രജനീകാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ലെന്ന് നടൻ അലൻസിയർ; വിവാദം

ഇതിഹാസ നടന്മാരായ രജനികാന്തിനും അമിതാബ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വിവാദ പരമാർശവുമായി നടൻ അലൻസിയർ. നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിവാദ പരാമർശം. നിങ്ങൾ‌ എന്റെ ജീവിതത്തിൽ നടന്ന കാര്യം അറിയുമോ?. നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. ഞാൻ വേട്ടയ്യനിൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ?. രജിനികാന്തിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും ഞാൻ അഭിനയിച്ചു. എനിക്ക് മുംബൈ വരെ ടിക്കറ്റ് തന്നു. ഞാൻ സത്യസന്ധനമായിട്ടാണ് പറയുന്നത്. തുറന്ന പുസ്തകം പോലെ പറയുകയാണ്. എനിക്ക്…

Read More

പീഡനശ്രമം ചെറുത്ത ഗര്‍ഭിണിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച്‌ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിട്ട യുവാവ് അറസ്റ്റില്‍. 27കാരനായ ഹേമരാജാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. കോയമ്പത്തൂർ- തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനില്‍ തിരുപ്പൂരില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത രേവതിയ്ക്കാണ് (35) ദുരനുഭവം ഉണ്ടായത്. രാവിലെ 6.40ഓടെയാണ് യുവതി റിസർവ് ചെയ്യാത്ത ടിക്കറ്റുമായി ട്രെയിനില്‍ പ്രവേശിച്ചത്. തുടർന്ന് വനിതാ കോച്ചില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് കോച്ചില്‍ ഏഴ് സഹയാത്രികരായ സ്ത്രീകളും ഉണ്ടായിരുന്നു. ട്രെയിൻ ജോലർപേട്ട് റെയില്‍വേ സ്റ്റേഷനില്‍…

Read More

കാട്ടുപോത്തിന്റെ കുത്തേറ്റ് വായോധികൻ മരിച്ചു 

ബെംഗളൂരു: കാട്ടുപോത്തിന്റെ കുത്തേറ്റ വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിക്കമഗളൂരു ജില്ലയിലെ കലാസയിലെ ഹലുവള്ളി വില്ലേജിലെ രഘുപതി ഹെബ്ബാർ (73) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിൽ പോയ രഘുപതി ഉച്ചകഴിഞ്ഞും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന്, കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടത്. കുത്തേറ്റ് തലയ്ക്കും കാലിനും മാരകമായ മുറിവേറ്റു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് നാഗര്‍കോവില്‍ സ്വദേശിനി ഡോ. ആര്‍ അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ച നിലയില്‍ ഇന്നലെയാണ് ഡോ.അനസൂയയെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിക്കുന്നത്. അര്‍ദ്ധരാത്രിയോടെ മരിച്ചു. ഭര്‍ത്താവിനും കുട്ടിക്കും ഒപ്പം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലൈനില്‍ വാടകയ്‌ക്ക് താമസിച്ചു വരികയായിരുന്നു ഡോ. അനസൂയ. കഴിഞ്ഞ മൂന്ന് വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുകയായിരുന്നു.  

Read More

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : മാധനായകനഹള്ളിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശി ഉദയ് ഭാനു (40), ബിഹാർ സ്വദേശി റോഷൻ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന എട്ടുപേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൂട്ടിയിട്ടിരുന്ന സാധനങ്ങളിൽ തീ പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കെട്ടിട ഉടമയുടെ പേരിൽ പോലീസ് കേസെടുത്തു.

Read More

ടോൾ ബൂത്തിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു; വിഡിയോ കാണാം

ബെംഗളൂരു : വിജയനഗരജില്ലയിലെ ഹൊസപേട്ട് തിംലാപുര ഗ്രാമത്തിലെ ദേശീയപാതയിൽ നിയന്ത്രണംവിട്ട ലോറി ടോൾ ബുത്തിൽ ഇടിച്ചുമറിഞ്ഞു. https://x.com/PTI_News/status/1887314738360820201?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1887314738360820201%7Ctwgr%5Ed975dd6122c508879ecace9b22c057a28e8e8829%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.lokmattimes.com%2Fnational%2Fhospet-toll-plaza-accident-video-driver-killed-another-injured-after-speeding-truck-crashes-into-toll-booth-in-vijayanagara-a517%2F സംഭവത്തിൽ ലോറിയുടെ ഡ്രൈവർ മരിച്ചു. ബസവന ബാഗേവാഡി സ്വദേശി ഏരണ്ണ മാഗി (37) ആണ് മരിച്ചത്. ലോറിയിൽ ഒപ്പമുണ്ടായിരുന്ന സഹഡ്രൈവർ ശ്രീശൈലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലകനഹട്ടി ടോൾ പ്ലാസയിലാണ് അപകടം.

Read More

ജാമ്യം ലഭിച്ചു; ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ഒന്നാംപ്രതി ഗ്രീഷ്മയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗ്രീഷ്മയുടെ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതിയുടെ നോട്ടീസ്. തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നാണ് ഗ്രീഷ്മയുടെ പ്രധാന വാദം. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള…

Read More

മൂന്നാമത്തെ ഡ്രൈവറില്ലാ മെട്രോ റോഡ് മാർഗം ഇന്നെത്തും; ആര്‍വി റോഡ് – ബൊമ്മസാന്ദ്ര മെട്രോ പാതയിൽ പരീക്ഷണയോട്ടം ഉടൻ

ബെംഗളൂരു: മെട്രോ ആര്‍വി റോഡ് – ബൊമ്മസാന്ദ്ര 18.82 കിലോമീറ്റര്‍ പാതയിലേക്കുളള മൂന്നാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ ഇന്ന് ഹെബ്ബഗോഡി ഡിപ്പോയിലെത്തും. ഇതോടെ ഐടി കമ്പനികള്‍ ഏറെയുളള ഇലക്രോണിക് സിറ്റിയിലേക്കുളള പാതയില്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഭാഗികമായി സര്‍വ്വീസ് ആരംഭിക്കുന്നതിനു സാധ്യത തെളിയുന്നു. ടിറ്റഗര്‍ കമ്പനി നിര്‍മിച്ച കോച്ചുകള്‍ ജനുവരി ആറിനാണ് കൊല്‍ക്കത്തയില്‍ നിന്ന് റോഡ് മാര്‍ഗം യാത്ര ആരംഭിച്ചത്. ഇവയുടെ പരീക്ഷണയോട്ടം ഉടന്‍ ആരംഭിക്കുമെന്നും അധിക്യതര്‍ അറിയിച്ചു. പാതയില്‍ ആദ്യ ഘട്ടത്തില്‍ 3 ട്രെയിനുകള്‍ 30 മിനിറ്റ് ഇടവേളയില്‍ സര്‍വ്വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.…

Read More

എയ്‌റോ ഇന്ത്യ റിഹേഴ്‌സൽ; ആകാശത്ത് ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ അഭ്യാസപ്രകടനത്തിൽ നടത്തി

ബെംഗളൂരു : യെലഹങ്ക വ്യോമസേനാ താവളത്തിന്റെ ആകാശത്ത് ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ നടത്തിയ അഭ്യാസപ്രകടനത്തിൽ ത്രസിച്ച് കാണികൾ. വ്യോമസേനയുടെ എയ്‌റോബാറ്റിക് ടീമായ സൂര്യകിരണിന്റെ ഒമ്പത് പോർവിമാനങ്ങൾ ആകാശത്ത് തീർത്തത് അദ്‌ഭുതവും ആവേശവും ജനിപ്പിക്കുന്ന വർണക്കാഴ്ചകൾ. ഇത്തവണത്തെ എയ്‌റോ ഇന്ത്യയുടെ ഫൈനൽ ഡ്രസ്സ് റിഹേഴ്‌സലായിരുന്നു വ്യാഴാഴ്ച. വ്യോമസേനയുടെ ഇരട്ട എൻജിൻ പോർവിമാനമായ സുഖോയ് എസ്.യു.-57, ആരാധകരുടെ പ്രിയപ്പെട്ട തേജസ്, എച്ച്.എ.എലിന്റെ ഹെലികോപ്റ്ററുകൾ എന്നിവയും അഭ്യാസപ്രകടനങ്ങളുമായി കാണികൾക്ക് വിസ്മയമൊരുക്കി. സൂര്യകിരൺ ടീം എത്തിയതോടെ കാഴ്ചകൾ കൂടുതൽ ചടുലമായി. നീലാകാശത്ത് വിവിധ വർണങ്ങളിലുള്ള പുകയുതിർത്ത് പോർവിമാനങ്ങൾ ചിത്രങ്ങൾ രചിച്ചു.…

Read More

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. 10,11,12 തീയതികളിലാണ് ബജറ്റ് ചര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും സഭയില്‍ വയ്ക്കും. ബജറ്റില്‍ ഒട്ടേറെ ക്ഷേമ, വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. വയോജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. ക്ഷേമ പെന്‍ഷനില്‍ 100 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 150 രൂപ വര്‍ധിപ്പിച്ച് പെന്‍ഷന്‍ തുക 1750 രൂപയാക്കണമെന്ന ശുപാര്‍ശ…

Read More
Click Here to Follow Us