ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി “നമ്മ ബെംഗളുരു”

ബെംഗളൂരു: ലോക സംരക്ഷണാർത്ഥം കാളകൂടവിഷം സ്വയം പാനം ചെയ്ത ശിവ പരമാത്മാവിനെ ഭക്തിയോടെ സ്മരിക്കാൻ ഇന്ന് ഭക്തരെല്ലാം ശിവഭക്തിയിൽ ഒരു രാത്രി മുഴുവൻ മിഴി തുറന്ന് ഭജനയിൽ മുഴുകും.നഗരത്തിലെ ക്ഷേത്രങ്ങളും ശിവ ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങാൻ തയ്യാറായി കഴിഞ്ഞു∙ നഗരത്തിലെ ശിവക്ഷേത്രങ്ങളിൽ രാവിലെ മുതൽ പ്രത്യേക പൂജകൾ നടക്കും.. ഗവി ഗംഗാധേശ്വര ക്ഷേത്രം, ഓൾഡ് എയർപോർട്ട് റോഡിലെ ശിവോഹം ശിവക്ഷേത്രം,ബുൾ ടെംപിൾ,രാമാനുജ റോഡിലെ കാമകാമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ പൂജകൾക്കു പുറമെ രാത്രി വൈകിട്ട് ശിവസ്തുതി സംഗീതാർച്ചനയും ഉണ്ടായിരിക്കും.

∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമിച്ച ശിവക്ഷേത്രത്തിൽ ഇന്ന് വിശേഷപൂജകളും അഭിഷേകവും നടക്കും. രാവിലെ അഞ്ചിനു നിർമാല്യദർശനം, ഗണപതിഹോമം, രാവിലെ ഒൻപതിനു മൃത്യുഞ്ജയ ഹോമം, അഷ്ടാഭിഷേകം, സഹസ്രനാമ പാരായണം, പ്രസാദ ഊട്ട്. വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ ഹരിപ്രസാദും സംഘവും അവതരിപ്പിക്കുന്ന സാക്സോഫോൺ കച്ചേരി, ആറ്റുകാൽ ദേവിനാട്യശാല അവതരിപ്പിക്കുന്ന നൃത്ത പരിപാടി, അത്താഴപൂജ.

∙ അനന്തഗിരി സിദ്ധിവിനായക സ്വാമി ക്ഷേത്രത്തിൽ രാവിലെ 5.30നു നടതുറക്കും. വൈകിട്ട് 6.30നു ദീപാരാധന, രുദ്രഹോമം, ഭക്തി‌ഗാനസുധ.

∙ ജെസി നഗർ അയ്യപ്പക്ഷേത്രത്തിൽ രാവിലെ അഞ്ചിനു നടതുറക്കും. 8.30നു മൃത്യുഞ്ജയ ഹോമം, വൈകിട്ട് ഏഴിനു ദീപാരാധന, ഭജന.

∙ ആനേപാളയ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 5.45നു ഗണപതിഹോമം, വൈകിട്ട് ആറിനു ദീപാരാധന, ശിവരാത്രിപൂജകൾ, പ്രസാദവിതരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us