വയനാട്: മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും കോഴിക്കോട് കലക്ടർ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെ എസ് ഇ ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read MoreMonth: July 2025
നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം മുടങ്ങും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് മുടങ്ങുക. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ എകെ ആശ്രമം റോഡ്, ദേവഗൗഡ റോഡ്, ആർടിനഗർ ബ്ലോക്ക്-ഒന്ന്, തിമ്മയ്യ ഗാർഡൻ, മോദി ഗാർഡൻ, മിലിറ്ററി ഏരിയ, വീരണ്ണപാലിയ, മാരിയണ്ണപാലിയ, കോഫി ബോർഡ് ലേഔട്ട്, കെംപപുര, ദാസറഹള്ളി, മാരുതി ലേഔട്ട്, ഭുവനേശ്വരി നഗർ, ചാണക്യ ലേഔട്ട്, നാഗവാര, തനിസാന്ദ്ര മെയിൻ റോഡ്, ആശിർവാദ് നഗർ, അമർജ്യോതി ലേഔട്ട്, രചനഹള്ളി മെയിൻ റോഡ്, മെസ്ട്രിപാലിയ ശ്രീരാമപുര, വിഎച്ച്ബിസിഎസ്…
Read Moreജീവൻ മതി; തിരക്ക് മൂലം ശ്വാസം മുട്ടി; വഴിമധ്യേ ചാടി ഇറങ്ങി കെഎസ്ആർടിസി ബസിലെ യാത്രക്കാരി
ബെംഗളൂരു: മൈസൂരുവിൽ നിന്ന് തുമാകുരുവിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു, സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. ശക്തി പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെയാണ് ബസിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. ശ്വാസം കിട്ടാതെ വന്നതോടെ യുവതി സഹായത്തിനായി നിലവിളിക്കുകയും ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. കണ്ടക്ടർ ഉടൻ തന്നെ ഡ്രൈവർക്ക് ബസ് നിർത്താൻ സൂചന നൽകി, തുടർന്ന് സ്ത്രീ കുനിഗൽ പട്ടണത്തിന് സമീപം ഇറങ്ങി. ഗൗഡഗരെയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് പോകുന്ന സംഘത്തിലെ അംഗമായിരുന്നു…
Read Moreകനത്ത മഴ: സംസ്ഥാനത്തെ ഈ ജില്ലകളിലുള്ള സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു
ബെംഗളൂരു : തീരദേശ ജില്ലകളിൽ മഴ തുടരുകയാണ് . മുൻകരുതൽ നടപടിയായി, ഉഡുപ്പി , ദക്ഷിണ കന്നഡ , കുടക് ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 17) അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതൽ ഹൈസ്കൂൾ വരെ അവധി പ്രഖ്യാപിച്ച് അതത് താലൂക്കിലെ തഹസിൽദാർ ഉത്തരവ് പുറപ്പെടുവിച്ചു.
Read Moreറഷ്യൻ വനിതയെ കണ്ടെത്തിയ സംഭവം; കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പിതാവ് രംഗത്ത്; “ഗോവ വിട്ടത് അറിയിക്കാതെ “കൂടുതൽ വെളിപ്പെടുത്താകുകൾ ഇങ്ങനെ
ബെംഗളൂരു: റഷ്യൻ വനിതയെയും കുട്ടികളെയും കർണാടകയിലെ ഗുഹയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുട്ടികളുടെ പിതാവ് ഡ്രോർ ഗോൾഡ്സ്റ്റീൻ. നിന കുട്ടിന (40) ഗോവ വിട്ടത് തന്നോട് പറയാതെയാണെന്ന് ഡ്രോർ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചു. എട്ടുവർഷം മുൻപ് ഗോവയിൽവച്ചാണ് നിനയെ ആദ്യമായി കണ്ടത്. പിന്നാലെ പ്രണയത്തിലായി. ഇന്ത്യയിൽ ഏഴുമാസം ഒരുമിച്ചു കഴിഞ്ഞു. കുറേനാളുകൾ യുക്രെയ്നിലും ഒരുമിച്ചുണ്ടായിരുന്നെന്ന് ഡ്രോർ ഗോൾഡ്സ്റ്റീൻ പറഞ്ഞു. ‘‘കഴിഞ്ഞ നാലു വർഷമായി മക്കളായ പ്രേമ (6) അമ (5) എന്നിവരെ കാണാനായി ഇന്ത്യ സന്ദർശിക്കാറുണ്ടായിരുന്നു. കുറച്ചുമാസങ്ങൾക്കു മുൻപ് നിന എന്നോട് പറയാതെ…
Read Moreസുരക്ഷാ ജീവനക്കാരന്റെ പല്ലടിച്ച് കൊഴിച്ചു മർദിച്ചു; യുവാവ് പോലീസ് പിടിയിൽ
