‘കർഷകരുടെ ചരിത്ര വിജയത്തിൽ അഭിമാനം : സി​ദ്ധ​രാ​മ​യ്യ ജ​ന​കീ​യ നേ​താ​വ്’ -ന​ട​ൻ പ്ര​കാ​ശ് രാ​ജ്

ബെംഗളൂരു : ദേ​വ​ന​ഹ​ള്ളി താ​ലൂക്ക്, ച​ന്ന​നാ​രാ​യ​ണ, പ​ട്ട​ണ​യ തുടങ്ങിയ ഗ്രാ​മ​ങ്ങ​ളി​ലെ​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ റദ്ദാക്കുനുള്ള ​ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ൻ്റെ തീ​രു​മാ​ന​ത്തെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്. ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറിയത് കർഷകരുടെ വിജയമാണെന്നും ഇത്തരം പോരാട്ടങ്ങൾ ച​രി​ത്ര​പ​ര​മാ​യ വി​ജ​യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും പ്രകാശ് രാജ് അഭിപ്രയപ്പെട്ടു. പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ നൽകി നടൻ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തത് വലിയ ജനശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ജ​ന​കീ​യ നേ​താ​വാ​ണെ​ന്ന് തെ​ളി​യി​ച്ചെന്നും ഒ​ടു​വി​ൽ അ​ദ്ദേ​ഹം സ്വീകരിച്ച നിലപാട് നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സുരക്ഷാജീവനക്കാരൻ മരിച്ചു

കൊച്ചി: സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരന് മരിച്ചു. എറണാകുളം പ്രോവിഡന്‍സ് റോഡിലുള്ള വളവി ആന്‍ഡ് കമ്പനിയിലെ സുരക്ഷാജീവനക്കാരന്‍ കൊല്ലം പടപ്പക്കര ചരുവിള പുത്തന്‍വീട്ടില്‍ എ. ബിജു (42) ആണ് മരിച്ചത്. സാധനം കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന സര്‍വീസ് ലിഫ്റ്റിലാണ് സംഭവം നടന്നത്. ഒന്നാംനിലയില്‍നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിനിടെ ഒരു പായ്ക്കറ്റ് ബിജുവിന്റെ കൈയില്‍നിന്ന് ലിഫ്റ്റിനുള്ളിലേക്ക് വീണു. ഇത് എടുക്കാന്‍ ബിജു ലിഫ്റ്റിനകത്തേയ്ക്ക് തല ഇട്ടപ്പോള്‍ ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ബിജുവന്റെ തല ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. എറണാകുളം സെന്‍ട്രല്‍…

Read More

ചൂടായാൽ പണി കിട്ടും; ഫോൺ അമിതമായി ചൂടായി; കമ്പനിയോട് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

പുതുതായി വാങ്ങിയ മൊബൈൽ ഫോൺ അമിതമായി ചൂടാകുന്നതിനാൽ മാറ്റിനൽകാൻ വിസമ്മതിച്ച കമ്പനിയും ഇ-കൊമേഴ്സ് സ്ഥാപനവും നഷ്ടപരിഹാരം നൽകണമെന്ന് വിധി. ചോക്കാട് കല്ലാമൂല ചേനപ്പാടി സ്വദേശിയും തിരുവാലി ഫയർ സ്റ്റേഷൻ ജീവനക്കാരനുമായ നിഷാദ് കിളിയമണ്ണിലാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. ഫോണിന്റെ വിലയായ 13,859 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നൽകാനാണ് കമ്മിഷൻ വിധിച്ചത്. 2024 ഏപ്രിൽ 24-നാണ് പരാതി സമർപ്പിച്ചത്. 13,859 രൂപക്കാണ് നിഷാദ് മൊബൈൽ വാങ്ങിയത്. രണ്ട് ദിവസത്തിനുശേഷം ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപെട്ടു. മൊബൈൽ മാറ്റിനൽകണമെന്ന്…

Read More

കർണാടക ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി വിഭു ബഖ്രു ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിഭു ബഖ്രുവിനെ കേന്ദ്ര സർക്കാർ നിയമിച്ചു. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കർണാടക ഹൈക്കോടതിയിലേക്ക് മാത്രമല്ല, മധ്യപ്രദേശ്, ജാർഖണ്ഡ്, ഗുവാഹത്തി, പട്‌ന ഹൈക്കോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് തർലോക് സിംഗ് ചൗഹാൻ, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അശുതോഷ് കുമാർ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി…

Read More

ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ദേവിക്ക് 101 തേങ്ങ ഉടച്ച് പ്രത്യേക പ്രാർത്ഥന നടത്തി അണികൾ

ബെംഗളൂരു : ഡി.കെ. ശിവകുമാറിന്റെ അണികൾ ശക്തി ദേവതയായ ദുഗ്ഗമ്മ ദേവിക്ക് പ്രത്യേക പ്രാർത്ഥനകൾ നടത്തി. ഡി.കെ. ശിവകുമാറിന്റെ ആരാധകനായ ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനകൾ അർപ്പിച്ചത്. തുടർന്ന് ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ദുഗ്ഗമ്മ ദേവിയുടെ മുന്നിൽ ഡി.കെ. ശിവകുമാറിന്റെ ഒരു ഫോട്ടോ പിടിച്ച് അവർ വിളിച്ചു പറഞ്ഞു, “അടുത്ത മുഖ്യമന്ത്രി ഡി.കെ.” മഴയ്ക്കിടയിലും അവർ ക്ഷേത്രത്തിന് മുന്നിൽ 101 തേങ്ങകൾ ഉടച്ചു. “കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ ഡി കെ ശിവകുമാർ വലിയ പങ്കുവഹിച്ചു. രക്തം ചിന്തി…

Read More

സഹതടവുകാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ച കേസ്; തടിയന്റവിട നസീറും കൂട്ടുപ്രതികളും കുറ്റസമ്മതം നടത്താൻ അപേക്ഷ നൽകി

ബെംഗളൂരു : സഹതടവുകാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ച കേസിലെ പ്രതികളായ തടിയന്റവിട നസീറും മറ്റ് ഏഴ് പ്രതികളും കുറ്റസമ്മതം നടത്താൻ എൻഐഎ പ്രത്യേക കോടതിയെ സമീപിച്ചു. അതിനാലാണ് ഇപ്പോൾ കുറ്റസമ്മതം നടത്തുന്നതെന്നാണ് വിലയിരുത്തൽ. 2008-ലെ ബെംഗളൂരു സ്ഫോടനക്കേസ് അടക്കം ഒന്നിലേറെ തീവ്രവാദ കേസുകളിൽ പ്രതിയായ നസീറിനും മറ്റ് പ്രതികൾക്കുമെതിരേ 2023-ലാണ് സഹതടവുകാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതിന് കേസെടുത്തത്. ആദ്യം കർണാടക പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. നിലവിൽ ഇവരുടെ അപേക്ഷ പരിഗണിച്ച കോടതി എൻഐഎയിൽനിന്ന് പ്രതികരണം ആരാഞ്ഞു. ആരുടെയും പ്രേരണയിലല്ലെന്നും സ്വമേധയായാണ് കുറ്റസമ്മതം നടത്താൻ…

Read More

മല്ലേശ്വരം റോഡിന് ബി സരോജാദേവിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : ഇന്നലെ അന്തരിച്ച പ്രശസ്ത ബഹുഭാഷാ നടിയും അഭിനയ സരസ്വതി എന്നറിയപ്പെട്ടിരുന്നതുമായ ബി സരോജാ ദേവിയുടെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, അവരുടെ വസതി സ്ഥിതിചെയ്യുന്ന മല്ലേശ്വരത്ത് റോഡിന് അവരുടെ പേര് നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകി. മല്ലേശ്വരത്തെ 11-ാം ക്രോസിന് ബി. സരോജ ദേവിയുടെ പേരിടുന്നതിനെക്കുറിച്ച് ബിബിഎംപിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മുതിർന്ന നടി ബി. സരോജ ദേവിയുടെ അന്ത്യകർമങ്ങൾ പൂർണ്ണ പോലീസ് ബഹുമതികളോടെ നടത്താൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സരോജ ദേവി ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള…

Read More

ഒരുകോടിയുടെ ഹൈഡ്രോ കഞ്ചാവ് വില്പന നടത്തിയ മലയാളി യുവാവ് പിടിയിൽ ; ബിസിനസ് ആരംഭിച്ചത് ബെംഗളൂരുവിലെ പഠനശേഷം

ബെംഗളൂരു : ഒരുകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി യുവാവ് ബെംഗളൂരു പോലീസിന്റെ പിടിയിലായി. ബെംഗളൂരുവിലെ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരുന്ന ഇയാൾ പഠനശേഷം ലഹരിക്കടത്തിൽ സജീവമാകുകയായിരുന്നു. ആന്റണി മാത്യു (27) ആണ് അറസ്റ്റിലായത്. 1.08 കിലോ ഹൈഡ്രോ കഞ്ചാവാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. കേരളത്തിൽനിന്ന് വാങ്ങിച്ച കഞ്ചാവ് ബെംഗളൂരുവിലെത്തിച്ച് കച്ചവടംനടത്തിവരുകയായിരുന്നെന്ന് കോറമംഗല പോലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോറമംഗലയിലെ എൻജിവി ഗേറ്റിനുസമീപം നടത്തിയ പരിശോധനയിലാണ് ആന്റണി മാത്യു പിടിയിലായത്.

Read More

ഭാരവാഹന ഗതാഗതനിരോധനം ലംഘിച്ച കേരളത്തിൽ നിന്നടക്കമുള്ള 12 ട്രക്കുകൾ പിടിച്ചെടുത്തു

ബെംഗളൂരു : പോലീസും ആർടിഒയും സംയുക്തമായി നടത്തിയ രാത്രികാല പരിശോധനയിൽ കുടക് ജില്ലയിൽ ഭാരവാഹന ഗതാഗതനിരോധനം ലംഘിച്ചതിന് കേരളത്തിൽ നിന്നടക്കമുള്ള 12 ട്രക്കുകൾ പിടിച്ചെടുത്തു. ആഗസ്റ്റ് 5 മുതൽ ജില്ലയിൽ പുറപ്പെടുവിച്ച നിരോധനം കർശനമാണെന്നും രാത്രി പട്രോളിങ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു. മടിക്കേരിവഴി മംഗളൂരുവിലേക്കുള്ള എട്ട് കർണാടക ട്രക്കുകളും കേരളത്തിലേക്കുള്ള നാലുട്രക്കുകളുമാണ് മടിക്കേരി സിറ്റി എസ്‌ഐ അന്നപൂർണ, ട്രാഫിക് എസ്‌ഐ ശ്രീധർ, ആർടിഒ മോഹൻ കുമാർ എന്നിവർ പിടികൂടിയത്. മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട്…

Read More

നഗരത്തിൽ ഈ മൂന്ന് ദിവസം വ്യാപരികളുടെ സമരം; ബേക്കറി പലവ്യഞ്ജനം പാൽ പാലുൽപ്പന്നങ്ങൾ എന്തിന് സിഗരറ്റ് പോലും ലഭ്യമാക്കില്ല! വിശദാംശങ്ങൾക്ക് വായിക്കാം

ബെംഗളൂരു: എല്ലാ കടകളും അടച്ച് സമരം നടത്താൻ ഒരുങ്ങി വ്യാപാരികൾ. സംസ്ഥാനത്തുടനീളം പലവ്യഞ്ജനങ്ങൾ, ബേക്കറികൾ, ചായക്കടകൾ തുടങ്ങിയ കടകൾ മൂന്നു ദിവസത്തോളമാണ് അടച്ചിടുക. ജൂലൈ 23, 24, 25 തീയതികളിലാണ് സമരം നടത്തുക. ഈ ദിവസങ്ങളിൽ പാൽ, പാൽ ഉൽപന്നങ്ങൾ സിഗരറ്റ് വിൽപ്പന എന്നിവ നിരോധിച്ചിട്ടുണ്ട്. ചില പച്ചക്കറി കടകളും മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ. കോടിക്കണക്കിന് രൂപയുടെ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക വാണിജ്യ നികുതി വകുപ്പ് ബേക്കറികൾ, ചായക്കടകൾ, പലവ്യഞ്ജനങ്ങൾ എന്നീ കടകൾ നടത്തുന്നവർക്ക് നോട്ടീസ് നൽകിയതോടെയാണ് ഉടമകളുടെ നീക്കം. ജൂലൈ…

Read More
Click Here to Follow Us