ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘങ്ങൾ നഗരത്തില്‍ വ്യാപകമാകുന്നു

ബെംഗളൂരു∙ നഗരത്തിൽ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം നഗരത്തിൽ മൂന്നിടങ്ങളിലാണ് ബൈക്കിലെത്തിയ സംഘം സ്ത്രീകളുടെ മാല കവർന്നത്. മല്ലേശ്വരം, വിജയനഗർ, ചന്ദ്ര ലേഔട്ട് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

മല്ലേശ്വരം ടെംപിൾ സ്ട്രീറ്റിന് സമീപം വൈകിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്. വിജയനഗർ, ചന്ദ്രലേഔട്ട് എന്നിവിടങ്ങളിലും സമാനരീതിയിലാണ് കവർച്ച നടന്നത്. മൂന്നു കവർച്ചകൾക്കു പിന്നിലും ഒരേ സംഘം തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്.

  ബെംഗളൂരുവിൽ തെരുവ് കച്ചവടത്തിന് പൂട്ടിടുന്നു; സർക്കാരിന്റേത് 'ചതി'യെന്ന് സംഘടന, നഗരം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us