ബെംഗളൂരു : ബെംഗളൂരുവിലെ നമ്മ മെട്രോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് നീട്ടാൻ സർക്കാർ ആലോചിക്കുന്നു. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് ഹൊസ്‌കോട്ടയിലേക്കും വടക്ക് പടിഞ്ഞാറ്് നെലമംഗയിലേക്കും തെക്ക് പടിഞ്ഞാറ്് ബിഡദിയിലേക്കും നീട്ടുന്നതിനാണ് സർക്കാർ ആലോചിക്കുന്നതതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ പറഞ്ഞു. ഓൾഡ് മദ്രാസ് റോഡിൽ കെ.ആർ. പുരം മുതൽ ഹൊസ്‌കോട്ട വരെയുള്ള ഗതാഗതക്കുരുക്കിനെക്കുറിച്ച് ശരത് ബച്ചെ ഗൗഡ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശിവകുമാർ. ഗതാഗതക്കുരുക്കിനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും മെട്രോ നീട്ടുന്നതിനെ ക്കുറിച്ച് വിശദമായപഠനം നടത്തുമെന്നും ശിവകുമാർ പറഞ്ഞു. കോലാറിൽനിന്ന് ബെംഗളൂരുവിലേക്ക് ദിവസേന 10,000…
Read MoreYear: 2024
2000 പിഴയിട്ടു, റോഡിന് കുറുകെ ലോറി നിർത്തിയിട്ട് ഡ്രൈവർ മുങ്ങി; ഡ്രൈവർക്കെതിരെ കേസ്
ബെംഗളൂരു: നടുറോഡില്‍ ലോറി നിർത്തിയിട്ട് താക്കോലുമായി ഡ്രൈവർ മുങ്ങിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ബെംഗളൂരുവിലെ നൈസ്-ഹൊസൂർ റോഡിലാണ് സംഭവം. റോഡിന് കുറുകേ ലോറി നിർത്തിയശേഷമാണ് ഡ്രൈവർ താക്കോലുമായി പോയത്. നാഗാലാൻഡില്‍ രജിസ്റ്റർ ചെയ്ത 16 ചക്രങ്ങളുള്ള ലോറിയാണ് ഗതാഗത സടസമുണ്ടാക്കിയത്. ലോറി നഗരത്തിലേക്ക് കടക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ഡ്രൈവർ ഈ ‘കടുംകൈ’ ചെയ്തത്. വൈകീട്ട് നാലരമുതല്‍ രാത്രി എട്ടര വരെ വലിയ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് പോലീസ് ലോറി തടഞ്ഞത്. ലോറി സർവ്വീസ് റോഡിലേക്ക് മാറ്റി നിർത്താൻ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവർ പോലീസുമായി വാക്കുതർക്കം…
Read Moreഫുഡ് ഡെലിവറിക്ക് എത്തുന്ന യുവാവിന്റെ മോഷണം; 12 ഫോണുകൾ പിടികൂടി
ബെംഗളൂരു: ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്ത് ആളുകളുടെ താമസ സ്ഥലങ്ങള്‍ നോക്കി വെച്ച ശേഷം മോഷണം. ബെംഗളൂരു എച്ച്‌എഎല്‍ പോലീസാണ് നാല് ലക്ഷത്തോളം രൂപ വിലവരുന്ന 12 മൊബൈല്‍ ഫോണുകള്‍ ഒരു യുവാവില്‍ നിന്ന് പിടിച്ചെടുത്തത്. അസം കരിംഗഞ്ച് സ്വദേശിയായ കബിർ ഹുസൈൻ (24) ആണ് പിടിയിലായത്. ഫുഡ് ഡെലിവറി കമ്പനികളില്‍ ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്തുള്ള പരിചയമാണ് മോഷണം നടത്താൻ യുവാവിന് സഹായകമായതെന്ന് പോലീസ് പറയുന്നു. പേയിങ് ഗസ്റ്റായി താമസിക്കുന്ന ചിലർ വീടുകള്‍ പൂട്ടാറില്ലെന്ന് ഇയാള്‍ ജോലിക്കിടെ മനസിലാക്കി. ഇങ്ങനെയുള്ള സ്ഥലങ്ങള്‍…
Read Moreകൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ
ബെംഗളൂരു: നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിലായി. മുല്‍ക്കി റവന്യൂ ഇൻസ്‌പെക്ടർ ജി.എസ് ദിനേശിനെ വ്യാഴാഴ്ച ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്. സൂറത്കല്‍ ജങ്ഷനു സമീപമുള്ള ഒരു വസ്തുവില്‍ അവകാശികളുടെ പേരു ചേർക്കാൻ നാലുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുല്‍ക്കി റവന്യൂ ഇൻസ്‌പെക്ടർ കുടുങ്ങിയത്. തന്റെ മുത്തശ്ശി പത്മാവതി മരിച്ചതിനെത്തുടർന്ന് വസ്തുവിന്റെ ആർ.ടി.സിയിലെ അവകാശികളുടെ പേരുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പരാതിക്കാരൻ കഴിഞ്ഞ വർഷം മുല്‍ക്കി താലൂക്ക് തഹസില്‍ദാറുടെ ഓഫീസില്‍ അപേക്ഷ സമീപിച്ചിരുന്നു. ഒരു വർഷത്തിലേറെയായിട്ടും നടപടിയെടുക്കാൻ ജി.എസ് ദിനേശൻ തയാറായില്ല.…
Read Moreഹണിമൂൺ പോവുന്നതിനെ ചൊല്ലി തർക്കം; നവവരന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യ പിതാവ്
താനെ: ഹണിമൂണ്‍ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തില്‍ നവ വരനുമേല്‍ ആസിഡ് ഒഴിച്ച് ഭാര്യ പിതാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അടുത്തിടെ വിവാഹിതനായ ഇബാദ് അതിക് ഫാല്‍കെയാണ് ആക്രമണത്തിനിരയായത്. വിവാഹത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പം കശ്മീരിലേക്ക് പോകണമെന്നാണ് യുവാവ് വ്യക്തമാക്കി. എന്നാല്‍ വിദേശത്തുള്ള തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു ഭാര്യാ വീട്ടുകാർ നിർദേശിച്ചത്. ഇതിനേച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് ഭാര്യാ പിതാവ് നവവരന്‍റെ മേല്‍ ആസിഡ് ഒഴിച്ചത്. ആക്രമണത്തില്‍ മുഖത്തും ദേഹത്തും പരുക്കേറ്റ 29 കാരൻ നിലവില്‍ ചികിത്സയിലാണ്. 65കാരനായ ഭാര്യാ പിതാവ് ജാകി ഗുലാം മുർതാസ് ഖോടാല്‍…
Read More14 കാരൻ ഷോക്കേറ്റ് മരിച്ചു
ബെംഗളൂരു: വീടിന് സമീപം ക്രിസ്മസ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ബെല്‍ത്തങ്ങാടി സെന്‍റ് തെരേസാസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി എ.സ്റ്റീഫൻ (14) വൈദ്യുതാഘാതമേറ്റ് മരിച്ചു. തെങ്കാവിലെ പേരോടിത്തായ കട്ടെയില്‍ മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്നു കുട്ടി. ക്രിസ്മസ് ആഘോഷത്തിനായി വീട് അലങ്കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വേണൂർ സ്റ്റേഷൻ ഓഫിസർ ഷൈല, മെസ്‌കോം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എൻജിനീയർ ക്ലെമന്‍റ് ബ്രാഗ്സ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Read Moreനഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതി; പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) റെഡി.
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) റെഡി. രണ്ട് ഇടനാഴികൾ ഉൾപ്പെടുന്ന പദ്ധതിയിക്ക് ആകെ 40 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പദ്ധതിയിൽ രണ്ട് ഇടനാഴികളാണ് ഉൾപ്പെടുന്നത്. ഹെബ്ബാൾ മേൽപ്പാലത്തെ സിൽക്ക് ബോർഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ഇടനാഴിയും, കെആർ പുരത്തെ മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ ഇടനാഴിയും ഉൾപ്പെടുന്നതാണ് ഇരട്ട ടണൽ റോഡ്. പദ്ധതിയുടെ നിർമാണത്തിന് 19,000 കോടി രൂപ വായ്പ സ്വീകരിക്കാൻ ബിബിഎംപി നീക്കം ആരംഭിച്ചിരുന്നു. സ്വകാര്യ നിക്ഷേപം ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കാനുള്ള…
Read Moreഅപൂര്‍വ്വ നടപടി; കോടതി വെറുതെവിട്ട വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ് പ്രതി അര്‍ജുന്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങണം. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി. അതേസമയം കോടതി നടപടിയില്‍ ആശ്വാസമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത് അപൂര്‍വ്വ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി. അര്‍ജുന്‍…
Read Moreറൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്ക്
ബെംഗളൂരു: റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റു. ശിവമോഗ ഭദ്രാവതിയിലെ ചന്നഗിരി റോഡിലാണ് സംഭവം. അപകടത്തിൽ കെട്ടിടം മുഴുവൻ തകർന്നു. യന്ത്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബോയിലറിൻ്റെ ശകലങ്ങൾ സൈറ്റിൽ നിന്ന് ഒരു കിലോമീറ്ററോളം ചിതറിക്കിടക്കുന്നതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഇരുപതിലധികം തൊഴിലാളികൾ മില്ലിൽ അരി കയറ്റുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ റൈസ് മിൽ കെട്ടിടം പൂർണമായും തകർന്നു. സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്കാണ് പൊള്ളലേറ്റത്. ഇവരെ ചികിത്സയ്ക്കായി മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ്…
Read Moreഎംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കോഴിക്കോട്: എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.
Read More