ബൈക്കിന് പിന്നിൽ ബസ് ഇടിച്ച് അപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: യാദ്ഗിർ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

ആഞ്ജനേയൻ (35), ഭാര്യ ഗംഗമ്മ (28), മക്കള്‍ പവിത്ര (അഞ്ച്), രായപ് (മൂന്ന്), ആഞ്ജനേയയുടെ അനന്തരവൻ ഹനുമന്ത (ഒന്ന്) എന്നിവരാണ് മരിച്ചത്.

സുരപുര പോലീസ് സ്റ്റേഷൻ പരിധിയിലെ ടിന്തനി ആർച്ചിന് സമീപമാണ് അപകടം.

  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;

അഞ്ചുപേരും സുരപുരയില്‍ നിന്ന് തിന്തനിയിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കല്യാണ്‍ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിച്ചതാണ് അപകടകാരണം.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂർണമായും തകർന്നു.

കലബുറഗിയില്‍ നിന്ന് ചിഞ്ചോളിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts