കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കംബാര്‍ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കംബാര്‍ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു,കഴിഞ്ഞ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദി കവി മാധവ കൌഷികിനെ വൈസ് പ്രസിഡന്റ്‌ ആയും തെരഞ്ഞെടുത്തു.

വിനായക കൃഷ്ണ ഗോകാക് നും യു ആര്‍ അനന്ത മൂര്‍ത്തിക്കും ശേഷം മൂന്നാമതായി സാഹിത്യ അകാദമി യുടെ തലപ്പത് എത്തിയ ആള്‍ ആണ് ശ്രീ കംബാര്‍.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

തെരഞ്ഞെടുപ്പില്‍ കംബാറിനു 56 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ആയിരുന്ന ഓഡിയ സാഹിത്യകാരി പ്രതിഭ റായിക്ക്  29 വോട്ടും ലഭിച്ചു.മറാത്തി എഴുത്തുകാരന്‍ രാമചന്ദ്ര രമാടെ ക്ക് നാല് വോട്ടും ലഭിച്ചു.

പ്രൊഫസര്‍ കംബാര്‍ കഴിഞ്ഞ പത്തുവര്‍ഷമായി  അകാദമിയുടെ എക്സിക്യൂട്ടീവ് അംഗമായി തുടരുകയായിരുന്നു.നിലവില്‍ വൈസ് പ്രസിഡന്റ്‌ സ്ഥാനം വഹിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts