നടപ്പാതയിലൂടെ വാഹനമോടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിച്ചോളൂ; നടപടി കടുപ്പിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു : നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ നടപ്പാതകളിലൂടെ ഇരുചക്രവാഹനമോടിച്ച് പോകുന്നത് പതിവ് കാഴ്ചയാണ്.

കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാണ് ഇത്തരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹമോടിക്കുന്നത്.

നിയമലംഘനം വ്യാപകമായതോടെ നടപ്പാതയിലൂടെ ഇരുചക്രവാഹനമോടിക്കുന്നവർക്കെതിരേ കടുത്ത നടപടികളെടുക്കാനൊരുങ്ങുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.

നിയമലംഘനം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസിന്റെ തീരുമാനം.

മൂന്നു തവണ നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനായി ആർ.ടി.ഒ. യ്ക്ക് കൈമാറുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. ഓരോ വർഷവും ഇത്തരം കേസുകൾ കൂടി വരുകയാണ്.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

2023-ൽ നടപ്പാതയിലൂടെ വാഹനമോടിച്ചതിന് 9,500 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, കഴിഞ്ഞ വർഷം കേസുകൾ കുത്തനെ കൂടി.

15,000-ത്തിലേറെ കേസുകൾ 2024-ൽ റിപ്പോർട്ട് ചെയ്‌തു. ഇലക്ട്രിക് ബൈക്കുകളാണ് നടപ്പാതയിലൂടെ ഓടിക്കുന്നതിൽ കൂടുതൽ.

നിയമം ലംഘിക്കുന്നവരെ പിടികൂടാൻ പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്ന് എം.എൻ. അനുചേത് പറഞ്ഞു. നിയമം ലംഘിച്ചതിന് ആദ്യ രണ്ടു തവണ പിടിക്കപ്പെട്ടാൽ പിഴ അടയ്ക്കണം.

മൂന്നാമതും പിടിക്കപ്പെട്ടാൽ പിഴയ്‌ക്കൊപ്പം ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങും.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം നഷ്‌ടപ്പെടുമ്പോൾ നടപ്പാതയിലൂടെ കയറിപ്പോകാൻ ഇരുചക്രവാഹന യാത്രക്കാർക്ക് പ്രലോഭനമുണ്ടാകാറുണ്ട്.

നടപ്പാതയിൽ കാൽനടയാത്രക്കാർ ആരുമില്ലെങ്കിൽ മാത്രം കയറിപ്പോകുന്നവരുണ്ട്.

അതേസമയം, നടപ്പാതയിൽ കാൽനടയാത്രികർ ധാരാളമുള്ളപ്പോഴും ഇതിലൂടെ സഞ്ചരിക്കുന്നവരെ നഗരത്തിൽ കാണാനാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts