തിരുവനന്തപുരത്തുനിന്ന് ഈ ദിവസങ്ങളിൽ പ്രത്യേകതീവണ്ടി സർവീസ് നടത്തും

ബെംഗളൂരു : സത്യസായിബാബയുടെ ജന്മശതാബ്ദിയാഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ തിരക്കുപരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് പുട്ടപർത്തി പ്രശാന്തിനിലയത്തിലേക്ക് പ്രത്യേകതീവണ്ടി അനുവദിച്ച് ദക്ഷിണറെയിൽവേ. കൂടാതെ, ചെന്നൈയിൽനിന്ന് മറ്റൊരുതീവണ്ടിയും അനുവദിച്ചു.

തിരുവനന്തപുരം നോർത്ത്-ശ്രീ സത്യസായി പ്രശാന്തിനിലയം എക്സ്‌പ്രസ് സ്പെഷ്യൽ (06067) ഞായറാഴ്ച വൈകീട്ട് 06.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ന് പ്രശാന്തിനിലയത്തിലെത്തും. തിരികെ ശ്രീ സത്യസായി പ്രശാന്തിനിലയം-തിരുവനന്തപുരം നോർത്ത് എക്സ്‌പ്രസ് സ്പെഷ്യൽ (06068) ചൊവ്വാഴ്ച വൈകീട്ട് 8.45-ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് ആറിന് തിരുവനന്തപുരത്തെത്തും. വർക്കല, ശിവഗിരി, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, യെലഹങ്ക എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 14 എസി ത്രീ ടിയർ, രണ്ട് സ്ലീപ്പർ ഉൾപ്പെടെ 18 കോച്ചുണ്ടാകും.

  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ചെന്നൈ എഗ്‍മോർ-ശ്രീ സത്യസായി പ്രശാന്തിനിലയം എക്സ്‌പ്രസ് സ്പെഷ്യൽ (06065) ഞായറാഴ്ച രാത്രി 11.55-ന് പുറപ്പെടും.

പിറ്റേന്നുരാവിലെ 09.10-ന് പ്രശാന്തിനിലയത്തിലെത്തും. തിരികെയുള്ള ശ്രീ സത്യസായി പ്രശാന്തിനിലയം-ചെന്നൈ എഗ്‌മോർ എക്സ്‌പ്രസ് സ്പെഷ്യൽ (06066) തിങ്കളാഴ്ച രാത്രി 9.30-ന് പുറപ്പെട്ട് പിറ്റേന്നുരാവിലെ 11.30-ന് ചെന്നൈയിലെത്തും.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

പെരമ്പൂർ, തിരുവള്ളൂർ, ആരക്കോണം, കാട്പാടി, ജോലാർപേട്ട്, വൈറ്റ്ഫീൽഡ്, യെലഹങ്ക എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഒരു എസി ത്രീ ടിയർ എട്ട് സ്ലീപ്പർ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് എസ്എൽആർഡി ഉൾപ്പെടെ 21 കോച്ചുണ്ടാകും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts