കനത്ത മഴ; നഗരത്തിൽ യെല്ലോ അലർട്ട്;3 മരണം; സിൽക്ക് ബോർഡും ശാന്തിനഗറും വെള്ളത്തിനടിയിൽ; എങ്ങും ഗതാഗതക്കുരുക്ക്.

ബെംഗളൂരു : കനത്തമഴയിൽ മുങ്ങിനഗരം. നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ ഇതുവരെ 3 മരണം.

മഹാദേവ പുരയിൽ ഇസ്മോലമിറ്റഡ് കമ്പനിയിലെ മതിൽ തകർന്ന് വീണ് ജീവനക്കാരിയായ ശശികല (52)യാണ് മരിച്ചത്.ബി.ടി.എം. ലേ ഔട്ടിലെ എൻ എസ് പാളയിൽ രണ്ട് പേർ മോട്ടോർ പ്രവർത്തിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ശാന്തിനഗർ ബസ് സ്റ്റേഷന് സമീപം റോഡിൽ വെള്ളം കയറി. സിൽക്ക് ബോർഡ് ജംഗ്ഷനിൽ വെള്ളം കയറിയതിനാൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

ഈ മാസം 22 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ 23 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts