കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി;വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു.

കൊച്ചി: കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. കൊച്ചി കപ്പല്‍ ശാലയിലെ ഫയര്‍മാനായ ഏലൂര്‍ സ്വദേശി ഉണ്ണി, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗവിന്‍, കപ്പല്‍ശാലയിലെ ഫയര്‍ വിഭാഗം ജീവനക്കാരനായ തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ചത് 100 ശതമാനം പൊള്ളലേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.  കപ്പലിലുണ്ടായിരുന്ന മറ്റ് 11  പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 45 ശതമാനം പൊള്ളലേറ്റ ശ്രീരൂപ് എന്നയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മറ്റ് നാല് പേരുടെ…

Read More

കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കംബാര്‍ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കംബാര്‍ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു,കഴിഞ്ഞ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദി കവി മാധവ കൌഷികിനെ വൈസ് പ്രസിഡന്റ്‌ ആയും തെരഞ്ഞെടുത്തു. വിനായക കൃഷ്ണ ഗോകാക് നും യു ആര്‍ അനന്ത മൂര്‍ത്തിക്കും ശേഷം മൂന്നാമതായി സാഹിത്യ അകാദമി യുടെ തലപ്പത് എത്തിയ ആള്‍ ആണ് ശ്രീ കംബാര്‍. തെരഞ്ഞെടുപ്പില്‍ കംബാറിനു 56 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ആയിരുന്ന ഓഡിയ സാഹിത്യകാരി പ്രതിഭ റായിക്ക്  29 വോട്ടും ലഭിച്ചു.മറാത്തി എഴുത്തുകാരന്‍ രാമചന്ദ്ര രമാടെ ക്ക് നാല് വോട്ടും…

Read More

വടക്കന്‍ കേരളക്കാര്‍ക്ക് ആശ്വാസമായി കേരള ആർടിസിയുടെ ബെംഗളൂരു-വടകര എക്സ്പ്രസ് നാളെ മുതല്‍ ഓടിത്തുടങ്ങും

ബെംഗളൂരു :വടക്കന്‍ കേരളക്കാര്‍ക്ക് ആശ്വാസമായി കേരള ആർടിസിയുടെ ബെംഗളൂരു-വടകര എക്സ്പ്രസ് സർവീസ് നാളെ ആരംഭിക്കും. രാത്രി 9.15നു മൈസൂരു റോഡിലെ സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടു മൈസൂരു, കുട്ട, മാനന്തവാടി, തൊട്ടിൽപാലം, നാദാപുരം വഴി രാവിലെ ആറിനു വടകരയിലെത്തും. തിരിച്ചു രാത്രി എട്ടിനു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാവിലെ അഞ്ചിനു ബെംഗളൂരുവിലെത്തും. ഓൺലൈൻ റിസർവേഷൻ ഇന്നാരംഭിക്കും. 425 രൂപയാണു ടിക്കറ്റ് നിരക്ക്. നിലവിൽ കേരള ആർടിസിക്കു വടകരയിലേക്കു പകൽ സൂപ്പർഫാസ്റ്റ് സർവീസ് മാത്രമാണുള്ളത്. കർണാടക ആർടിസി കഴിഞ്ഞ കൊല്ലം ബെംഗളൂരുവിൽനിന്നു വടകരയിലേക്കു രാജഹംസ ഡീലക്സ്…

Read More

നിശബ്ദ പ്രണയം

നീ എന്നോട് ക്ഷമിക്കുക ! എന്റെ മൗനം മാത്രമായിരുന്നു  നിനക്കുള്ള മറുപടി.  ഒന്നും പറയാനെനിക്ക് ആവുമായിരുന്നില്ല .. നീ അറിഞ്ഞില്ലെങ്കിലും നിന്നോടുള്ള സ്നേഹത്തിന്റെ പുകമറയ്ക്കപ്പുറം ഞാൻ വെന്തുരുകുകായായിരുന്നു … സ്നേഹമഭിനയിച്ചു ഞാൻ നിന്നെ കാപട്യപ്പെടുത്തിയില്ല . ഉള്ളിലെ സ്നേഹമൊരു നൊമ്പരമായ് ……… ആരോടും പറയാതെ, നീ പോലുമറിയാതെ , എന്റെ സ്വപ്നങ്ങളിൽ മാത്രമായ് സൂക്ഷിച്ചു. പകലിന്റെ തീക്ഷ്ണതയിൽ ഞാനതിനെ ഉള്ളിലടക്കി പിടിച്ചു. ഒരു വേനൽ ചൂടിനും നിന്റെ സ്നേഹം  വിട്ടു കൊടുക്കാൻ ഞാനാഗ്രഹിച്ചില്ല . രാവിന്റെ നിശബ്ദതയിൽ  ഞാനതിനോട് സല്ലപിച്ചു. രാത്രിയാമങ്ങളിൽ നിന്റെ സ്‌നേഹം മീട്ടിയ…

Read More

ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി “നമ്മ ബെംഗളുരു”

ബെംഗളൂരു: ലോക സംരക്ഷണാർത്ഥം കാളകൂടവിഷം സ്വയം പാനം ചെയ്ത ശിവ പരമാത്മാവിനെ ഭക്തിയോടെ സ്മരിക്കാൻ ഇന്ന് ഭക്തരെല്ലാം ശിവഭക്തിയിൽ ഒരു രാത്രി മുഴുവൻ മിഴി തുറന്ന് ഭജനയിൽ മുഴുകും.നഗരത്തിലെ ക്ഷേത്രങ്ങളും ശിവ ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങാൻ തയ്യാറായി കഴിഞ്ഞു∙ നഗരത്തിലെ ശിവക്ഷേത്രങ്ങളിൽ രാവിലെ മുതൽ പ്രത്യേക പൂജകൾ നടക്കും.. ഗവി ഗംഗാധേശ്വര ക്ഷേത്രം, ഓൾഡ് എയർപോർട്ട് റോഡിലെ ശിവോഹം ശിവക്ഷേത്രം,ബുൾ ടെംപിൾ,രാമാനുജ റോഡിലെ കാമകാമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ പൂജകൾക്കു പുറമെ രാത്രി വൈകിട്ട് ശിവസ്തുതി സംഗീതാർച്ചനയും ഉണ്ടായിരിക്കും. ∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമിച്ച ശിവക്ഷേത്രത്തിൽ…

Read More

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ദിവസവും പ്രമുഖർ പങ്കെടുക്കുന്ന മുഖാമുഖം സംഘടിപ്പിക്കും.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് എല്ലാ ദിവസവും സാങ്കേതിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മുഖാമുഖം സംഘടിപ്പിക്കും. ഓറിയോൺ മാളിലെ പിവിആർ സിനിമാസിലാണ് മുഖാമുഖം നടക്കുന്നത്. നമോമി കവാസി (ജപ്പാൻ), റൂബൻ (സ്വീഡൻ), ടോണി ഗാട്ട്ലിഫ് (ഗ്രീസ്), ദീപാ മേത്ത (കാനഡ), സെബാസ്റ്റ്യൻ ലിയോ (ചിലെ) എന്നിവർ പങ്കെടുക്കും. മനുഷ്യാവകാശവും നീതിയും എന്ന വിഷയത്തിൽ ഡോക്യുമെന്റി പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

Read More

ഇനി ലോക്കൽ ടിക്കറ്റെടുക്കാൻ വലിയ ക്യൂവിൽ നിൽക്കേണ്ട;പ്ലാറ്റ് ഫോം ടിക്കറ്റിന് പരക്കം പായേണ്ട;ടിക്കറ്റ് കളഞ്ഞു പോകുമെന്ന ഭയം വേണ്ട;യുടിഎസ് ആപ്പ് നിങ്ങളെ സഹായിക്കും.

ബെംഗളൂരു :റിസർവ്ഡ് ടിക്കറ്റ് വർഷങ്ങൾക്കു മുമ്പേ ഓൺലൈനിലും ആപ്പിലും ബുക്കു ചെയ്യാമായിരുന്നു, എന്നാലും അൺ റിസർവ്ഡ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് റയിൽവേ സ്റ്റേഷൻ കൗണ്ടറിലെ ക്യു തന്നെയായിരുന്നു ആശ്രയം, പലപ്പോഴും ക്യൂവിൽ നിന്ന് ട്രെയിൻ നഷ്ടപ്പെട്ടവരും ഉണ്ട്. അൺറിസർവ്ഡ് ടിക്കറ്റെടുക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയി ഇനി ക്യൂ നിൽക്കേണ്ട. സ്മാർട്ട് ഫോണിൽ യുടിഎസ് ആപ് ഡൗൺലോഡ് ചെയ്താൽ മതി. ദക്ഷിണ പശ്ചിമ റെയിൽവേയിലെ എല്ലാ സ്റ്റേഷനുകളിലും യുടിഎസ് മൊബൈൽ ആപ് ഉപയോഗിച്ച് അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള പദ്ധതിക്ക് തുടക്കമായി. റെയിൽവേ വോലറ്റ് ഉപയോഗിച്ച് പണമടയ്ക്കാനും ആപ്പിലൂടെ…

Read More
Click Here to Follow Us