സൂപ്പർ മാർക്കറ്റിനു മുന്നിൽ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിന് സുരക്ഷാ ജീവനക്കാരന് ക്രൂരമർദനം. മുഖത്തും നെഞ്ചിലും മർദനമേറ്റ ബാലകൃഷ്ണന്റെ ഒരു പല്ല് ഇളകിപ്പോയി. ആലുവ ആശാൻ ലൈൻ അന്നപ്പിളളി ബാലകൃഷ്ണനാണ് (73) മർദനമേറ്റത്. ആലുവ ചെമ്പകശേരി ജംക്‌ഷനിലെ സൂപ്പർമാർക്കറ്റിന്റെ പാർക്കിങ് ഏരിയയിലാണ് സംഭവം. ഈ സൂപ്പർമാർക്കറ്റിലെ സുരക്ഷാ ജീവനക്കാരനാണ് ബാലകൃഷ്ണൻ. സുരക്ഷാ ജീവനക്കാരനെ മർദിച്ച കുട്ടമശേരി കുന്നത്ത് കോളായിൽ കെ.ബി. ഇജാസിനെതിരെ ആലുവ പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയുണ്ടായ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇജാസിനൊപ്പം എത്തിയതെന്ന് കരുതുന്ന ആൾ…
Read Moreയുവാവിനെതിരായ ബലാത്സംഗ കേസ് റദ്ദാക്കി കർണാടക ഹൈകോടതി
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെതിരായ കേസ് റദ്ദാക്കി കർണാടക ഹൈകോടതി.യുവാവിന് പുറമേ ഇയാളുടെ അമ്മയും അയൽവാസിയും കേസിൽ പ്രതികളായിരുന്നു. യുവാവും പരാതിക്കാരിയും തമ്മിൽ ആറ് മാസമായി പരിചയത്തിലായിരുന്നുവെന്നും വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പരാതിയെത്തിയത്. 18 വയസ് മുതൽ യുവതിയും യുവാവും പരിചയത്തിലായിരുന്നു. അതിനിടെ യുവതി മറ്റൊരു വിവാഹം കഴിച്ചു. യുവതിയുടെ ഭർത്താവിന്റെ മരണശേഷം ഇരുവരും വീണ്ടും അടുത്തു. ഇതിനിടെ വിവാഹം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ യുവതി യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നായിരുന്നു പരാതി. തുടർന്ന് പൊലീസ്…
Read Moreഓടുന്ന ബസിൽ പ്രസവിച്ച കുഞ്ഞിനെ 19 കാരി പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി; രണ്ടു പേർ അറസ്റ്റിൽ
മുംബൈ: ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം. ഭർത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ് കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തൽക്ഷണം മരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 19 വയസ്സുള്ള റിതിക ധിരെ എന്ന യുവതിയെയും അൽത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ലീപ്പർ കോച്ച് ബസിന്റെ ജനാല വഴി ഛർദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. കുട്ടിയെ തുണിയിൽ…
Read Moreനോവായി അർജുൻ; ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. ഓരോ മലയാളിയുടെയും മനസിൽ നോവായി ഷിരൂർ ഇന്നും അവിശേഷിക്കുന്നു. ഇവിടെയാണ് അർജുനെ എന്നെന്നേക്കുമായി നഷ്‌ടമായത്. ദുരന്തത്തിനു ഇന്നേക്ക് ഒരാണ്ട് തികയുമ്പോഴും ഷിരൂരും അർജുനും മായാതെ കിടപ്പുണ്ട് ഓരോ മലയാളിയുടെയും മനസിൽ. കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ ഒൻപത് പേരെയാണ് അന്ന് മരണം കവർന്നത്. ശക്തമായ മഴയെ തുടർന്ന് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചലിൽ അർജുനൊപ്പം കർണാടക, തമിഴ്‌നാട് സ്വദേശികളും മരിച്ചു. ഗംഗാവലി പുഴയിൽ 72…
Read Moreഅമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മരുമകൻ
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയ്ക്ക് സമീപം അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണി (54) ആണ് മരിച്ചത്. മകളുടെ ഭർത്താവ് സുനിലാണ് കൊലപാതകം നടത്തിയത്. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കൂടെ ചെല്ലാത്തത് ഉഷാമണി കാരണമാണെന്ന് പറഞ്ഞാണ് സുനിൽ ക്രൂരകൃത്യം ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണു കൊലപാതകം നടന്നത്. തൂമ്പ കൊണ്ടാണ് സുനിൽ ഉഷാമണിയുടെ തലയ്ക്കടിച്ചത്. ഉഷാമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മരുമകൻ സുനിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സുനിലും ഭാര്യയുമായി 4 വർഷമായി പിണങ്ങി കഴിയുകയാണെന്ന് പൊലിസ് പറഞ്ഞു. ഭാര്യയെ കാണാൻ…
Read More