കേരളത്തിനും സംസ്ഥാനത്തിനും ഇടയിൽ പരിശോധനയുമായി അന്വേഷണസംഘം

ബെംഗളൂരു : ശബരിമലയിൽനിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കവർന്ന സ്വർണം കണ്ടെത്താനായി രണ്ടു സംസ്ഥാനങ്ങളിൽ പരിശോധനയുമായി അന്വേഷണസംഘം.

സ്വത്തുസംബന്ധമായ ചില രേഖകൾ പിടിച്ചെടുത്തതായും സൂചനയുണ്ട്. ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള കോത്താരി മാൻഷൻ എന്ന അപ്പാർട്മെന്റലെ നാലാമത്തെ നിലയിലുള്ള ഫ്ളാറ്റിലാണ് തെളിവെടുപ്പു നടത്തിയത്.

ഉണ്ണികൃഷ്ണൻ പോറ്റിയില്ലാതെ പോലീസുദ്യോഗസ്ഥർമാത്രം എത്തിയായിരുന്നു തെളിവെടുപ്പ്. രാവിലെ ഒൻപതേകാലോടെ ഫ്ളാറ്റിലെത്തിയ ഉദ്യോഗസ്ഥർ രാത്രിയും പരിശോധന തുടർന്നു.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭാര്യയും മകനും ഫ്ളാറ്റിലുണ്ടായിരുന്നു. ഇവരെ ചോദ്യംചെയ്തതായും സൂചനയുണ്ട്. അപ്പാർട്മെന്റിന്റെ വാതിലടച്ച് കർണാടക പോലീസിന്റെ കാവലൊരുക്കിയശേഷമായിരുന്നു തെളിവെടുപ്പ്.

പിന്നീട് അന്വേഷണസംഘം ചെന്നൈ അമ്പത്തൂരിലെ സ്മാർട് ക്രിയേഷൻസിലും ശനിയാഴ്ച പരിശോധനനടത്തി. അമ്പത്തൂരിലെ പരിശോധന ശനിയാഴ്ച രാത്രി എട്ടുവരെ നീണ്ടു.

2019-ൽ ദ്വാരപാലകശില്പം സ്വർണം പൊതിയാൻ ഏൽപ്പിച്ചപ്പോൾ പണിക്കൂലിയായി നൽകിയ സ്വർണം കണ്ടെത്താനാവുമോ എന്നുകൂടി അറിയാനായിരുന്നു ഇവിടത്തെ പരിശോധന.

രണ്ടാഴ്ചമുൻപ് കേരള പോലീസ് സ്മാർട് ക്രിയേഷൻസിൽ വിശദമായ പരിശോധന നടത്തിയിരുന്നു. സിഇഒ പങ്കജ് ഭണ്ഡാരിയെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് ശനിയാഴ്ചത്തെ തെളിവെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts