ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഡബിൾ ഡക്കർ വാഗണുകൾ ഉപയോഗിച്ച് കാറുകൾ കയറ്റിയയച്ച് ദക്ഷിണ പശ്ചിമ റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ.
എ.സി.ടി.-1 റേക്ക് (ബോഗി കവേർഡ് ടോളർ ഹൈറ്റ് ഓട്ടോ-കാർ കാരിയർ) ഉപയോഗിച്ച് 264 ആഡംബര കാറുകളാണ് ഒറ്റയടിക്ക് കയറ്റിയയച്ചത്.
ആന്ധ്രയിലെ സത്യസായി ജില്ലയിലുള്ള പെനുഗൊണ്ടയിൽനിന്ന് ഹരിയാണയിലെ ഗർജിയൻ ജില്ലയിലുള്ള ഫാറൂഖ് നഗറിലേക്കാണ് കാറുകളെത്തിച്ചത്.
ഈ ഒറ്റ സർവീസിന് 34 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. വാഹനങ്ങൾ കയറ്റിയയക്കുന്നതിൽ റെയിൽവേയുടെ പുതിയ അധ്യായമാണ് തുറന്നതെന്നും ദക്ഷിണ-പശ്ചിമ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
264 കാറുകൾ കയറ്റിയയയ്ക്കാൻ ശേഷിയുള്ള പ്രത്യേകം തയ്യാറാക്കിയ 33 വാഗണുകളാണ് എ.സി.ടി.-1 റാക്കിലുള്ളത്. ഡബിൾ ഡക്കർ വാഗണുകളിലെ രണ്ടുഡക്കിലും കാറുകൾ കയറ്റാനാകുമെന്നതാണ് ഇതിലെ നേട്ടം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.