ബെംഗളൂരു: കർണാടകയുടെ അഭിമാന ബ്രാൻഡായ നന്ദിനി പാലിന്റെ വില ഉടൻ വർദ്ധിക്കും. 2025-26 ബജറ്റ് സമ്മേളനം അവസാനിച്ച ഉടൻ തന്നെ പാൽ വില വർദ്ധിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വർധിപ്പിക്കണമെന്ന് ക്ഷീര യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാൽ വില വർദ്ധനവിന് സർക്കാർ (കർണാടക സർക്കാർ) സമ്മതം നൽകിയില്ല. എന്നിരുന്നാലും, പാൽ വില വർധിപ്പിക്കണമെന്ന പാൽ യൂണിയന്റെയും കർഷകരുടെയും സമ്മർദ്ദത്തെത്തുടർന്ന് വില വർധനവിന് പച്ചക്കൊടി കാണിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് കെഎംഎഫ്, ജില്ലാ മിൽക്ക്…
Read MoreMonth: March 2025
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് പ്രസ്താവന നടത്തുക. സംസ്ഥാന ബിജെപി ഭാരവാഹികളെയും നേതൃയോഗത്തില്‍ തീരുമാനിച്ചേക്കും. സംസ്ഥാന ഭാരവാഹിത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. അഞ്ചു വര്‍ഷം ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിന്റെ…
Read Moreഅപകടത്തിൽ പല്ലുകൾ നഷ്ടമായി; യുവാവ് ജീവനൊടുക്കി
ബെംഗളൂരു: നാലുവർഷങ്ങൾക്ക് മുൻപ് ഉണ്ടായ വാഹനാപകടത്തില്‍ 17 പല്ല് കൊഴിഞ്ഞുപോയതിലുള്ള വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. ചിക്കമഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ ഭുവനകോട്ടെ ഗ്രാമത്തിലെ വിഗ്നേഷ് (18) ആണ് വീടിനരികിലുള്ള സ്ഥലത്ത് തൂങ്ങിമരിച്ചത്. കൊപ്പ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. അപകടത്തെത്തുടർന്ന് വിഗ്നേഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. നിരന്തരമായ വേദനയെത്തുടർന്ന് അദ്ദേഹം തുടർച്ചയായി ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Read Moreആശ വര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്നു മുതല്‍
തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്.…
Read Moreവാഹനാപകടത്തിൽ തുടർച്ചയായ ചികിത്സ; നിരന്തരമായ വേദന; 17 പല്ല് പോയതിനെ തുടർന്ന് അസഹനീയമായ വേദന; യുവാവ് ജീവനൊടുക്കി
ബെംഗളൂരു : നാലുവർഷംമുൻപുണ്ടായ വാഹനാപകടത്തിൽ 17 പല്ല് കൊഴിഞ്ഞുപോയതിലുള്ള വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. ചിക്കമഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ ഭുവനകോട്ടെ ഗ്രാമത്തിലെ വിഗ്നേഷ് (18) ആണ് ഞായറാഴ്ച രാവിലെ വീടിനരികിലുള്ള സ്ഥലത്ത് തൂങ്ങിമരിച്ചത്. കൊപ്പ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. അപകടത്തെത്തുടർന്ന് വിഗ്നേഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. നിരന്തരമായ വേദനയെത്തുടർന്ന് അദ്ദേഹം തുടർച്ചയായി ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. ജയപുര പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.
Read Moreകനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരുവിൽ റോഡുകളിൽ വെളുത്ത പത
ബെംഗളൂരു: നീണ്ടുനിന്ന കൊടും ചൂടിനു ശേഷം ശനിയാഴ്ച ബെംഗളൂരുവില്‍ കനത്ത മഴയാണ് പെയ്തത്. ശക്തമായ മഴയ്ക്ക് പിന്നാലെ നഗരത്തിലെ റോഡുകളില്‍ രൂപം കൊണ്ട ഒരു അസാധാരണമായ പ്രതിഭാസമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മഴയ്ക്ക് ശേഷം ബെംഗളൂരുവിലെ റോഡുകള്‍ വെളുത്ത പത കൊണ്ട് മൂടി. ഇതിന്റെ വീഡിയോ ചിലർ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘മിലാൻ’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ബെംഗളൂരുവിലെ റോഡുകളില്‍ പടരുന്ന കട്ടിയുള്ള വെളുത്ത പതയുടെ ദൃശ്യങ്ങള്‍ പകർത്തി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. അപ്രതീക്ഷിത മഴയ്ക്ക് ശേഷം ബെംഗളൂരു റോഡുകള്‍ നിഗൂഢമായ വെളുത്ത…
Read Moreതിളക്കുന്ന വെള്ളക്കുഴിയിൽ വീണ് ഫാക്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം
ബെംഗളൂരു: തിളക്കുന്ന വെള്ളക്കുഴിയില്‍ വീണ് ഫാക്ടറി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കർണാടക ഹൊസപേട്ട് താലൂക്കിലെ ദാനാപൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. ബി.എം.എം ഇസ്പാറ്റ് ലിമിറ്റഡ് യൂണിറ്റിലെ ബോയിലർ കുഴിയില്‍ വീണാണ് കമലപുര നിവാസി നാഗരാജ് (39) മരിച്ചത്. നാഗരാജ്, ബ്ലാസ്റ്റ് ഫർണസ് വിഭാഗത്തില്‍ സ്ലാഗും മറ്റ് അനുബന്ധ വസ്തുക്കളും കൈകാര്യം ചെയ്യുന്ന ഓപറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ചൂടുവെള്ളം നിറച്ച കുഴിയിലേക്ക് വഴുതിവീണ നാഗരാജിന് ശരീരമാസകലം ഗുരുതര പൊള്ളലേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറിയമ്മഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Read Moreജീവനക്കാരെ പിരിച്ചുവിട്ട് എയർക്രാഫ്റ്റ് നിർമാണ കമ്പനി
ബെംഗളൂരു: ആഗോള തലത്തില്‍ തൊഴിലാളികളെ കുറയ്ക്കുന്നതിന്റെ ഭാഗമായി 180 പേരെ പിരിച്ചുവിട്ട് ബെംഗളൂരുവിലെ അമേരിക്കൻ എയർക്രാഫ്റ്റ് നിർമാണ കമ്പനിയായ ബോയിങ്. തങ്ങളുടെ തൊഴിലാളി സംഖ്യയില്‍ 10 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ബോയിങിന് ഏകദേശം 7000 ജീവനക്കാരാണുള്ളത്. 2024 ഡിസംബറില്‍ ബോയിങ് ഇന്ത്യ ടെക്നോളജി സെന്ററിലെ(ബി.ഐ.ഇ.റ്റി.സി) 180 പേരെ പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഉപഭോക്താക്കളെയോ ഗവണ്‍മെൻറ് പ്രവർത്തനങ്ങളെയോ ബാധിക്കാത്ത തരത്തിലാണ് പിരിച്ചുവിടല്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് വാർത്താ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം പിരിച്ചുവിടലിനൊപ്പം…
Read Moreബെംഗളൂരു വളരെ മോശം നഗരം; താമസം മാറിയതിൽ ഖേദിക്കുന്നു; വൈറലായി യുവാവിന്റെ കുറിപ്പ്
ബെംഗളൂരു: പുതിയ ജോലിയുമായി പൂനെയില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ ഒരു കോര്‍പ്പറേറ്റ് ജീവനക്കാരന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ തീരുമാനത്തില്‍ ഖേദിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ലിങ്ക്ഡ്‌ഇന്‍ പോസ്റ്റില്‍ ഒരു സുഹൃത്താണ് അദ്ദേഹത്തിന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. പൂനെയില്‍ പ്രതിവര്‍ഷം 18 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ആ വ്യക്തി. ബെംഗളൂരുവില്‍ പ്രതിവര്‍ഷം 25 ലക്ഷം രൂപ സാലറി ലഭിക്കുന്ന ജോലിയായിരുന്നു യുവാവിന്. എന്നാല്‍ ശമ്പളത്തില്‍ ഇത്രയും വര്‍ധനവുണ്ടായിട്ടും ബെംഗളൂരു പോലൊരു നഗരത്തില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. ബെംഗളൂരുവിലെ…
Read Moreകനത്ത ചൂടിന് ആശ്വാസം പകർന്ന് നഗരത്തിൽ മഴ
ബെംഗളൂരു: നഗരത്തിലെ കനത്ത ചൂടിന് ആശ്വാസം നൽകി മഴ. യെലഹങ്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല് മഴ രേഖപ്പെടുത്തിയത്. ഇവിടുത്തെ സൊന്നേനഹറ്റിയില്‍ മാത്രം 60 മിമി മഴയാണ് പെയ്തതെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രദേശത്തെ മറ്റു ഭാഗങ്ങളിലും മികച്ച മഴയാണ് ലഭിച്ചത്. ബഗളുരു, മറേനഹള്ളി, ബെട്ടാഹസസൂരു, ജക്കൂരു, വിദ്യാരായനപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു. സൊന്നേനഹള്ളി – 60.0 mm ബഗളുരു – 56.0 mm ബെട്ടാഹസസൂരു 50.5 mm മറേനഹള്ളി – 49.5 mm ഗന്ദിഗനഹള്ളി – 46.5 mm ജക്കൂരു – 45.5…
Read More