ബെംഗളൂരു : ചിത്രദുർഗ മുരുഗമഠം മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിന്റെ പേരിലുള്ള രണ്ട് പോക്സോ കേസുകളിൽ ഒന്ന് കോടതി തള്ളി. ശിവമോഗ സെക്കൻഡ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിവമൂർത്തിയെ ശിക്ഷിക്കാൻ തക്ക തെളിവുകളില്ലെന്നുപറഞ്ഞ് കേസ് തള്ളിയത്. മഠത്തിനോടുചേർന്നുള്ള ഹോസ്റ്റലിൽനിന്ന് പഠിച്ചുവന്ന രണ്ട് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു കേസ്. കൂട്ടുപ്രതികളായിരുന്ന ഹോസ്റ്റൽ വാർഡൻ രശ്മി, ജൂനിയർ മഠാധിപതി ബസവാദിത്യ, മഠത്തിന്റെ സെക്രട്ടറി പരമശിവയ്യ എന്നിവരെയും കോടതി വെറുതേവിട്ടു. കർണാടകത്തിലെ പ്രമുഖ ലിംഗായത്ത് മഠമായ മുരുഗമഠം മഠാധിപതി പോക്സോ കേസിൽ പെട്ടത് വലിയവാർത്തയായിരുന്നു. 2022…
Read MoreDay: 28 November 2025
11 ദിവസം നീളുന്ന പുഷ്പമേളയ്ക്ക് കബൺപാർക്ക് തുടക്കം
ബെംഗളൂരു : വർണങ്ങളുടെ വസന്തകാലം തീർത്തു കബൺപാർക്കിൽ പുഷ്പമേളയ്ക്ക് തുടക്കമായി. ഡിസംബർ ഏഴുവരെ നടക്കുന്ന മേളയുടെ ആദ്യദിനം 35,000 സന്ദർശകർ എത്തി. ഇതിൽ പകുതിയിലേറെയും കുട്ടികളായിരുന്നു. ആനകൾ, പുലികൾ, കടുവകൾ, ചിത്രശലഭങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയവയുടെ പൂക്കളാലും പഴങ്ങളാലും തീർത്ത രൂപങ്ങൾ അടക്കം കൗതുകമുണർത്തുന്നകാഴ്ചകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. 35,000-ഓളം പൂച്ചെടികളുടെ ശേഖരവുമുണ്ട്. ബെംഗളൂരുവിലുളള സ്വകാര്യ നഴ്‌സറികൾ അടക്കമുള്ള സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ചിത്രപ്രദർശനം, ബോൺസായി ചെടികളുടെ പ്രദർശനം തുടങ്ങിയവയും വിവിധമത്സരങ്ങളും മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധകലാപരിപാടികളും അരങ്ങേറും. ഹോർട്ടി കൾച്ചറൽ വകുപ്പിന്റെ നേതൃത്വത്തിലാണ് 11 ദിവസം…
Read Moreമുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള പ്രതിസന്ധിയിൽ ഹൈക്കമാന്‍ഡ് ഇടപെടല്‍; അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം
ബെംഗളൂരു : മുഖ്യമന്ത്രി പദത്തെച്ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചു. നാളെയോ മറ്റന്നാളോ ആയിരിക്കും ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിവരം. രണ്ടുദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും താനും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് കൈകൊണ്ടാല്‍ കോണ്‍ഗ്രസിന് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍…
Read Moreഹോങ്കോങ് തീപിടിത്തം: മരണസംഖ്യ 128 ആയി; തിരച്ചിൽ തുടരുന്നു
ഹോങ്കോങ്ങിനെ ഞെട്ടിച്ച തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേർ ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്. അതേസമയം, തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറുകണക്കിന് പേരെയാണ് ദുരന്തത്തിൽ കാണാതായത്. തായ് പേയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് രണ്ട് ദിവസം മുമ്പ് തീ പടർന്നത്. 2000 അപ്പാർട്ട്മെന്‍റുകൾ നിറഞ്ഞ 8 ബ്ലോക്കുകളുള്ള ബിൽഡിങ്ങിൽ 4600 ഓളം പേരാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ കേസെടുക്കുകയും രണ്ട് ഡയറക്ടര്‍മാരെയും ഒരു എന്‍ജിനീയറെയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇരുപത് വർഷം പഴക്കമുള്ളതാണ്…
Read Moreമുഖ്യമന്ത്രി സ്ഥാന പ്രതിസന്ധി; നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താം; തർക്കത്തിൽ മുൻമന്ത്രി രാജണ്ണ
ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ കര്‍ണാടകയില്‍ രമ്യമായ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ എന്‍ രാജണ്ണ. കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യ- ഡി കെ ശിവകുമാര്‍ പോര് തുടരുന്നതിനിടെയാണ് രാജണ്ണയുടെ അഭിപ്രായ പ്രകടനം. കോണ്‍ഗ്രസ് നിയസഭാകക്ഷിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘നമുക്ക് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാം. പിന്നെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം, ഭൂരിപക്ഷത്തോടെ അദികാരത്തില്‍ തിരിച്ചുവരാം. എന്നിട്ട് ശിവകുമാര്‍ 5 വര്‍ഷം മുഖ്യമന്ത്രിയായി…
Read Moreഉഡുപ്പിയിൽ നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗംഭീര റോഡ് ഷോ
ബെംഗളൂരു: നരേന്ദ്ര മോദി ഉഡുപ്പി സന്ദർശനത്തിന്റെ ഭാഗമായി ശ്രീകൃഷ്ണനുരു ഉഡുപ്പിയിൽ എത്തി. പര്യായ പുട്ടിഗെ മഠം സംഘടിപ്പിച്ച ‘ലക്ഷ കാന്ത ഗീത പാരായണ’ത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി മോദി ഇന്ന് ഉഡുപ്പിയിലെത്തിയത്. അതിന്റെ ഭാഗമായി ഗംഭീരമായ റോഡ് ഷോയും സംഘടിപ്പിച്ചു. പ്രധാനമന്ത്രി മോദി റോഡ് ഷോ നടത്തുമ്പോൾ ആളുകൾ മോദിയുടെ മേൽ പൂക്കൾ വർഷിച്ചു. മോദിയെ കാണാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി അദ്ദേഹത്തെ സ്വാഗതം ചെയ്തു. തീരദേശ കലയായ യക്ഷഗാന, കുംഭമേള എന്നിവയുൾപ്പെടെ നിരവധി സാംസ്കാരിക പരിപാടികളോടെയാണ് ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചത്. പ്രത്യേക വിമാനത്തിൽ…
Read Moreഭർത്താവ് എന്ന പദം നിയമസാധുതയുള്ള വിവാഹങ്ങളിൽമാത്രം ഒതുങ്ങുന്നതല്ല; ഭാര്യയോടുള്ള ക്രൂരതയ്ക്കെതിരായ നിയമം ലിവ്-ഇൻ പാർട്ണർ ബന്ധത്തിലുൾപ്പെടെ ബാധകം; ഹൈക്കോടതി
ബെംഗളൂരു : ഭർത്താവിൽനിന്നോ ഭർത്താവിന്റെ ബന്ധുക്കളിൽനിന്നോ ഭാര്യയുടെ നേർക്കുണ്ടാകുന്ന ക്രൂരതയ്ക്കെതിരായ നിയമം ലിവ്-ഇൻ പാർട്ണർ ബന്ധത്തിലുൾപ്പെടെ ബാധകമാണെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. അസാധുവായതോ അസാധുവാക്കാവുന്നതോ ആയ വിവാഹബന്ധത്തിലും വിവാഹത്തിന് സമാനമായ ലിവ്-ഇൻ പാർട്ണർ ബന്ധത്തിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് ബാധകമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റേതാണ് ഉത്തരവ്. ഭർത്താവ് എന്ന പദം നിയമസാധുതയുള്ള വിവാഹങ്ങളിൽമാത്രം ഒതുങ്ങുന്നതല്ലെന്ന് കോടതി പറഞ്ഞു. വിവാഹം സാധുവായാലും അസാധുവായാലും വിവാഹിതരായ പുരുഷന്മാരെയും ലിവ്-ഇൻ ബന്ധങ്ങളിലെ പങ്കാളികളെയും ഇത് ഉൾക്കൊള്ളുന്നതായും വ്യക്തമാക്കി. ശിവമോഗയിലെ ഒരു…
Read Moreസെൻട്രൽ ജയിലിനുള്ളിൽ പാർട്ടി; തടവുകാർ ചാരായം വാറ്റുന്ന വീഡിയോ പുറത്ത്
ബെംഗളൂരു : പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ ചാരായം വാറ്റുന്ന വീഡിയോ പുറത്ത്. പഴങ്ങൾ അടക്കമുള്ള അസംസ്കൃതസാധനങ്ങൾ തയ്യാറാക്കിവെച്ചിരിക്കുന്നതും മദ്യം കുപ്പിയിലാക്കിയിരിക്കുന്നതും ദൃശ്യത്തിൽ കാണാം. ഇതിനൊപ്പം തടവുകാരിൽനിന്ന് ജയിൽ അധികൃതരിൽ ഒരാൾ പണംവാങ്ങുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേ ജയിലിൽ കൊടുംക്രിമിനലുകൾ അടക്കമുള്ളവർ ആഡംബരസൗകര്യത്തിൽ കഴിയുന്ന വീഡിയോ കഴിഞ്ഞിടയ്ക്ക് പുറത്തുവന്നിരുന്നു. തീവ്രവാദബന്ധമുള്ള തടവുകാരൻ അടക്കമുള്ളവർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും സെല്ലിലിരുന്നു ടിവി കാണുകയും ചെയ്യുന്ന വീഡിയോയാണ് നേരത്തേ പ്രചരിച്ചത്. ഇതേത്തുടർന്ന് ജയിൽ സൂപ്രണ്ട് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തിരുന്നു. ഇത് രണ്ടുവർഷം…
Read Moreമൂന്നരപ്പതിറ്റാണ്ടിനുശേഷം കർണാടകത്തിലെ കാംപസുകളിൽ വീണ്ടും മുദ്രാവാക്യം മുഴങ്ങും; സാധ്യത പഠിക്കാൻ സമിതി വരുന്നു
ബെംഗളൂരു : മൂന്നരപ്പതിറ്റാണ്ടിനുശേഷം കർണാടകത്തിലെ കോളേജ് കാംപസുകളിൽ രാഷ്ട്രീയം തിരിച്ചെത്തുന്നു. വിദ്യാർഥിരാഷ്ട്രീയത്തിന് വീണ്ടും അനുമതിനൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ബെംഗളൂരുവിൽ നടത്തിയ ഭരണഘടനാദിനപരിപാടിയിലാണ് ശിവകുമാറിന്റെ പ്രഖ്യാപനം. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ തുടർന്നാണ് കാമ്പസുകളിൽ വീണ്ടും കോളേജ് യൂണിയനുകൾ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പ് നടത്താനും ഒരുങ്ങുന്നത്. ബെംഗളൂരുവിലെ കാംപസുകളിൽ വിദ്യാർഥിരാഷ്ട്രീയത്തിന്റെപേരിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. 1989 വരെ കാംപസുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ശിവകുമാർ അടക്കമുള്ളവർ വിദ്യാർഥിരാഷ്ട്രീയത്തിലൂടെ സാമൂഹികപ്രവർത്തനരംഗത്ത് എത്തിയതാണ്. കാംപസുകളിൽ വീണ്ടും രാഷ്ട്രീയം അനുവദിക്കുന്നത് സംബന്ധിച്ച പഠനംനടത്താൻ സമിതിയെ നിയമിക്കുമെന്ന് ശിവകുമാർ…
Read Moreനിങ്ങൾക്ക് ബെംഗളൂരുവിലെ വാട്ടർ ബില്ലിൽ കുടിശ്ശിക ഉണ്ടോ? എങ്കിൽ പുതിയ മന്ത്രിസഭയുടെ സുപ്രധാന തീരുമാനം നിങ്ങൾക്ക് ഗുണമാകും
ബെംഗളൂരു: ജല കുടിശ്ശിക ഒറ്റയടിക്ക് അടച്ചാൽ പിഴ, പലിശ, മറ്റ് ചാർജുകൾ എന്നിവയിൽ 100% ഇളവ് നൽകാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു . ഗാർഹിക ഉപഭോക്താക്കൾ, വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾ, കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, മറ്റ് സ്റ്റാറ്റിയൂട്ടറി ബോഡികൾ എന്നിവർക്ക് കുടിശ്ശിക അടച്ചുകൊണ്ട് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡിന്റെ ഉപഭോക്താക്കൾ അവരുടെ വെള്ളക്കരത്തിന്റെ മുതൽ ഒറ്റയടിക്ക് അടച്ചാൽ പലിശ, പിഴ, മറ്റ് ചാർജുകൾ എന്നിവ 100% ഒഴിവാക്കുന്ന “ഒറ്റത്തവണ പേയ്‌മെന്റ്…
Read More