അടുത്ത 48 മണിക്കൂറിനുള്ളി ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ 14 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയിലെ 14 ജില്ലകളിലും ജൂലൈ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

അടുത്ത 48 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെൽഗാം, ചിക്കമംഗളൂരു, ഹാസൻ, കുടക് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഷിമോഗ, മൈസൂർ, മണ്ഡ്യ, ചിക്കബെല്ലാപൂർ, ചാമരാജനഗർ, ബാംഗ്ലൂർ റൂറൽ, ബെംഗളൂരു അർബൻ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

ബിദാർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിരി, ഹവേരി, ഗദഗ്, ധാർവാഡ്, ബിദർ ജില്ലകളിലാണ് മിതമായ മഴ പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts