മകനെ സ്കൂളിൽ കൊണ്ടുവിടാൻ പോയ യുവതിയെ ഭർത്താവ് കുത്തക്കൊന്നു

ബെംഗളൂരു: മകനെ സ്കൂളില്‍ കൊണ്ടുവിടാനെത്തിയ യുവതിയെ കുത്തിക്കൊന്ന് ഭർത്താവ്.

ബെംഗളൂരിലെ ഹെബ്ബഗോഡിയില്‍ ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം.

ഇരുവരും കഴിഞ്ഞ എട്ട് മാസമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.

തിരുപാളയ സ്വദേശിനി ശ്രീഗംഗയാണ് (27) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭര്‍ത്താവ് മോഹന്‍ രാജുവിനെ (35) പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പിരിഞ്ഞുതാമസിക്കുകയായിരുന്നെങ്കിലും രാജു ശ്രീഗംഗയുമായി വഴക്കിടുക പതിവായിരുന്നു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

കൊലപാതകത്തിൻ്റെ തലേദിവസവും ഇയാള്‍ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.

മകനെ കാണണമെന്ന് പറഞ്ഞ് എത്തിയെങ്കിലും ശ്രീഗംഗ സമ്മതിക്കാത്തതിനെ തുടർന്നാണ് വഴക്കുണ്ടായത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച്‌ ശ്രീഗംഗ പോലീസില്‍ പരാതിപ്പെടുകയും ഇയാള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഭാര്യയെ കുറിച്ച്‌ ഇയാള്‍ക്ക് സംശയങ്ങളുണ്ടായിരുന്നു.

മകൻ സ്കൂള്‍ വളപ്പിലേക്ക് പ്രവേശിച്ചയുടനെയാണ് മോഹൻരാജു കത്തിയുമായി ചാടീവീണ് ശ്രീഗംഗയെ കുത്തിവീഴ്ത്തിയത്.

പല തവണ കുത്തുകയായിരുന്നു.

സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

ശ്രീഗംഗയെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts