11 ദിവസം നീളുന്ന പുഷ്പമേളയ്ക്ക് കബൺപാർക്ക് തുടക്കം

ബെംഗളൂരു : വർണങ്ങളുടെ വസന്തകാലം തീർത്തു കബൺപാർക്കിൽ പുഷ്പമേളയ്ക്ക് തുടക്കമായി. ഡിസംബർ ഏഴുവരെ നടക്കുന്ന മേളയുടെ ആദ്യദിനം 35,000 സന്ദർശകർ എത്തി. ഇതിൽ പകുതിയിലേറെയും കുട്ടികളായിരുന്നു.

ആനകൾ, പുലികൾ, കടുവകൾ, ചിത്രശലഭങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയവയുടെ പൂക്കളാലും പഴങ്ങളാലും തീർത്ത രൂപങ്ങൾ അടക്കം കൗതുകമുണർത്തുന്നകാഴ്ചകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. 35,000-ഓളം പൂച്ചെടികളുടെ ശേഖരവുമുണ്ട്. ബെംഗളൂരുവിലുളള സ്വകാര്യ നഴ്‌സറികൾ അടക്കമുള്ള സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.

  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്

ചിത്രപ്രദർശനം, ബോൺസായി ചെടികളുടെ പ്രദർശനം തുടങ്ങിയവയും വിവിധമത്സരങ്ങളും മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

വിവിധകലാപരിപാടികളും അരങ്ങേറും. ഹോർട്ടി കൾച്ചറൽ വകുപ്പിന്റെ നേതൃത്വത്തിലാണ് 11 ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്. 155 വർഷത്തെ കബൺപാർക്കിന്റെ ചരിത്രത്തിൽ നാലാമത്തെ തവണ നടത്തുന്ന പുഷ്പമേളയാണിത്.

2015-ലാണ് ആദ്യമായി ഇവിടെ പുഷ്പമേള നടത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു അന്ന് മേള.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us