അത്താഴ വിരുന്നിനോടൊപ്പം വികസന ചര്‍ച്ച നടത്തി ഡി കെ ശിവകുമാറും കിരണും സംഘവും

ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനം ചര്‍ച്ചചെയ്യാന്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബയോകോണ്‍ അധ്യക്ഷ കിരണ്‍ മജും ദാര്‍ഷായും കൂടിക്കാഴ്ച നടത്തി. റോഡുകളിലെ കുഴി നികത്തല്‍, ഔട്ടര്‍ റിങ് റോഡിന്റെ വികസനം, കുഴികള്‍ നികത്തല്ഡ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കിരണിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച

ബെംഗളൂരു ബിസിനസുകാര്‍  ആയ  നിങ്ങളുടെ കൂടി നഗരമാണ്, അതിന്റെ അന്തസ്സിന് കോട്ടം വരുത്തരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളെ വിമര്‍ശിച്ചവരെ നമുക്ക് ഒഴിവാക്കാന്‍ കഴിയില്ല. അവരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നമ്മള്‍ കേള്‍ക്കണമെന്ന് ഡിസിഎം ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

  ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു

ഞായറാഴ്ച കബ്ബണ്‍ പാര്‍ക്കില്‍ ബെംഗളൂരു വാക്ക് പ്രോഗ്രാമിന്റെ ഭാഗമായി പൗരന്മാരുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം, ബിസിനസുകാരുമായുള്ള അത്താഴ വിരുന്നിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. . മോഹന്‍ ദാസ് പൈ, കിരണ്‍ മജുംദാര്‍ ഷാ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടന്നു. ബെംഗളൂരുവിന്റെ വികസനത്തിന് അവരെല്ലാം മികച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കമ്പനികളില്‍ വ്യക്തിഗതമായി തീരുമാനങ്ങള്‍ എടുക്കാം.

ജനാധിപത്യപരവും ഉദ്യോഗസ്ഥപരവുമായ ഒരു സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഒരാള്‍ നിയമപരമായ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കണം. അതുകൊണ്ടാണ് അവരെ പ്രധാന ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരും നികുതിദായകരാണ്. ബെംഗളൂരുവിലെ പൗരന്മാര്‍ എന്ന നിലയില്‍ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതല്ലേ? എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us