തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കി.

ബെംഗളൂരു: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളാണു ഗുണ്ടൽപേട്ട്, മൈസൂരു, രാമനഗര എന്നിവിടങ്ങളിൽ ഒരുക്കിയ താൽക്കാലിക ചെക്പോസ്റ്റുകളിൽ പരിശോധിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്കു പുറമെ കേരള ആർടിസി, കർണാടക ആർടിസി, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളും പരിശോധിക്കുന്നുണ്ട്.

  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി അയൽസംസ്ഥാനങ്ങളിൽനിന്നു പണമൊഴുക്കുന്നതായുള്ള സൂചനയെ തുടർന്നാണു പരിശോധന ശക്തമാക്കിയത്. മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ പരിശോധനയ്ക്കായി വാഹനങ്ങൾ തടയുന്നതു പകൽസമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. മൈസൂരു-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക ആർടിസി ബസുകൾ അരമണിക്കൂർവരെ വൈകിയാണു സർവീസ് അവസാനിപ്പിക്കുന്നത്. വാഹനപരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം വിഡിയോയിലും പകർത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts