മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ 

ബെംഗളൂരു: സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥി അനാമികയാണ് മരിച്ചത്. ദയാനന്ദ് സാഗര്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഇനി പ്രിന്റിങ് ഇല്ല; മാര്‍ച്ച് 1 മുതല്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി

തിരുവനന്തപുരം: കേരളത്തിൽ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പ്രിന്റ് ചെയ്ത ആര്‍സിക്ക് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സി ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസന്‍സുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ…

Read More

വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമൻ സ്വദേശിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം

കോയമ്പത്തൂർ: വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനായെത്തിയ ജർമൻ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കി‍ൾ (76) ആണു കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.30നു വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിലായിരുന്നു സംഭവം. വനമേഖലയിൽ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. മറ്റു വാഹനങ്ങളിലുള്ളവരുടെയും വനപാലകരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം ബൈക്കിൽ മുന്നോട്ടു പോയതാണ് അപകടത്തിൽപെടാൻ കാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടാന റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയിൽ, പിന്നിലെത്തിയ ബൈക്കിന്റെ ശബ്ദം കേട്ടു പരിഭ്രാന്തിയിലായെന്നും പിന്തിരിഞ്ഞ് ബൈക്ക് കൊമ്പിൽ കോർത്ത് എറിയുകയായിരുന്നെന്നും…

Read More

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി ദേവദാസ് പിടിയിൽ

തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയിൽ. തൃശൂർ കുന്നംകുളത്തുവച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ കൂടി ഇനി പിടിയിലാകാനുണ്ട്. ശനിയാഴ്ച രാത്രിയാണു പയ്യന്നൂർ സ്വദേശിനിയായ 24കാരിയെ ദേവദാസും രണ്ടു ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിൽ ജീവനക്കാരിയായിരുന്നു പെൺകുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി. വാരിയെല്ലിനും നട്ടെല്ലിനും…

Read More

നഗരത്തിൽ രാഹുൽ ദ്രാവിഡിന്റെ കാറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചു: ഇരുവരും ചേർന്ന് റോഡിൽ തർക്കം

ബെംഗളൂരു: മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ കാറും ഗുഡ്സ് ഓട്ടോയും തമ്മിൽ ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലെ കണ്ണിംഗ്ഹാം റോഡിൽ വെച്ച് ചെറുതായി കൂട്ടിയിടിച്ചു. ഇതിനെ തുടർന്ന് ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി. കണ്ണിംഗ്ഹാം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ദ്രാവിഡിന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങി. ആ സമയത്ത്, അതേ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ഓട്ടോ ഡ്രൈവർ ദ്രാവിഡിന്റെ കാറിൽ ഇടിക്കുകയായിരുന്നു. ഇതോടെ ദ്രാവിഡ് കാറിൽ നിന്നിറങ്ങി പരിശോധിച്ചു. വാഹനത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചതായി കണ്ടപ്പോൾ, അവർ ഡ്രൈവറുമായി ചെറിയൊരു വാക്കുതർക്കത്തിൽ ഏർപ്പെട്ടു. സംഭവത്തിന് ശേഷം…

Read More

നടപ്പാതയിലൂടെ വാഹനമോടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിച്ചോളൂ; നടപടി കടുപ്പിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു : നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ നടപ്പാതകളിലൂടെ ഇരുചക്രവാഹനമോടിച്ച് പോകുന്നത് പതിവ് കാഴ്ചയാണ്. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാണ് ഇത്തരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹമോടിക്കുന്നത്. നിയമലംഘനം വ്യാപകമായതോടെ നടപ്പാതയിലൂടെ ഇരുചക്രവാഹനമോടിക്കുന്നവർക്കെതിരേ കടുത്ത നടപടികളെടുക്കാനൊരുങ്ങുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. നിയമലംഘനം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസിന്റെ തീരുമാനം. മൂന്നു തവണ നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനായി ആർ.ടി.ഒ. യ്ക്ക് കൈമാറുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. ഓരോ വർഷവും ഇത്തരം കേസുകൾ കൂടി വരുകയാണ്.…

Read More

നഗരത്തിലെ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. കലബുർഗിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂൾ ക്യാമ്പസിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. പ്രിൻസിപ്പലിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഉടൻ സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. വിദ്യാർഥികളെ സ്കൂൾ പരിസരത്തുനിന്ന് മാറ്റി. പോലീസും ബോംബ്‌ സ്ക്വാഡും എത്തി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചതായി കലബുറഗി പോലീസ് കമ്മിഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു. തമിഴിലാണ് ഭീഷണിസന്ദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Read More

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തുക. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടയുള്ള പ്രധാന നേതാക്കൾ ഡൽഹിയിൽ ജനവിധി തേടുന്നുണ്ട്. ന്യൂഡൽഹി സീറ്റിൽ നിന്നാണ് അരവിന്ദ് കെജ്‌രിവാൾ…

Read More

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് അപകടം; 70 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നിലഗുരുതരം

പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ​ഗ്യാലറി തകര്‍ന്ന് വീണു. രാത്രി പത്തരയോടെയാണ് അപകടം. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്‍റെ ഫൈനൽ നടക്കുന്നതിനിടെ കാണികൾ ഇരുന്ന ​ഗ്യാലറി തകർന്ന് വീഴുകയായിരുന്നു. ​ഗ്യാലറി തകര്‍ന്നതിന് പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ 70 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഫൈനൽ മത്സരം കാണാൻ പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മത്സരത്തിന്റെ സംഘാടകരായ കനിവ് സാംസ്കാരിക വേദിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

അമ്മായിയമ്മയെ മരുമകൻ കൊലപ്പെടുത്തി

ബെംഗളൂരു: മകരസംക്രാന്തി ദിനത്തിൽ മകൾക്ക് സമ്മാനം നൽകാൻ എത്തിയ അമ്മായിയമ്മയെ മരുമകൻ (മകളുടെ ഭർത്താവ്) കൊലപ്പെടുത്തി. ബെലഗാവി നഗരത്തിലെ ഖസ്ബാഗിലാണ് സംഭവമുണ്ടായത് . ബെൽഗാം കല്യാൺ നഗർ സ്വദേശിയായ രേണുക ശ്രീധര പദമുകി (43) ആണ് കൊല്ലപ്പെട്ടത്. മല്ലപ്രഭ നഗറിലെ ശുഭം ദത്ത ബിർജെ (24) ആണ് കൊലപാതകം നടത്തിയത്. മകൾ ഛായയ്ക്കും മരുമകൻ ശുഭമിനുമൊപ്പം ഗല്ലിയിലെ വാടക വീട്ടിലായിരുന്നു റൈത താമസിച്ചിരുന്നത്. 7 മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. ഇന്ന് (ജനുവരി 14) മകരസംക്രാന്തി ദിനത്തിൽ മകൾക്ക് എള്ള് ശർക്കരയുമായി സംക്രാന്തി നൽകാൻ…

Read More
Click Here to Follow Us