കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി 

ബെംഗളൂരു: മൈസൂരുവില്‍ മലയാളി വ്യവസായിയുടെ കാര്‍ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയായ മലയാളി യുവാവ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവച്ച്‌ കീഴ്‌പ്പെടുത്തിയെന്നും കര്‍ണാടക പോലിസ് അറിയിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശിയായ ആദര്‍ശിനാണ്(26) വെടിയേറ്റിരിക്കുന്നത്. ആദര്‍ശ് കുപ്പിചില്ലുകൊണ്ട് ആക്രമിച്ചതിനാല്‍ പരിക്കേറ്റ രണ്ടു പോലിസുകാര്‍ ആശുപത്രിയിലാണെന്നും എസ്പി വിഷ്ണുവര്‍ധന മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 20നാണ് മൈസൂരുവിലെ ഗുജ്ജെഗൗഡാനപുരയില്‍ വച്ച്‌ കൊടുവള്ളി സ്വദേശിയായ വ്യവസായിയുടെ കാര്‍ കൊള്ളയടിച്ചത്. സംഭവത്തില്‍ ഗോപാല്‍പുരയില്‍ നിന്നാണ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്. കേസില്‍ തെളിവെടുക്കാനായി ആദര്‍ശിനെ ഗോപാല്‍പുരയിലേക്ക് കൊണ്ടുപോയിരുന്നു. വഴിയില്‍ വച്ച്‌ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍…

Read More

എമ്പുരാനെതിരെ ബോയ്കോട്ട് ആഹ്വാനവുമായി കന്നഡ പേജ് 

ബെംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയം മോഹൻലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ എന്ന ചിത്രമാണ്. കർണാടകയില്‍ ഉള്‍പ്പടെ സിനിമ മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ എക്സ് പ്ലാറ്റ്ഫോമില്‍ ബോയ്‌ക്കോട്ട് ആഹ്വാനം ഉയർത്തിയിരിക്കുകയാണ് ഒരു കന്നഡ പേജ്. കന്നഡ ഡൈനാസ്റ്റി എന്ന പേജാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത്. എമ്പുരാൻ എന്ന മലയാളം സിനിമയെ ഒരു വിതരണകമ്പനി കർണാടകയില്‍ മുഴുവൻ കൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്, അതും മലയാളം ഭാഷയില്‍. ഇത് ഭാഷ അടിച്ചേല്‍പിക്കുന്നതു പോലെയാണ്. മലയാള സിനിമയ്ക്ക് 1000 ഷോകള്‍ നല്‍കുന്നു എന്നാല്‍…

Read More

ബെംഗളൂരുവില്‍ വാഹനാപകടം; മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വാഹനാപകടത്തില്‍ നഴ്സിങ്ങ് വിദ്യാർഥികളായ രണ്ടു മലയാളി വിദ്യാർത്ഥികള്‍ മരിച്ചു. ചിത്രദുർഗ്ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ യാസീൻ, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ഇരുവരും കൊല്ലം അഞ്ചല്‍ സ്വദേശികളാണ്. ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാർത്ഥിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുര്‍ഗ ജെസിആര്‍ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.

Read More

18 മാസങ്ങൾക്ക് ശേഷം മരിച്ചെന്ന് കരുതിയ സ്ത്രീ തിരിച്ചെത്തി

മരിച്ചതായി കരുതപ്പെട്ടിരുന്ന സ്ത്രീ ഒന്നര വർഷത്തിന് ശേഷം തിരിച്ചെത്തി. ലളിത ബായി എന്ന സ്ത്രീയാണ് പോലീസ് സ്റ്റേഷനിൽ എത്തി താൻ ജീവിച്ചിരിക്കുന്നതായി പറഞ്ഞത്. കൊലപാതകക്കുറ്റത്തിന് നാല് പേർ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ അവർ വീണ്ടും പ്രത്യക്ഷപ്പെട്ടത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. 18 മാസം മുമ്പ് കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ നടത്തിയ ഒരു സ്ത്രീ ജീവനോടെ തിരിച്ചെത്തിയതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിൽ ആണ് സംഭവം. കൈയിലെ ടാറ്റൂവും കാലിൽ കെട്ടിയ കറുത്ത നൂലും ഉൾപ്പെടെയുള്ള ശാരീരിക അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കുടുംബം വികൃതമാക്കിയ ഒരു മൃതദേഹം…

Read More

കേരള ബി.ജെ.പി.അധ്യക്ഷൻ ബെംഗളൂരു മലയാളിയായ രാജീവ് ചന്ദ്രശേഖർ.

ബെംഗളൂരു : കേരള ബി.ജെ.പി. അധ്യക്ഷനായി ബെംഗളൂരു മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഈ പ്രഖ്യാപനം വന്നത്. ഇന്ന് നാമ നിർദ്ദേശ പത്രിക നൽകും. നാളെ സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശീതരൂരിന് ശക്തമായ വെല്ലുവിളിയുയർത്തിയിരുന്നു രാജീവ് ചന്ദ്രശേഖർ. തൃശൂരിലെ ദേശമംഗലത്ത് നിന്നുള്ള എം.കെ. ചന്ദ്രശേഖരൻ്റെ മകനായി ഗുജറാത്തിലാണ് രാജീവ് ജനിച്ചത്, രാജീവിൻ്റെ പിതാവ് വ്യോമസേനയിലാണ് ജോലി ചെയ്തിരുന്നത്. തൃശൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളുരുവിലേക്ക് വരികയും…

Read More

ഹുസ്‌കൂർ മദ്ദൂരമ്മ മേളയിലെ രഥം മറിഞ്ഞു: രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് ഗുരുതരമായി പരിക്ക്

ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആനേക്കൽ താലൂക്കിൽ ശനിയാഴ്ച നടന്ന ഹുസ്‌കൂർ മദ്ദൂരമ്മ മേളയിലെ പ്രത്യേക ആകർഷണമായിരുന്ന രണ്ട് ഫ്ലോട്ടുകളാണ് (മണ്ണെണ്ണ ഫ്ലോട്ടുകൾ) മറിഞ്ഞത്. ക്ഷേത്ര രഥം നിയന്ത്രണം തെറ്റി ഭക്തരുടെ മേൽ വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. തമിഴ്‌നാട് ഹൊസൂർ സ്വദേശിയായ രോഹിത് (26), ബെംഗളൂരു കെങ്കേരി സ്വദേശിയായ ജ്യോതി (14) എന്നിവരാണ് മരിച്ചത്. ലക്കസാന്ദ്രയിൽ നിന്നുള്ള രാകേഷിനും മറ്റൊരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 100 അടിയിലധികം ഉയരമുള്ള 150-ലധികം രഥങ്ങൾ ഉത്സവത്തിനായി എത്തിയിരുന്നു. രഥങ്ങൾ ഘോഷയാത്രയിൽ…

Read More

ആരതിക്ക് ശേഷം സാങ്കി ടാങ്ക് മാലിന്യ മുക്തം; ജലബോർഡും ബിബിഎംപി ജീവനക്കാരും ഒത്തൊരുമിച്ച് വൃത്തിയാക്കിയാക്കിയത് പുലർച്ചെവരെ

ബെംഗളൂരു: സാങ്കി ടാങ്കിലെ കാവേരി ആരതിയെത്തുടർന്ന്, ശനിയാഴ്ച രാവിലെ വരെ നടന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ തടാക പരിസരത്തെ ശുചിത്വം പുനഃസ്ഥാപിക്കാൻ സഹായിച്ചു. ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ വി രാം പ്രസാത് മനോഹർ ജീവനക്കാരും ബിബിഎംപി പൗരകർമികരും ചേർന്ന് സാങ്കി തടാകം രാത്രി മുഴുവൻ വൃത്തിയാക്കി. പരിപാടി രാത്രി 10.30 ഓടെ അവസാനിച്ചതിനുശേഷം തടാകത്തിന് ചുറ്റും മാലിന്യം അടിഞ്ഞുകൂടിയിരുന്നു, വൃത്തിയാക്കൽ പ്രവർത്തനങ്ങൾ പുലർച്ചെ 3 മണി വരെ തുടർന്നു. കാവേരി ആരതി കാണാൻ പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്ന താൽക്കാലിക ഇരിപ്പിടങ്ങൾ രാവിലെ നടക്കാൻ പോകുന്നവരുടെ ദിനചര്യയ്ക്ക് തടസ്സമാകാതിരിക്കാൻ…

Read More

പുറത്ത് ഇറങ്ങുമ്പോൾ കുട മറക്കണ്ട; ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ 20 ലധികം ജില്ലകളിൽ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വിജയനഗർ, തുംകൂർ, രാമനഗര, മൈസൂർ, മണ്ഡ്യ, കോലാർ, കൊടഗു, ഹാസൻ, ചിത്രദുർഗ, ചിക്കമഗളൂരു, ചിക്കബെല്ലാപൂർ, ചാമരാജനഗർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി എന്നിവിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. യാദ്ഗിർ, റായ്ച്ചൂർ, കൊപ്പൽ, കലബുറഗി, ഹാവേരി, ഗദഗ്, ബിദാർ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലും ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ട്. ശനിയാഴ്ച ചിഞ്ചോളി, ബെംഗളൂരു, സെഡാം, കമലാപൂർ എന്നിവിടങ്ങളിൽ മഴ പെയ്തു. പല ജില്ലകളിലും മാർച്ച് 28…

Read More

ബോയിലർ കുഴിയിൽ വീണ് ഫാക്ടറി തൊഴിലാളി മരിച്ചു

ബെംഗളൂരു: ഹൊസപേട്ട് താലൂക്കിലെ ദാനാപൂരിലുള്ള ബിഎംഎം ഇസ്പാറ്റ് ലിമിറ്റഡ് യൂണിറ്റിലെ ബോയിലർ കുഴിയിൽ വീണ് ഒരു തൊഴിലാളി മരിച്ചു. കമലപുര നിവാസിയായ നാഗരാജ് (39) ആണ് മരിച്ചത്. ജികെഎൻ എന്റർപ്രൈസസിൽ ജോലി ചെയ്തിരുന്ന നാഗരാജ് ബ്ലാസ്റ്റ് ഫർണസ് വിഭാഗത്തിൽ സ്ലാഗും മറ്റ് അനുബന്ധ വസ്തുക്കളും കൈകാര്യം ചെയ്യുന്ന ഒരു ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ചൂടുവെള്ളം നിറച്ച കുഴിയിലേക്ക് വഴുതി വീഴുകയും ശരീരമാസകലം ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു. നാഗരാജിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറിയമ്മഹള്ളി പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം…

Read More

പ്രതികൂല കാലാവസ്ഥ; ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

ബെംഗളൂരു : നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ബെംഗളൂരുവിൽ എത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ ഇന്നലെ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും മഴയുടെ സാഹചര്യത്തെക്കുറിച്ച് പോസ്റ്റ് ചെയ്യുകയും കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ബെംഗളൂരുവിൽ ഇന്നലെ പെയ്ത കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ ബെംഗളൂരുവിലെ വിമാന പ്രവർത്തനങ്ങളെ ബാധിച്ചതായി ഇൻഡിഗോ യാത്രാ ഉപദേശത്തിൽ അറിയിച്ചു. “ഇത് നിങ്ങളുടെ യാത്രാ പദ്ധതികളെ കൂടുതൽ ബാധിച്ചേക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ക്ഷമയെ ഞങ്ങൾ ആത്മാർത്ഥമായി…

Read More
Click Here to Follow Us