ്പുന്നത്. .വീഡിയോ വൈറലായതോടെ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. ശിവഗംഗ ജില്ലയില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി നടന്ന പാര്‍ട്ടിയിലാണ് യുവതികള്‍ നൃത്തം അവതരിപ്പിച്ചത്. തമിഴ്‌സംസ്‌കാരത്തെയും സ്ത്രീകളുടെ അന്തസ്സിനെയും ഹനിക്കുന്നതാണ് സംഭവമെന്ന് ബിജെപി ആരോപിച്ചു. സ്ത്രീകളെ തന്റെ മുന്നില്‍ നൃത്തം ചെയ്യിപ്പിച്ചുവെന്നാരോപിച്ച്…

Read More

തണുപ്പിലമര്‍ന്ന് നഗരം; കുറഞ്ഞ താപനില 15 ഡിഗ്രി

climate

ബെംഗളൂരു: കുറഞ്ഞ താപനില 15 ഡിഗ്രീ സെല്‍ഷ്യസായതോടെ ബെംഗളൂരു തണുപ്പിന്റെ പിടിയില്‍. രാത്രി താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനിടയുണ്ട്. യെലഹങ്ക മേഖലയില്‍ 24 മണിക്കൂറില്‍ 14.7 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിത്. 25 ഡിഗ്രിയായിരുന്നു ഉയര്‍ന്ന താപനില.

Read More

ഇനി ബാഗ് തലയില്‍ വച്ചുറങ്ങേണ്ട; ട്രെയിനിലെ സ്ലീപ്പര്‍ ക്ലാസ് യാത്രയില്‍ തലയിണയും ഷീറ്റും ലഭിക്കും: വിശദാംശങ്ങൾ അറിയാൻ വായിക്കാം

തീവണ്ടികളിൽ ഇനി സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും പുതച്ചുറങ്ങാം. ബെഡ്ഷീറ്റ്, തലയണ ഉൾപ്പെട്ട ബെഡ് റോൾ കിട്ടും. പണം നൽകി ഉപയോഗിക്കുാവുന്ന ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ 10 തീവണ്ടികളിൽ ജനുവരി ഒന്നിന് തുടങ്ങും കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685/ 12686), പാലക്കാട് എക്സ്പ്രസ് (22651/ 22652), തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12695/12696), ആലപ്പി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22639/ 22640), മംഗളൂരു-ചെന്നൈ എക്സ്‌പ്രസ് (16159/16160) എന്നീ വണ്ടികളിൽ ഈ സൗകര്യം ലഭ്യമാകും. ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസുകളില്‍ ദീര്‍ഘ ദൂരം യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ…

Read More

ഗര്‍ഭച്ഛിദ്രം യുവതിയുടെ സ്വന്തം ഇഷ്ടപ്രകരം; യുവതിക്കെതിരെ സീല്‍ഡ് കവറിൽ ഒമ്പത് ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയില്‍ സീല്‍ഡ് കവറിലാണ് രേഖകള്‍ നല്‍കിയത്. ആകെ ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. ഗര്‍ഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചുവെന്നതിനുള്ള തെളിവുകള്‍ പെന്‍ഡ്രൈവില്‍ നല്‍കി. ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിലും ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവും രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഒളിവില്‍ കഴിയുന്ന രാഹുല്‍…

Read More

മള്‍ട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റിന് 2% സെസ്; ഭേദഗതി ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം

ബെംഗളൂരു: മള്‍ട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റ് നിരക്കില്‍ 2% സെസ് ചുമത്തുന്ന് ഭേദഗതി ബില്ലിന്റെ കരടിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. അസംഘടിത സൊഴിലാളികളുടെ സാമൂഹിക സുരക്ഷ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താനാണ് സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് 2120 കോടി രൂപയാണ് സമാഹരിക്കേണ്ടത്. ഇതിന് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ലിറ്ററിന് 1 രൂപ വീതം സെസ് ഉയര്‍ത്താനുളള നിര്‍ദേശവും തൊഴില്‍ വകുപ്പ് ഉന്നയിച്ചിട്ടുണ്ട്. നിര്‍മാണ, മോട്ടര്‍ വാഹന മേഖലയിലെ 60 ലക്ഷം പേര്‍ ഉള്‍പ്പടെ 1.89 കോടി തൊഴിലാളികളാണ് കര്‍ണാടകയില്‍ അസംഘടിത മോഖലയില്‍ പ്രവര്‍ത്തിക്കുന്നത്,

Read More

രാഹുലിനെതിരെ പാർട്ടിക്കുള്ളിലും ആരോപണമുണ്ട്; വെളിപ്പെടുത്തലുമായി യൂത്ത് കോൺഗ്രസ്‌ വനിതാ നേതാവ്

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രം​ഗത്ത്. രാഹുലിനെതിരെ പാർട്ടിക്കുള്ളിലും ആരോപണമുണ്ടെന്നും ചില വനിത പ്രവർത്തകർ സ്വകാര്യമായി തന്നോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും സജന ബി സാജൻ പറഞ്ഞു. രാഹുലിനെ സംരക്ഷിക്കുകയല്ല കോൺഗ്രസ് പ്രവർത്തകന്റെ ധർമ്മമെന്നും സജന പറഞ്ഞു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത സാഹചര്യത്തില്‍ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ശരിയായ നടപടിയല്ലയെന്നും സജന വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടികൾ കൂടുതൽ തെളിവുകൾ തന്നാൽ കെപിസിസി അധ്യക്ഷന് പരാതി നൽകുമെന്നും…

Read More

അശാസ്ത്രീയ നിര്‍മ്മാണം; മഴക്കാലത്തുള്‍പ്പടെ പേടിസ്വപനമായി അടിപ്പാതകള്‍; അശാസ്ത്രീയമായി നിര്‍മിച്ചിട്ടുള്ള അടിപാതകൾ അറിയാൻ വായിക്കാം

ബെംഗളൂരു : മഴക്കാലത്ത് യാത്രക്കരുടെ പേടി സ്വപ്‌നമാണ് അടിപ്പാതകള്‍. ഇരുവശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെളളം നിമിഷനേരം കൊണ്ട് മൂടും. ഇത്തരത്തില്‍ വെളളം പൊങ്ങിയതിനെ തുടര്‍ന്ന് തുടര്‍ന്നാണ് നഗരമദ്ധ്യത്തിലെ കെആര്‍ സര്‍ക്കിള്‍ അടിപ്പാതയില്‍ രണ്ടര വര്‍ഷം മുന്‍പ് 22 വയസുളള ഐടി ജീവനക്കാരിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ വളരെ വേഗത്തില്‍ മുങ്ങിപ്പോയതിനാല്‍ പുറത്തിറങ്ങാനായില്ല. മഴവെളളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ ഒഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് ഞൊടിയിടയില്‍ വെളളം പൊങ്ങിയത്. പനത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടിപ്പാത, കെആര്‍ സര്‍ക്കിള്‍ അടിപ്പാത, കാഡുബീസനഹളളിഅടിപ്പാത, യെലഹങ്ക ജൂഡീഷ്യല്‍ ലേഔട്ട് അടിപാപത,…

Read More

ദിത്വ ചുഴലിക്കാറ്റ്: നവംബർ 30 മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വ ചുഴലിക്കാറ്റ് കർണാടക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഉടൻ തന്നെ ആഞ്ഞടിക്കാൻ സാധ്യത. അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. നവംബർ 30 മുതൽ തമിഴ്‌നാട്, തെലങ്കാന, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ദിത്വ ചുഴലിക്കാറ്റ് കനത്ത മഴയ്ക്ക് കാരണമാകും. സെൻയാർ ചുഴലിക്കാറ്റ് ദുർബലമാകുന്നതോടെ ദിത്വ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്ക് പടിഞ്ഞാറോട്ട് നീങ്ങുമെന്ന്…

Read More
Click Here to Follow Us