സഹതടവുകാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ച കേസ്; തടിയന്റവിട നസീറും കൂട്ടുപ്രതികളും കുറ്റസമ്മതം നടത്താൻ അപേക്ഷ നൽകി

ബെംഗളൂരു : സഹതടവുകാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ച കേസിലെ പ്രതികളായ തടിയന്റവിട നസീറും മറ്റ് ഏഴ് പ്രതികളും കുറ്റസമ്മതം നടത്താൻ എൻഐഎ പ്രത്യേക കോടതിയെ സമീപിച്ചു.

അതിനാലാണ് ഇപ്പോൾ കുറ്റസമ്മതം നടത്തുന്നതെന്നാണ് വിലയിരുത്തൽ.

2008-ലെ ബെംഗളൂരു സ്ഫോടനക്കേസ് അടക്കം ഒന്നിലേറെ തീവ്രവാദ കേസുകളിൽ പ്രതിയായ നസീറിനും മറ്റ് പ്രതികൾക്കുമെതിരേ 2023-ലാണ് സഹതടവുകാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതിന് കേസെടുത്തത്.

  പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും; അന്തിമ തീരുമാനം ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

ആദ്യം കർണാടക പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.

നിലവിൽ ഇവരുടെ അപേക്ഷ പരിഗണിച്ച കോടതി എൻഐഎയിൽനിന്ന് പ്രതികരണം ആരാഞ്ഞു. ആരുടെയും പ്രേരണയിലല്ലെന്നും സ്വമേധയായാണ് കുറ്റസമ്മതം നടത്താൻ തീരുമാനിച്ചതെന്നുമാണ് ഇവർ അപേക്ഷയിൽ പറയുന്നത്.

ഇതിന് കോടതി അനുവദിച്ചാൽ വിചാരണയും തുടർന്ന് ശിക്ഷാവിധിയും വേഗത്തിലുണ്ടാകും. നിലവിൽ ജയിലിൽ കഴിയുന്നതിനാൽ ഈ കാലയളവ് ശിക്ഷയായി പരിഗണിക്കാനും സാധ്യതയുണ്ട്.

  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
[masterslider id="10"]

Related posts

Click Here to Follow Us