ബെംഗളൂരു : 35 ഐപിഎസ് ഓഫീസർമാരെ കർണാടകയിൽ ഒറ്റയടിക്ക് സ്ഥലംമാറ്റി സംസ്ഥാന സർക്കാർ. ബെംഗളൂരു ക്രൈം ബ്രാഞ്ചിന്റെയും ട്രാഫിക് പോലീസിന്റെയും തലപ്പത്തുൾപ്പെടെയാണ് പൊളിച്ചു മാറ്റം. കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ച് ഡിഐജി അജയ് ഹിലോരിയാണ് ഇനി ബെംഗളൂരു ഡിഐജിയും ജോയിന്റ് കമ്മിഷണറും. സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ തലവനും ഇദ്ദേഹം തന്നെ ആകുമെന്നാണ് സൂചന . നിലവിൽ ഈ സ്ഥാനത്തുള്ള ഡോ. ചന്ദ്രഗുപ്തയെ കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ചിലേക്കും മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു ട്രാഫിക് ജോയിന്റ് കമ്മിഷണറായ അനുചേതിനെ പോലീസ് റിക്രൂട്മെന്റ് വിഭാഗം…
Read MoreMonth: July 2025
ഇനി 200 രൂപയിൽ കൂടില്ല ; സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് വില ഏകീകരിക്കാൻ ഉത്തരവിട്ട് സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ എല്ലാ സിനിമാ തിയേറ്ററുകളിലും ഏകീകൃത ടിക്കറ്റ് നിരക്ക് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. എല്ലാ ഭാഷാ സിനിമകൾക്കും ഏകീകൃത വില നടപ്പിലാക്കിയിട്ടുണ്ട്, സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയിൽ കൂടരുതെന്ന് ഉത്തരവിട്ടു. ഇതോടെ ഇനി മുതൽ സംസ്ഥാനത്തെ എല്ലാ സിനിമാശാലകളിലും മൾട്ടിപ്ലക്സുകളിലും ടിക്കറ്റ് നിരക്ക് ഏകീകൃതമായിരിക്കും. കഴിഞ്ഞ മാർച്ചിൽ നടന്ന സെഷനിൽ ഏകീകൃത സിനിമാ ടിക്കറ്റ് വിലകളെക്കുറിച്ച് സംസാരിച്ച ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വർ, വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള സിനിമാ തിയേറ്ററുകളിൽ ഘട്ടം ഘട്ടമായി ഏകീകൃത ടിക്കറ്റ് വില…
Read Moreഎയറോസ്പേസ് പാർക്കിനുള്ള സ്ഥലമേറ്റെടുപ്പ്; പദ്ധതി ഉപേക്ഷിച്ച് കർണാടക സർക്കാർ
ബെംഗളൂരു : എയറോസ്പേസ് പാർക്ക് പദ്ധതിക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നടപടി ഉപേക്ഷിച്ച് കർണാടക സർക്കാർ. മൂന്നുവർഷത്തിലേറെ നീണ്ട കർഷകസമരത്തെത്തുടർന്നാണ് തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റമെന്നാണ് സൂചന. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപത്ത് 1777 ഏക്കർ സ്ഥലമേറ്റെടുക്കാനുള്ള ഉത്തരവാണ് സർക്കാർ പിൻവലിക്കുക. കർഷകരുടെ താൽപ്പര്യങ്ങളെ മാനിച്ചാണ് സ്ഥലമേറ്റെടുക്കുന്ന പദ്ധതി ഉപേക്ഷിച്ചതെന്നും സ്വമേധയാ ഭൂമി നൽകാൻ തയ്യാറാകുന്ന കർഷകരിൽനിന്ന് സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായും ഇവർക്ക് മികച്ച നഷ്ടപരിഹാരവും പകരം ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യോമയാന-പ്രതിരോധ വ്യവസായ രംഗത്ത് സംസ്ഥാന സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ…
Read Moreപിന്നാക്ക സമുദായങ്ങളെ ചേർത്ത് നിർത്താൻ ഒബിസി സമിതിയുമായി കോൺഗ്രസ്
ബെംഗളൂരു : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്നാക്ക സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയാണ് എഐസിസി രൂപം നൽകിയ ഒബിസി ഉപദേശക സമിതി. ജാതി സെൻസസിനെ അടിസ്ഥാനമാക്കിയുള്ള ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി പോരാടാൻ പിന്നാക്ക വിഭാഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകായണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ബെംഗളൂരുവിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിലാണ് നിദേശം. 75 ശതമാനം സംവരണത്തിനുവേണ്ടി ശബ്ദമുയർത്തണമെന്നും ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായങ്ങൾ ഉൾപ്പെടുന്ന ‘അഹിന്ദ’ വിഭാഗം വെറും വോട്ടുബാങ്കല്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗത്തിൻ്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിനുവേണ്ടി ആവശ്യമുയർത്താനും നയരൂപവത്‌കരണ സമിതികളിലെല്ലാം ആനുപാതികമായി…
Read Moreഇന്ത്യന്‍ മാധ്യമങ്ങളില്‍ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതില്‍ ഖേദമുണ്ട്; നിമിഷപ്രിയയ്ക്ക് മാപ്പില്ല, വധശിക്ഷയിൽ ഉറച്ച് യെമെന്‍ പൗരന്റെ കുടുംബം
സനാ: യെമെനില്‍ കൊലക്കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചെന്ന ഉത്തരവ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് തലാലിന്റെ സഹോദരന്‍ അബ്ദല്‍ഫത്തേഹ് മഹ്ദി ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും സഹോദരന്‍ വ്യക്തമാക്കി. സാമൂഹികമാധ്യമത്തിലൂടെയും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളിലും വിഷമമുണ്ട്. എന്തു തര്‍ക്കമായാലും എന്തു കാരണംകൊണ്ടായാലും ഒരു…
Read Moreഎയ്‌റോസ്‌പേസ് പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറി സംസ്ഥാന സർക്കാർ
ബെംഗളൂരു: കര്‍ഷകരുടെ നീണ്ട പ്രതിഷേധത്തെ തുടര്‍ന്ന് ദേവനഹള്ളി താലൂക്കിലെ 13 ഗ്രാമങ്ങളിലായി 1,777 ഏക്കര്‍ കൃഷിഭൂമി എയ്‌റോസ്‌പേസ് പാര്‍ക്കിനായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ഉപേക്ഷിച്ചു. ചൊവ്വാഴ്ച ബെംഗളൂരുവില്‍ കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. കർഷകരുടെ താത്പര്യത്തിന് പ്രധാന്യം നൽകുന്നതിനാലാണ് സ്ഥലമേറ്റെടുപ്പ് ഉപേക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സ്വമേധയാ ഭൂമി നൽകാൻ തയ്യാറാകുന്ന കർഷകരിൽനിന്ന് സ്ഥലം ഏറ്റെടുക്കും. ഇവർക്ക് മികച്ച നഷ്ടപരിഹാരവും പകരം ഭൂമിയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു, ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉപേക്ഷിക്കാനുള്ള…
Read More‘ഒആർആറിലെ ഗതാഗതക്കുരുക്കിൽ രണ്ട് മണിക്കൂർ കുടുങ്ങി ഈസി മൈ ട്രിപ്പ് സഹസ്ഥാപകൻ; നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരുകോടി വാഗ്ദാനം ചെയ്തു
ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിൽ (ORR) വെറും 11 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നതിൽ നിരാശനായ ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ പ്രശാന്ത് പിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാറ്റലൈറ്റ് ഡാറ്റ എന്നിവയുടെ സഹായത്തോടെ നഗരത്തിലെ ദീർഘകാല ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തു. ശനിയാഴ്ച രാത്രി ഒരു ട്രാഫിക് സിഗ്നലോ പോലീസിന്റെ സാന്നിധ്യമോ ഇല്ലാതെ ഒരു ജംഗ്ഷനിൽ കുടുങ്ങിപ്പോയതിനെക്കുറിച്ച് എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ പിറ്റി പങ്കുവെച്ചു. കുഴപ്പങ്ങൾ നിയന്ത്രിക്കാൻ എനിക്ക് ഇനി ഒരു ബെംഗളൂരു ട്രാഫിക് മീമോ ബഹളമോ…
Read Moreബംഗളുരുവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി വിദ്യാർഥിനി ; അധ്യാപകരടക്കം മൂന്നു പേർ അറസ്റ്റിൽ
ബെംഗളൂരു : വിദ്യാർഥിനിയെ സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബംഗളൂരുവിലെ സ്വകാര്യ കോളജിലെ രണ്ട് അധ്യാപകർ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. മംഗളൂരു സ്വദേശികളാണ് പിടിയിലായത്. ഫിസിക്സ് ലെക്ചററായ നരേന്ദ്ര, ബയോളജി ലെക്ചററായ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് പ്രതികൾ നിരവധി തവണ താൻ പീഡനത്തിനിരയായെന്നും പെൺകുട്ടി സംസ്ഥാന വനിതാ കമീഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. പ്രതികൾ പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പീഡന വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കാണിച്ച് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്‌തതായും പരാതിയിൽ…
Read Moreവരും ദിവസങ്ങളിൽ ബെംഗളൂരുവിൽ തുടര്‍ച്ചയായ മഴക്കും കാറ്റിനും സാധ്യത
ബെംഗളൂരു : വരും ദിവസങ്ങളിൽ ബംഗളൂരുവിലും, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും തുടര്‍ച്ചയായ മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെയും കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ ശക്തമായ മഴ, കാറ്റ്, മൂടൽ മഞ്ഞ് എന്നിവയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും മിതമായ മഴക്കും മണിക്കൂറില്‍ 30-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. അതെസമയം കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും തെക്കന്‍ പ്രവിശ്യകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Moreഓട്ടോ നിരക്കും വർധിപ്പിച്ചു! കുറഞ്ഞ ചാർജ് 36 രൂപ !
ബെംഗളൂരു : നഗരത്തിൽ സാധാരണക്കാരന് മുകളിൽ ഉള്ള ഇരുട്ടടി തുടരുന്നു, ആദ്യം വർദ്ധിപ്പിച്ചത് ബസ്ചാർജ് ആയിരുന്നു തുടർന്ന് ഇട്രോ ചാർജുംവർധിപ്പിച്ചു. പിന്നീട് ബൈക്ക് ടാക്സികളും നിർത്തലാക്കി തുടർന്ന് ഓട്ടോ ചാർജും വർധിപ്പിച്ചിരിക്കുകയാണ് , ആഗസ്റ്റ് ഒന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. നിലവിൽ ആദ്യത്തെ 2കിലോമീറ്ററിന് 30 രൂപയാണ് നിരക്ക് അത് 36 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള 15 രൂപയിൽ നിന്നും 18 ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഓട്ടോഡ്രൈവർമാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നിരക്കു വർദ്ധന. കഴിഞ്ഞ 11 വർഷത്തിനിടക്ക്…
Read More