സെൻട്രൽ ജയിലിനുള്ളിൽ പാർട്ടി; തടവുകാർ ചാരായം വാറ്റുന്ന വീഡിയോ പുറത്ത്

ബെംഗളൂരു : പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ ചാരായം വാറ്റുന്ന വീഡിയോ പുറത്ത്. പഴങ്ങൾ അടക്കമുള്ള അസംസ്കൃതസാധനങ്ങൾ തയ്യാറാക്കിവെച്ചിരിക്കുന്നതും മദ്യം കുപ്പിയിലാക്കിയിരിക്കുന്നതും ദൃശ്യത്തിൽ കാണാം.

ഇതിനൊപ്പം തടവുകാരിൽനിന്ന് ജയിൽ അധികൃതരിൽ ഒരാൾ പണംവാങ്ങുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേ ജയിലിൽ കൊടുംക്രിമിനലുകൾ അടക്കമുള്ളവർ ആഡംബരസൗകര്യത്തിൽ കഴിയുന്ന വീഡിയോ കഴിഞ്ഞിടയ്ക്ക് പുറത്തുവന്നിരുന്നു.

തീവ്രവാദബന്ധമുള്ള തടവുകാരൻ അടക്കമുള്ളവർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും സെല്ലിലിരുന്നു ടിവി കാണുകയും ചെയ്യുന്ന വീഡിയോയാണ് നേരത്തേ പ്രചരിച്ചത്. ഇതേത്തുടർന്ന് ജയിൽ സൂപ്രണ്ട് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തിരുന്നു. ഇത് രണ്ടുവർഷം മുൻപ് ചിത്രീകരിച്ചതായിരുന്നു. എന്നാൽ, ഇപ്പോഴത്തെ വീഡിയോ എപ്പോഴത്തേതാണെന്ന് വ്യക്തമല്ല.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

മുൻപും പലതവണ ജയിലിൽനിന്നുള്ള വീഡിയോകൾ വിവാദമായിരുന്നു. രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ ആഡംബരസൗകര്യത്തിൽ കഴിയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതും പരപ്പന അഗ്രഹാര ജയിലിൽനിന്നുള്ളതായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷം ശിക്ഷ അനുഭവിച്ച അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്ക് ഇവിടെ പ്രത്യേകസൗകര്യങ്ങൾ ഏർപ്പാടാക്കിയതും വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts