കാറില്‍ ഓട്ടോ ഇടിച്ചു; നടുറോഡിൽ ഓട്ടോ ഡ്രൈവറുമായി തർക്കിച്ച് രാഹുൽ ദ്രാവിഡ്‌ 

ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ കാറില്‍ ഓട്ടോ ഇടിച്ചു.

ബെംഗളൂരുവിലെ കന്നിംഗ്ഹാം റോഡിലാണ് അപകടം നടന്നത്.

ദ്രാവിഡ് സഞ്ചരിച്ച എസ്‌യുവി കാറിലാണ് ഗുഡ്സ് ഓട്ടോ ഇടിച്ചത്.

അപകടത്തിന് പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ രാഹുല്‍ ദ്രാവിഡും ഓട്ടോ ഡ്രെെവറും തമ്മില്‍ തർക്കമുണ്ടായി.

റോഡില്‍ നിന്ന് ഇരുവരും തർക്കിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

രാഹുല്‍ തന്റെ മാതൃഭാഷയായ കന്നഡയില്‍ ഡ്രെെവറുമായി തർക്കിക്കുന്നത് വീഡിയോയില്‍ കാണാം.

അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ത്യൻ എക്‌സ്‌പ്രസ് ജംഗ്ഷനില്‍ നിന്ന് ഹെെഗ്രൗണ്ട്സിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാഹുലിന്റെ കാർ ഗതാഗതക്കുരുക്കില്‍ കുടുങ്ങി.

ഇതിനിടെ ഓട്ടോ വന്ന് കാറിന് പിറകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവത്തില്‍ ഇതുവരെ പോലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

എന്നാല്‍ തർക്കത്തിന് ശേഷം ഓട്ടോ ഡ്രെെവറുടെ ഫോണ്‍ നമ്പറും രജിസ്ട്രേഷൻ നമ്പറും രാഹുല്‍ വാങ്ങിയതായും റിപ്പോർട്ടുണ്ട്.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

ഇരുവരുടെയും തർക്കം കണ്ട ഒരു വഴിയാത്രക്കാരാനാണ് വീഡിയോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts