നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : മാധനായകനഹള്ളിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം.

ഉത്തർപ്രദേശ് സ്വദേശി ഉദയ് ഭാനു (40), ബിഹാർ സ്വദേശി റോഷൻ (23) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

കെട്ടിടത്തിലുണ്ടായിരുന്ന എട്ടുപേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൂട്ടിയിട്ടിരുന്ന സാധനങ്ങളിൽ തീ പടരുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കെട്ടിട ഉടമയുടെ പേരിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts