അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് അപകടം; 70 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നിലഗുരുതരം

പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ​ഗ്യാലറി തകര്‍ന്ന് വീണു. രാത്രി പത്തരയോടെയാണ് അപകടം.

അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്‍റെ ഫൈനൽ നടക്കുന്നതിനിടെ കാണികൾ ഇരുന്ന ​ഗ്യാലറി തകർന്ന് വീഴുകയായിരുന്നു. ​ഗ്യാലറി തകര്‍ന്നതിന് പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

അപകടത്തില്‍ 70 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഫൈനൽ മത്സരം കാണാൻ പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

മത്സരത്തിന്റെ സംഘാടകരായ കനിവ് സാംസ്കാരിക വേദിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts