ഉഡാൻ പദ്ധതി കൂടുതൽ പരിഷ്കരിക്കുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം മൈസൂരു വിമാനത്താവളത്തിൽനിന്ന് കേരളത്തിലേക്കുള്ള സർവീസുകൾക്ക് വീണ്ടും പ്രതീക്ഷയേകുന്നു. കൂടുതൽ സർവീസുകളിലൂടെ പരിഷ്കരിച്ച ഉഡാൻ പദ്ധതി സജീവമാക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണവേളയിൽ പ്രഖ്യാപിച്ചത്. പ്രധാന ടൂറിസംകേന്ദ്രമായ മൈസൂരുവിൽ നിന്നുള്ള കൂടുതൽ വ്യോമയാന സർവീസുകൾക്ക് പ്രതീക്ഷേയേകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ മുടങ്ങിയ മൈസൂരു-കൊച്ചി സർവീസ് പുനരാരംഭിക്കാനുള്ള സാധ്യതയേറി. ഇതിനുപുറമേ മൈസൂരുവിൽനിന്ന് കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾക്കും ആവശ്യം ശക്തമായിരിക്കുകയാണ്.
Read MoreMonth: February 2025
വേനൽക്കാലം ആരംഭിക്കുന്നതിന് മുൻപേ നഗരത്തിൽ ചൂട് വർധിക്കുന്നു
ബെംഗളൂരു: നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും താപനില ഉയർന്നു, വരാനിരിക്കുന്ന വേനൽ കാലം കനത്ത ചൂടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ തവണത്തെ വേനൽച്ചൂടിൻ്റെ ആഘാതം ആളുകൾ ഇപ്പോഴും മറന്നിട്ടില്ല. അതേസമയം, ഇത്തവണ നല്ല മഴ ലഭിച്ചാൽ ചൂടിന് അത്ര കാഠിന്യം ഉണ്ടാകാൻ സാധ്യതെയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ വടക്കൻ കർണാടകയിലെ പല ജില്ലകളിലും കഴിഞ്ഞ ഒരാഴ്ച മുതൽ വേനലിന്റെ അനുഭവം തുടങ്ങിയിട്ടുണ്ട്. കൂടിയ താപനിലയിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. തൽഫലമായി, ശൈത്യകാലം അവസാനിക്കുന്നതിന് മുമ്പുതന്നെ, സൂര്യൻ്റെ ചൂട് വേനൽക്കാല സൂര്യൻ്റെ…
Read Moreലേഡീസ് ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് ദുരിത ജീവിതം; ശൗചാലയങ്ങള്‍ക്കും കുളിമുറികള്‍ക്കും വാതിലുകളിലില്ല
ബെംഗളൂരു: ഇവിടെ പെണ്‍കുട്ടികള്‍ക്ക് ശുചിമുറിയില്‍ പോകാൻ ഭയമാണ്. എപ്പോഴും തുറന്നു കിടക്കുന്ന ശൗചാലയങ്ങളും കുളിമുറിയുമാണ് ഇവിടെ ഉള്ളത്. കൊപ്പല്‍ ജില്ലയില്‍ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരിത ജീവിതം. ലേഡീസ് ഹോസ്റ്റലിലെ ശൗചാലയങ്ങള്‍ക്കും കുളിമുറികള്‍ക്കും വാതിലുകളില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലേഡീസ് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപികയെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്. കൊപ്പല്‍ താലൂക്കിലെ ബേട്ടഗെരിയിലുള്ള കസ്തൂർഭ ഗാന്ധി ബാലിക വിദ്യാലയത്തിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയർന്നത്. ഹോസ്റ്റലില്‍ തങ്ങള്‍ക്ക് മതിയായ സുരക്ഷിതത്വമോ വൃത്തിയുള്ള ചുറ്റുപാടോ ശുചിമുറികള്‍ക്ക് വാതിലുകളോ…
Read Moreസ്കൂട്ടറിന്റെ വില 80000, ട്രാഫിക് പിഴയായി വന്നത് 160000 രൂപ; വണ്ടി പോലീസ് പിടിച്ചെടുത്തു
ബെംഗളൂരു: ഓടിക്കുന്ന സ്കൂട്ടറിന്‍റെ വില വെറും എണ്‍പതിനായിരം, പക്ഷേ ട്രാഫിക് നിയമലംഘനത്തിന് ബെംഗളൂരുവിലെ ട്രാവല്‍ ഏജന്‍റുമാർക്ക് ഇതുവരെ കിട്ടിയത് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയാണ്. മൂന്ന് വർഷത്തില്‍ 311 തവണ ബെംഗളൂരു സ്വദേശികളായ മൂന്ന് പേർ ചേർന്ന് ഉപയോഗിച്ച സ്കൂട്ടർ നിയമം ലംഘിച്ച് തലങ്ങും വിലങ്ങും ഓടിയെന്നാണ് ട്രാഫിക് ക്യാമറ കണ്ടെത്തിയത്. വണ്ടി നമ്പർ കെ എ 05 ജെ എക്സ് 1344. സ്ഥലം ബെംഗളൂരുവിലെ ബസ് സ്റ്റേഷനുകളിലൊന്നായ കലാശിപാളയ. ഇവിടത്തെ ഒരു ട്രാവല്‍ ഏജന്‍റ് പെരിയസാമിയുടെ പേരിലുള്ള ആക്ടീവ സ്കൂട്ടറാണ് ട്രാഫിക്…
Read Moreഎട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് ബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ
ചെന്നൈ: കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി സ്കൂളിലേക്ക് വരാതായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയെ അന്വേഷിച്ച് സ്കൂള്‍ പ്രിൻസിപ്പല്‍ എത്തിയപ്പോള്‍ കുട്ടി വിവരം പറയുകയായിരുന്നു. പിന്നാലെ മൂന്നു അധ്യാപകരെയും സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തു.
Read Moreമലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; കോളേജിനെതിരെ ആരോപണവുമായി ബന്ധുക്കൾ
ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നഴ്സിങ് കോളേജിനും പോലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കള്‍. രാമനഗരിയിലെ ദയാനന്ദ സാഗർ കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയാണ് (19) മരിച്ചത്. സഹപാഠികളാണ് അനാമികയെ മുറിക്കുളളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവർ വിവരം കോളേജ് അധികൃതരെയും ഹരോഹളളി പോലീസിനെയും അറിയിക്കുകയായിരുന്നു. കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധു അഭിനന്ദ് പറഞ്ഞു. പ്രിൻസിപ്പല്‍ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെയാണ് ബന്ധു…
Read Moreമിന്നൽ കുതിപ്പിൽ പൊന്നിൻ വില
കൊച്ചി: തുടർച്ചയായി റെക്കോർഡിട്ട് സ്വർണ വില കുതിച്ചുയരുന്നു. ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി ഇന്ന് വീണ്ടും സർവകാല റെക്കോഡിലെത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില. ലോകവിപണിയില്‍ കഴിഞ്ഞ ദിവസം സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔണ്‍സിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസില്‍ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ…
Read Moreകാറില്‍ ഓട്ടോ ഇടിച്ചു; നടുറോഡിൽ ഓട്ടോ ഡ്രൈവറുമായി തർക്കിച്ച് രാഹുൽ ദ്രാവിഡ്
ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ കാറില്‍ ഓട്ടോ ഇടിച്ചു. ബെംഗളൂരുവിലെ കന്നിംഗ്ഹാം റോഡിലാണ് അപകടം നടന്നത്. ദ്രാവിഡ് സഞ്ചരിച്ച എസ്‌യുവി കാറിലാണ് ഗുഡ്സ് ഓട്ടോ ഇടിച്ചത്. അപകടത്തിന് പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ രാഹുല്‍ ദ്രാവിഡും ഓട്ടോ ഡ്രെെവറും തമ്മില്‍ തർക്കമുണ്ടായി. റോഡില്‍ നിന്ന് ഇരുവരും തർക്കിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ തന്റെ മാതൃഭാഷയായ കന്നഡയില്‍ ഡ്രെെവറുമായി തർക്കിക്കുന്നത് വീഡിയോയില്‍ കാണാം. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ത്യൻ എക്‌സ്‌പ്രസ് ജംഗ്ഷനില്‍ നിന്ന് ഹെെഗ്രൗണ്ട്സിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാഹുലിന്റെ…
Read Moreക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ്ഫലം; 20 കോടി ഈ ടിക്കറ്റിന്
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ്ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ഗോർഖി ഭവനില്‍ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാംസമ്മാനം 20 പേർക്കാണ്. ഓരോരുത്തർക്കും ഒരുകോടി രൂപവീതം ലഭിക്കും.
Read Moreഎടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാൻ ശുപാർശ
എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാൻ ശുപാർശ.നിലവിൽ 21 രൂപയാണ്. പുറമേ, മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റർബാങ്ക് ചാർ ജ് 17 രൂപയിൽനിന്നു 19 രൂപയാക്കാനും റിസർവ് ബാങ്കിനോടു നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപി സിഐ) ശുപാർശ ചെയ്തതായാണു റിപ്പോർട്ട്. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ 5 ഇടപാടുകൾ സൗജ ന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളിൽ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചെണ്ണവുമാണ് സൗജന്യം.…
Read More