കേസുകൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രജ്വൽ രേവണ്ണയുടെ ഹർജി തള്ളി

ബെംഗളൂരു : ബലാത്സംഗക്കേസിൽ വിചാരണനടത്തുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് മുൻഎംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി.

എംഎൽഎമാരുടെയും എംപിമാരുടെയും പേരിലുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് പ്രജ്വൽ രേവണ്ണയ്ക്കെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ വിചാരണ നടക്കുന്നത്.

കേസ് പരിഗണിക്കുമ്പോൾ ജഡ്ജി നടത്തിയ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ

നിരീക്ഷണങ്ങൾ കടുത്തവാക്കുകളിലായിരുന്നു എന്ന കാരണത്താൽ ജഡ്ജി പക്ഷപാതത്തോടെയാണ് കേസിനെ സമീപിക്കുന്നതെന്ന നിഗമനത്തിലെത്താൻ സാധിക്കില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മറ്റൊരു ബലാത്സംഗക്കേസിൽ തനിക്കെതിരേ ജീവപര്യന്തം തടവുശിക്ഷ വിധിച്ച ജഡ്ജിതന്നെ ഈ കേസും പരിഗണിക്കുമ്പോൾ നീതിലഭിക്കില്ലെന്ന പ്രജ്വൽ രേവണ്ണയുടെ വാദവും കോടതി അംഗീകരിച്ചില്ല.

വിവിധ സ്ത്രീകളെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് നാലുകേസുകളായിരുന്നു ഹാസൻ എംപിയായിരുന്ന പ്രജ്വൽ രേവണ്ണയുടെപേരിലുണ്ടായിരുന്നത്.

ഇതിൽ ഒരു കേസിൽ കഴിഞ്ഞമാസമാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടവയടക്കം ഇനിയും മൂന്നു കേസുകളിൽ വിചാരണ പൂർത്തിയാക്കാനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ
[masterslider id="10"]

Related posts

Click Here to Follow Us