ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ടലിനുമുൻപിലെ എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അധിക്ഷേപിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്ന സംഭവത്തിൽ മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ.
കോറമംഗലയിലെ ജിഎസ് സ്യൂട്ട് ഹോട്ടലിന്റെ മാനേജർ കാസർകോട് സ്വദേശി സർഫറാസ്(32) ആണ് അറസ്റ്റിലായത്.
മഡിവാള പോലീസ് അറസ്റ്റുചെയ്ത ഇയാളെ കോടതി റിമാൻഡ്ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്കയച്ചു. മലയാളിയായ ഹോട്ടലുടമയെ ചോദ്യംചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്.
മഡിവാള പോലീസാണ് കേസന്വേഷിക്കുന്നത്. ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അധിക്ഷേപിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധമുയർത്തി. ഇതോടെ പോലീസ് ഇടപെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തു.
തുടർന്ന് ഹോട്ടലിന്റെ മാനേജരെയും ഏതാനും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തശേഷമാണ് മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡിസ്‌പ്ലേ ബോർഡ് ഹാക്ക് ചെയ്തതിനാലാണ് മോശം സ്‌ക്രോൾ വന്നതെന്ന് സർഫറാസ് മൊഴിനൽകിയതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.