ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഡബിൾ ഡക്കർ വാഗണുകൾ ഉപയോഗിച്ച് കാറുകൾ കയറ്റിയയച്ച് ദക്ഷിണ പശ്ചിമ റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ. എ.സി.ടി.-1 റേക്ക് (ബോഗി കവേർഡ് ടോളർ ഹൈറ്റ് ഓട്ടോ-കാർ കാരിയർ) ഉപയോഗിച്ച് 264 ആഡംബര കാറുകളാണ് ഒറ്റയടിക്ക് കയറ്റിയയച്ചത്. ആന്ധ്രയിലെ സത്യസായി ജില്ലയിലുള്ള പെനുഗൊണ്ടയിൽനിന്ന് ഹരിയാണയിലെ ഗർജിയൻ ജില്ലയിലുള്ള ഫാറൂഖ് നഗറിലേക്കാണ് കാറുകളെത്തിച്ചത്. ഈ ഒറ്റ സർവീസിന് 34 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. വാഹനങ്ങൾ കയറ്റിയയക്കുന്നതിൽ റെയിൽവേയുടെ പുതിയ അധ്യായമാണ് തുറന്നതെന്നും ദക്ഷിണ-പശ്ചിമ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. 264 കാറുകൾ കയറ്റിയയയ്ക്കാൻ ശേഷിയുള്ള…
Read MoreMonth: February 2025
ശൈത്യകാലം അവസാനിക്കുന്നു; നേരത്തെ വേനലിലേക്ക് കടന്ന് നഗരം; പിന്നാലെ മഴയും എത്തുന്നു
ബെംഗളൂരു: നവംബർ അവസാനം മുതൽ തുടർന്നിരുന്ന തണുപ്പു കാലത്തിന് ബെംഗളൂരു നഗരം മെല്ലെ വിടപറഞ്ഞു തുടങ്ങി. തുടർന്ന് നഗരത്തിൽ ചൂട് കൂടിത്തുടങ്ങി. പുലരികളിൽ തണുപ്പും മഞ്ഞും ഒക്കെയുണ്ടെങ്കിലും പകൽ തുടങ്ങുന്നതോടെ ചൂട് കൂടിവരുവാനും തുടങ്ങിയിട്ടുണ്ട്. തണുപ്പുകാലം അവസാനിച്ച് വേനലിലേക്ക് നഗരം വരുന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് കാലാവസ്ഥാ വിദഗ്ദർ പറയുന്നത്. കാലാവസ്ഥയിലെ മാറ്റങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വരും ദിവസങ്ങളിൽ നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കൂടാതെ, വരും ദിവസങ്ങളിൽ ബെംഗളൂരു നഗരത്തിൽ താപനില ഉയരാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…
Read Moreബൈക്കിന് പിന്നിൽ ബസ് ഇടിച്ച് അപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: യാദ്ഗിർ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ആഞ്ജനേയൻ (35), ഭാര്യ ഗംഗമ്മ (28), മക്കള്‍ പവിത്ര (അഞ്ച്), രായപ് (മൂന്ന്), ആഞ്ജനേയയുടെ അനന്തരവൻ ഹനുമന്ത (ഒന്ന്) എന്നിവരാണ് മരിച്ചത്. സുരപുര പോലീസ് സ്റ്റേഷൻ പരിധിയിലെ ടിന്തനി ആർച്ചിന് സമീപമാണ് അപകടം. അഞ്ചുപേരും സുരപുരയില്‍ നിന്ന് തിന്തനിയിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കല്യാണ്‍ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിച്ചതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂർണമായും തകർന്നു. കലബുറഗിയില്‍…
Read Moreമലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; കോളേജ് പ്രിൻസിപ്പലിനും പ്രൊഫസർക്കും സസ്പെൻഷൻ
ബെംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസര്‍ സുജിത എന്നിവരെ സ്‌പെന്‍ഡ് ചെയ്തു.സ്വകാര്യ സര്‍വകലാശാല ദയാനന്ദ് സാഗര്‍ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രാമനഗരയിലെ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു കണ്ണൂര്‍ സ്വദേശിനി അനാമിക. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നഴ്‌സിംഗ് കോളേജിനും പോലീസിനുമെതിരെ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പ്രിന്‍സിപ്പാള്‍ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോര്‍ഡിനേറ്റര്‍ സുജിത എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളണ്…
Read Moreപ്രണയം വെളിപ്പെടുത്തി ബിൽ ഗേറ്റ്സ്
പോള ഹുർദുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ്. പോളയുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് ബില്‍ ഗേറ്റ്സ് ടുഡേ ഷോക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്. പോളയെ ലഭിച്ചതില്‍ താൻ ഭാഗ്യവാനാണെന്നും ഈ ബന്ധം ഇരുവരും ആസ്വദിക്കുകയാണെന്നും ഒരുപാട് മികച്ച കാര്യങ്ങള്‍ ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോള ഹുർദിനെക്കുറിച്ച് ബില്‍ ഗേറ്റ്സ് പരസ്യമായി സംസാരിക്കുന്നത് ഇതാദ്യമാണെങ്കിലും, ഇരുവരും പലപ്പോഴും ഒരുമിച്ച് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത് വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിലുള്‍പ്പെടെ ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഇരുവർക്കും ടെന്നീസില്‍ താത്പര്യമുള്ളതിനാല്‍…
Read Moreനിർമാണത്തിലിരുന്ന കെട്ടിടത്തിൽ അഗ്നിബാധ; രണ്ട് തൊഴിലാളികൾ മരിച്ചു
ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടത്തിന് തീ പിടിച്ച് രണ്ട് മരണം. ബെംഗളൂരുവിലെ മഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം. സംഭവ സമയത്ത് കെട്ടിടത്തില്‍ ഇന്റീരിയർ ഡിസൈൻ ജോലി ചെയ്തിരുന്ന ഉദയ് ബാനു (40), റോഷൻ (23) എന്നീ തൊഴിലാളികളാണ് മരിച്ചത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് ഇരുവരേയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreകാത് കുത്താൻ അനസ്തേഷ്യ നൽകി; ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു
ബെംഗളൂരു: അനസ്തേഷ്യ നല്‍കിയതിനെ തുടർന്ന് ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. ചാമരാജനഗർ ജില്ലയിലാണ് സംഭവം. കാത് കുത്താനാണ് കുട്ടിക്ക് അനസ്തേഷ്യ നൽകിയത്. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹംഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനസ്തേഷ്യ ഓവർഡോസ് നല്‍കിയതാണ് മരണ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഗുണ്ടല്‍പേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് കാതുകുത്താനായി കുഞ്ഞിന് അനസ്തേഷ്യ നല്‍കിയത്. അനസ്തേഷ്യ നല്‍കിയ ശേഷം കുഞ്ഞിന്റെ രണ്ട് കാതും കുത്തി. പെട്ടെന്ന് കുഞ്ഞിന് ബോധം പോയെന്ന് മാതാപിതാക്കള്‍ പറയുന്നു. ഉടൻ അടുത്തുളള…
Read Moreഏഴ് വയസുകാരന്റെ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ വെച്ച് ഒട്ടിച്ചു; നഴ്സിനെ സസ്പെന്റ് ചെയ്തു
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചെന്ന പരാതിയില്‍ നഴ്സിനെ സസ്പെന്റ് ചെയ്ത് കർണാടക സർക്കാർ. ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നഴ്സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്ത പശയായ ഫെവിക്വിക്ക് ദ്രാവകം കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലുള്ള ആടൂർ പ്രാഥമിക…
Read Moreമകനെ സ്കൂളിൽ കൊണ്ടുവിടാൻ പോയ യുവതിയെ ഭർത്താവ് കുത്തക്കൊന്നു
ബെംഗളൂരു: മകനെ സ്കൂളില്‍ കൊണ്ടുവിടാനെത്തിയ യുവതിയെ കുത്തിക്കൊന്ന് ഭർത്താവ്. ബെംഗളൂരിലെ ഹെബ്ബഗോഡിയില്‍ ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം. ഇരുവരും കഴിഞ്ഞ എട്ട് മാസമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. തിരുപാളയ സ്വദേശിനി ശ്രീഗംഗയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹന്‍ രാജുവിനെ (35) പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിരിഞ്ഞുതാമസിക്കുകയായിരുന്നെങ്കിലും രാജു ശ്രീഗംഗയുമായി വഴക്കിടുക പതിവായിരുന്നു. കൊലപാതകത്തിൻ്റെ തലേദിവസവും ഇയാള്‍ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. മകനെ കാണണമെന്ന് പറഞ്ഞ് എത്തിയെങ്കിലും ശ്രീഗംഗ സമ്മതിക്കാത്തതിനെ തുടർന്നാണ് വഴക്കുണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പ് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ശ്രീഗംഗ പോലീസില്‍ പരാതിപ്പെടുകയും ഇയാള്‍ക്ക് പോലീസ്…
Read Moreകര്‍ണാടകയില്‍ മുന്തിരിത്തോട്ടം ഉൾപ്പെടെ അനന്തുകൃഷ്ണന് തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്ത്
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് പണം ഉപയോഗിച്ച് പ്രതി അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്ത്. കര്‍ണാടകയില്‍ മുന്തിരിത്തോട്ടവും പാലക്കാട് അമ്മയുടെ പേരില്‍ തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും വാങ്ങി. അനന്തുകൃഷ്ണന്‍ അറസ്റ്റിലായതിന് പിന്നാലെ അമ്മയും സഹോദരിയും വീടുപൂട്ടി മുങ്ങി. സഹോദരിയുടെയും അമ്മയുടെയും പേരില്‍ വീടിനടുത്ത് വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമിയാണ്. സഹോദരിയുടെ വീടിനു മുന്നില്‍ 13 സെന്റ്, സമീപത്ത് ഒരേക്കര്‍ റബര്‍തോട്ടം, 50 സെന്റ് വസ്തു എന്നിവ വാങ്ങി. സെന്റിന് നാല് ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ വിലയുള്ള ഭൂമിയാണ്…
Read More