മുഖ്യമന്ത്രി സ്ഥാന പ്രതിസന്ധി; നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താം; തർക്കത്തിൽ മുൻമന്ത്രി രാജണ്ണ

ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ കര്‍ണാടകയില്‍ രമ്യമായ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ എന്‍ രാജണ്ണ.

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യ- ഡി കെ ശിവകുമാര്‍ പോര് തുടരുന്നതിനിടെയാണ് രാജണ്ണയുടെ അഭിപ്രായ പ്രകടനം. കോണ്‍ഗ്രസ് നിയസഭാകക്ഷിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നമുക്ക് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാം. പിന്നെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം, ഭൂരിപക്ഷത്തോടെ അദികാരത്തില്‍ തിരിച്ചുവരാം. എന്നിട്ട് ശിവകുമാര്‍ 5 വര്‍ഷം മുഖ്യമന്ത്രിയായി ഭരിക്കട്ടെ.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

സിദ്ധരാമയ്യയെ തിരഞ്ഞെടുത്തത് കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) ആയിരുന്നില്ലേ? ഇനി തീരുമാനം എടുക്കേണ്ടത് സിഎല്‍പിയാണ്.’ കോണ്‍ഗ്രസ് എംഎല്‍എ രാജണ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ അനുകൂലിച്ച രാജണ്ണ, മുഖ്യമന്ത്രി പദവിയിലേക്ക് മറ്റൊരു ഓപ്ഷനായി സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പേരും മുന്നോട്ടു വെച്ചു. നേതൃത്വ തര്‍ക്കവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങള്‍ ഹൈക്കമാന്‍ഡ് വിലക്കിയിട്ടുണ്ട്. അതിനാല്‍ ഇതേക്കുറിച്ച് പറയാനില്ല.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

അതേസമയം വ്യക്തിപരമായ ആഗ്രഹം സിദ്ധരാമയ്യ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരിക്കണമെന്നാണ്. അല്ലെങ്കില്‍, ഡോ. ജി. പരമേശ്വരയെ മുഖ്യമന്ത്രിയാകുക. എന്തായാലും രണ്ടു ദിവസത്തിനകം ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും കെ എന്‍ രാജണ്ണ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts