മുടങ്ങിക്കിടക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടി

ബെംഗളൂരു : ഏഴുമാസമായി മുടങ്ങിക്കിടക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടി. നിർമാണക്കരാറിൽനിന്ന് എൽ ആൻഡ് ടി കമ്പനി പിൻമാറിയതിനെത്തുടർന്ന് മുടങ്ങിയ പണികൾ പൂർത്തിയാക്കാൻ പുതിയ ടെൻഡർ ക്ഷണിച്ചു. രണ്ടാം ഇടനാഴിയായ മല്ലിഗെ ലൈനിന്റെ നിർമാണത്തിനാണ് കെ-റൈഡ്(കർണാടക റെയിൽ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്‌മെന്റ് കമ്പനി) ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

സ്ഥലം ഏറ്റെടുത്തുനൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് രണ്ടാം ഇടനാഴിയായ ബയ്യപ്പനഹള്ളി-ചിക്കബാനവാര വരെയുള്ള മല്ലിഗെലൈൻ, നാലാം ഇടനാഴിയായ ഹീലലിഗേ-രാജനകുണ്ഡേ കനക ലൈൻ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളിൽനിന്ന് എൽ ആൻഡ് ടി പിൻമാറിയത്.

ഇതിൽ മല്ലിഗെ ലൈനിന്റെ നിർമാണം പൂർത്തിയാക്കാനാണ് ഇപ്പോൾ നടപടി ആരംഭിച്ചത്. മൂന്ന് വ്യത്യസ്ത പാക്കേജുകളായിട്ടാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. രണ്ട് പാക്കേജുകളിൽ ഉൾപ്പെടുന്ന പണികൾ 18 മാസത്തിനകവും ഒരു പാക്കേജ് 24 മാസത്തിനുള്ളിലും തീർക്കണം.

  ബെംഗളൂരുവിലെ തടകങ്ങള്‍ കയ്യേറുന്നവര്‍ക്കെതിരെ കര്‍ശന നടപടി; കയ്യേറ്റക്കാര്‍ക്ക് മാപ്പില്ലെന്ന് ഡി.കെ. ശിവകുമാര്‍

നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് മെട്രോ റെയിൽ പോലെത്തന്നെ സബർബൻ റെയിലും നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ബെംഗളൂരു സൗത്ത് എന്നീ മൂന്ന് ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സബർബൻ റെയിൽപാതയ്ക്ക് നാല് ഇടനാഴികളിലായി 148 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഒന്നും മൂന്നും ഇടനാഴികളായ സമ്പിഗേ, പാരിജാത ലൈനുകളുടെ നിർമാണം ആരംഭിച്ചിട്ടില്ല.

മല്ലിഗെ, കനക ലൈനുകളുടെ നിർമാണം അടുത്തവർഷം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിർമാണം വൈകിയതോടെ രണ്ടുവർഷമെങ്കിലും നീളാനാണ് സാധ്യത.

മല്ലിഗെ ലൈനിലെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ജനുവരിയിലാകും പൂർത്തിയാക്കുക. അതിനുശേഷം കരാർ നൽകി പണിപൂർത്തിയാക്കാൻ 24 മാസം കഴിയണം. കനക ലൈനിലെ പണികൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടുമില്ല.

  കേരള ആര്‍ടിസി ബെംഗളൂരു - പയ്യന്നൂര്‍ എസി ബസ് നാളെ മുതല്‍ 

മല്ലിഗെ ലൈനിൽ 14 സ്റ്റേഷനുകളുണ്ട്. ഇതിൽ ആറെണ്ണം ആകാശപാതയിലായിരിക്കും. ചിക്കബാനവാര, മയദാരഹള്ളി, ഷെട്ടിഹള്ളി, ജാലഹള്ളി, യശ്വന്തപുര, ലൊട്ടഗോലഹള്ളി, ഹെബ്ബാൾ, കനകനഗർ, നാഗവാര, കാവേരിനഗർ, ബാനസവാടി, സേവാനഗർ, കസ്തൂരി നഗർ, ബയ്യപ്പനഹള്ളി എന്നിവയാണ് സ്റ്റേഷനുകൾ. 25.01 കിലോ മീറ്ററാണ് ദൈർഘ്യം.

സബർബൻ റെയിൽ പാതയിൽ ഏറ്റവും ദൈർഘ്യമേറിയത് കനക ലൈനാണ് (46.24 കിലോ മീറ്റർ). 19 സ്റ്റേഷനുകളുണ്ട്. രാജനകുണ്ഡെ, മുദ്ദേനഹള്ളി, യെലഹങ്ക , ജക്കൂർ, ഹെഗ്‌ഡെ നഗർ, തന്നിസാന്ദ്ര, ഹെന്നൂർ, ഹൊറമാവ്, ചന്നസാന്ദ്ര, ബെന്നിഗനഹള്ളി, കഗദാസപുര, ദൊഡ്ഡേനകുണ്ഡി, മാറത്തഹള്ളി, ബെലന്തൂർ റോഡ്, കർമലാരം, അംബേദ്കർ നഗർ, ഹുസ്‌കൂർ, സിങ്കേനഅഗ്രഹാര, ബൊമ്മസന്ദ്ര, ഹീലലിഗേ എന്നിവയാണ് സ്റ്റേഷനുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ശൈശവ വിവാഹം? 16 വയസ്സുകാരിയെ നിർബന്ധിത വിവാഹം കഴിച്ചതായി പരാതി, കേസ് എടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us