വൈറ്റ്ഫീൽഡിലെ വീട്ടിൽ മകൾ തൂങ്ങി മരിച്ചത് കണ്ട അമ്മ അതേ ഫാനിൽ തൂങ്ങിമരിച്ചു

ബെംഗളൂരു : മകൾ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്യുന്നത് കണ്ട ‘അമ്മ അതേ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗഗൊണ്ടനഹള്ളിയിലാണ് സംഭവം.

തൂങ്ങിമരിക്കുന്നതിന് മുമ്പ്, വീട്ടമ്മ ഭർത്താവിനെ വിളിച്ച് താനും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഭർത്താവ് വീട്ടിലെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

മകൾ ശ്രീജ റെഡ്ഡി (24), അമ്മ രക്ഷിത (48) എന്നിവരാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് ശ്രീജ റെഡ്ഡി മരണക്കുറിപ്പ് എഴുതി ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.

  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ

ഇത് കണ്ട അമ്മ രക്ഷിത ഭർത്താവിനെ വിളിച്ച് മകളില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. കോൾ കട്ട് ചെയ്ത് മകളുടെ മൃതദേഹം താഴെയിറക്കി അതേ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഈ കുടുംബം ബെംഗളൂരുവിലാണ് താമസിക്കുന്നത്. ശ്രീജ റെഡ്ഡി ഒരു സ്വകാര്യ കമ്പനിയിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. അവർ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. വൈറ്റ്ഫീൽഡ് പോലീസ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസ് ബൈക്കിനുള്ളിൽ 'അതിഥി'; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി
[masterslider id="10"]

Related posts

Click Here to Follow Us