കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ ( ജൂലൈ 17) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ കാസർകോട്, വയനാട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് അവധി ബാധകമാണ്. പി.എസ്.സി പരീക്ഷകൾ, റസിഡൻഷൽ സ്കൂളുകൾ, കോളേജുകൾക്ക് അവധി ബാധകമല്ല.

Read More

കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹർജികളിലാണ് ഹൈക്കോടതി നടപടി. ഡ്രൈവിംഗ് ടെസ്റ്റിന് 15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാനായി ഗതാഗത കമ്മീഷണർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു. പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും കമ്മീഷണർ പറഞ്ഞിരുന്നു. എന്നാല്‍ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നു. ഇത് യുക്തിപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ എതിർവാദം.…

Read More

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

കോട്ടയം: പ്രീമിയം അടച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്തയാളുടെ പോളിസി നിരസിച്ചിട്ടും പണം മടക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസിനോടു പ്രീമിയം തുക പലിശ സഹിതം തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനും ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. കോട്ടയം മുട്ടമ്പലം സ്വദേശി എസ്.പി. മത്തായി സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 1,26,381 രൂപ പ്രീമിയം അടച്ച് 2024 സെപ്റ്റംബർ രണ്ടിനാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങിയത്. പ്രൊപ്പോസൽ ഫോം നിരസിച്ചതിനേത്തുടർന്ന് 15 ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലേക്ക് മടക്കിനൽകുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല. തുക അക്കൗണ്ടിലേക്ക്…

Read More

പാലക്കാട്‌ നിപ ബാധിച്ച്‌ മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

പാലക്കാട്: ചങ്ങലീരിയില്‍ നിപ ബാധിച്ച്‌ മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. മരിച്ചയാള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കരനായ മകനാണ്. ഇയാള്‍ നേരത്തെ തന്നെ സമ്ബർക്കപട്ടികയിലുളളതിനാല്‍ നിരീക്ഷണത്തിലായിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലാ ഭരണകൂടം ആരോഗ്യനടപടികളും ജാഗ്രതയും നല്‍കിയിരുന്നു. പാലക്കാട് നിപ കണ്‍ട്രോള്‍ സെല്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മണ്ണാർക്കാട് സ്വദേശിയായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച്‌ മരിച്ചിരുന്നു.  

Read More

കെഎസ്ആർടിസി, ബിഎംടിസി എന്നിവയുൾപ്പെടെ നാല് കോർപ്പറേഷനുകൾ ഓഗസ്റ്റ് 5 ന് ഗതാഗത പണിമുടക്ക് നടത്തും

ബെംഗളൂരു: ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ 38 മാസത്തെ അലവൻസ്, ശമ്പള വർദ്ധനവ് എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് 5 ന് രാവിലെ 6 മുതൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. കെഎസ്‌ആർ‌ടി‌സി , ബി‌എം‌ടി‌സി എന്നിവയുൾപ്പെടെ നാല് കോർപ്പറേഷനുകളിലെ ജീവനക്കാർ പണിമുടക്കും . നാല് കോർപ്പറേഷനുകളിലെയും ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ 38 മാസത്തെ അലവൻസ് വർദ്ധനവ് ജനുവരിയിൽ തന്നെ നടപ്പാക്കേണ്ടതായിരുന്നു, പക്ഷേ ഇതുവരെ അത് ചെയ്തിട്ടില്ല. അതിനാൽ, സർക്കാരിന്റെ നീക്കത്തിനെതിരെയാണ് പണിമുടക്ക്. ഗതാഗത കോർപ്പറേഷനുകളുടെ ട്രേഡ്…

Read More

അടുത്ത 48 മണിക്കൂറിനുള്ളി ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ 14 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയിലെ 14 ജില്ലകളിലും ജൂലൈ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . അടുത്ത 48 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെൽഗാം, ചിക്കമംഗളൂരു, ഹാസൻ, കുടക് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഷിമോഗ, മൈസൂർ, മണ്ഡ്യ, ചിക്കബെല്ലാപൂർ, ചാമരാജനഗർ, ബാംഗ്ലൂർ റൂറൽ, ബെംഗളൂരു അർബൻ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബിദാർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി,…

Read More

വൈറ്റ്ഫീൽഡിലെ വീട്ടിൽ മകൾ തൂങ്ങി മരിച്ചത് കണ്ട അമ്മ അതേ ഫാനിൽ തൂങ്ങിമരിച്ചു

ബെംഗളൂരു : മകൾ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്യുന്നത് കണ്ട ‘അമ്മ അതേ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗഗൊണ്ടനഹള്ളിയിലാണ് സംഭവം. തൂങ്ങിമരിക്കുന്നതിന് മുമ്പ്, വീട്ടമ്മ ഭർത്താവിനെ വിളിച്ച് താനും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഭർത്താവ് വീട്ടിലെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മകൾ ശ്രീജ റെഡ്ഡി (24), അമ്മ രക്ഷിത (48) എന്നിവരാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് ശ്രീജ റെഡ്ഡി മരണക്കുറിപ്പ് എഴുതി ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇത് കണ്ട അമ്മ രക്ഷിത ഭർത്താവിനെ വിളിച്ച് മകളില്ലാതെ…

Read More

യു.പി.ഐ പേയ്മെന്റിൽ കുരുക്കിലായി ബെംഗളൂരു വ്യാപാരികൾ

ബെംഗളൂരു: യു.പി.ഐ പേയ്മെന്റ് മൂലം കുരുക്കിലായിരിക്കുകയാണ് ബെംഗളൂരുവിലെ വ്യാപാരികൾ. ഇടപാടുകൾക്ക് നികുതിയടക്കണമെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയതോടെയാണ് വ്യാപാരികൾ കുരുക്കിലായത്. സാധനങ്ങൾ വിൽക്കുന്ന കടകളിൽ വാർഷിക വരുമാനം 40 ലക്ഷവും സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ വാർഷിക വരുമാനം 20 ലക്ഷവും കടന്നാൽ നികുതി നൽകേണ്ടി വരുമെന്നാണ് വാണിജ്യ വകുപ്പിന്റെ മുന്നറിയിപ്പ്. യു.പി.ഐ വന്നതോടെ ഇടപാടുകളെല്ലാം ഡിജിറ്റലായതാണ് വ്യാപാരികൾക്ക് കുരുക്കായത്. മുന്നറിയിപ്പിന് പിന്നാലെ പലരും ഡിജിറ്റലായി പണം സ്വീകരിക്കുന്നത് കുറക്കുകയാണ്. യു.പി.ഐ ക്യു.ആർ കോഡ് തന്നെ എടുത്ത് മാറ്റിയവരുണ്ട്. എന്നാൽ, ആളുകൾ പണം കൈയിൽ കരുതാത്തത് വലിയ പ്രതിസന്ധിയായി…

Read More

‘ ഈ അവസ്ഥയ്ക്ക് കാരണം അയാൾ; എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും; നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ എലിസബത്ത് ഉദയൻ

ചലച്ചിത്രതാരം ബാലക്കെതിരെ ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ എലിസബത്ത് ഉദയന്‍. ആശുപത്രി കിടക്കയിൽ നിന്നും നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യയും യൂട്യൂബറുമായ എലിസബത്ത് ഉദയൻ രംഗത്ത്. മരിച്ചാലെങ്കിലും തനിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് എലിസബത്ത് വീഡിയോയിലൂടെ ചോദിക്കുന്നത്. എലിസബത്തിന്റെ ആരോഗ്യനില മോശമാണെന്നാണ് മനസിലാക്കുന്നത്. മൂക്കിൽ ട്യൂബ് ഇട്ടിരിക്കുന്ന നിലയിലാണ് വീഡിയോയിൽ കാണുന്നത്. എലിസബത്തിന് എന്താണ് സംഭവിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. ബാലയുടെ പേര് എടുത്ത് പറയാതെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബാലയ്ക്കും അയാളുടെ വീട്ടുകാർക്കുമാണെന്ന് എലിസബത്ത് പറയുന്നു. ‘അയാൾ ആണ് എന്റെ…

Read More

കോപ്പിയടിക്ക് പൂട്ട് വീഴുന്നു; മെറ്റ നീക്കം ചെയ്‌തത്‌ ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ

കണ്ടന്റ് കോപ്പിയടിക്കുന്ന പ്രവണത, സ്പാമിംഗ് തുടങ്ങിയവ തടയുന്നതിൻ്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ. ഒരു കോടി അക്കൗണ്ടുകളാണ് ഇതുവരെ നീക്കം ചെയ്തത്. യഥാർത്ഥ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും, കോപ്പിയടിച്ചവ വേഗത്തിൽ കണ്ടെത്തുന്നതിനുമായി പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ വ്യകത്മാക്കി. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കുക,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായിമാറ്റുക എന്നീ ശ്രമങ്ങളാണിപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. മറ്റൊരു വ്യക്തിയുടെ കണ്ടന്റുകൾ കോപ്പിയടിക്കുക ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുക എന്നീ ലംഘനങ്ങൾ കണ്ടെത്തിയാൽ ഇത്തരം അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും. അതെസമയം മറ്റ് വ്യക്തികളുടെ അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ ഷെയർ…

Read More
Click Here to Follow Us