ഓട്ടോക്കൂലി കൂടും; മിനിമം നിരക്ക് 40 രൂപയാക്കണമെന്ന് ആവശ്യം ശക്തമാക്കി സംഘടന; 23ന് യോഗം വിളിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: ഓട്ടോക്കൂലി മിനിമം നിരക്ക് 40 രൂപയാക്കണമെന്ന ആവശ്യം ശക്തമാക്കിയതോടെ സംസ്ഥാന സർക്കാർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തും. അധിക കിലോമീറ്ററിനുള്ള നിരക്ക് 15 രൂപയിൽ നിന്ന് 20 രൂപയാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കും. 23നാണ് യോഗം. നിലവിൽ ആദ്യ 2 കിലോമീറ്ററിനു 30 രൂപയാണ് നിരക്ക്. 2021 ഡിസംബറിലാണ് അവസാനമായി നിരക്ക് പരിഷ്കരിച്ചത്. എൽപിജി വില കൂടിയതും, അറ്റകുറ്റപ്പണികളുടെ ചെലവ് കൂടിയതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളി സംഘടനകൾ നിരക്ക് വർധന ആവശ്യപ്പെടുന്നത്. പുതിയ ഓട്ടോകളുടെ വില വർധിച്ചിട്ടുണ്ട്.കഴിഞ്ഞ 10 വർഷത്തിനിടെ 2 തവണ…

Read More

മെട്രോ സ്റ്റേഷനുകളിൽ റാപ്പിഡോ ഓട്ടോ സർവീസ് ആരംഭിക്കുന്നു 

ബംഗളുരു : ബി എം ആർ സി എൽ റാപ്പിഡോയുമായി ചേർന്ന് 20 മെട്രോ സ്റ്റേഷനുകളിൽ വെബ് ഓട്ടോ സ്റ്റാറ്റൻഡുകൾ ക്രമീകരിക്കിം. ഇതിന്റെ ഭാഗമായി റാപ്പിഡോയിൽ രജിസ്റ്റർ ചെയ്ത ഓട്ടോ ഡ്രൈവർമാർക്ക് സ്റ്റേഷനുകളിൽ സ്ഥലം അനുവദിക്കും. മെട്രോ സ്റ്റേഷനുകളിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാർക്ക് കമ്പനി എക്സിക്യൂട്ടീവിന്റെ സഹായത്തോടെ റൈഡ് ബുക്ക്‌ ചെയാം. സർക്കാർ നിശ്ചയിച്ച നിരക്കിൽ തന്നെ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ അനുയോജ്യമായ മെട്രോ സ്റ്റേഷനുകൾ കണ്ടെത്താൻ ബി എം ആർ സി ഉടൻ സർവേ ആരംഭിക്കും. വെബ് ടാക്സി അപ്പുകളുടെ…

Read More

ക്രിസ്മസ് അവധി; ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. വെള്ളിയാഴ്ച രാത്രി 7.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു നാളെ രാവിലെ 7.15ന് ആലപ്പുഴയിലെത്തും. ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസ്സാണ് സർവീസ് നടത്തുക. എറണാകുളം, ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാണ് ഈ അധിക ബസ് സർവീസ്. ശനിയാഴ്ചയും ആലപ്പുഴയിലേക്ക് പ്രത്യേക സർവീസ് നടത്തിയേക്കും. ഇതിന് പുറമേ കർണാടക ആർ.ടി.സി. വെള്ളിയാഴ്ച കേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

Read More

എയര്‍ ഇന്ത്യ ദമാം സര്‍വീസ് 1 മുതല്‍: കൂടാതെ മറ്റ് 3 സര്‍വീസുകളില്‍ കൂടി പുതുവര്‍ഷം ബെംഗളൂരുവില്‍ നിന്നും എയര്‍ ഇന്ത്യ ആരംഭിക്കുന്നു അവ അറിയാന്‍ വായുക്കാം

ബെംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെംഗളൂരു- ദമാം സര്‍വീസ് ജനുവരി 1 മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ 3 ദിവസമാണ സര്‍വാസ്. ബുധന്‍ , വെളളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 5.50ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.50ന ദമാമിലെത്തും. ഇതെ ദിവസങ്ങളില്‍ ദമാമില്‍ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട് വൈകിട്ട് 4.30ന് ബെംഗളൂരുവിലെത്തും. കൂടാതെ ബെംഗളൂരു – അബുദാബി സര്‍വീസ് ജനുവരി 15 മുതല്‍ പ്രതിദിനമാകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെംഗളൂരു – അമ്യത്സര്‍ സര്‍വീസ് 27ന് ആരംഭിക്കും. ആഴ്ചയില്‍ 4 ദിവസമാണ് സര്‍വീസ്…

Read More

വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ സിടി രവി അറസ്റ്റിൽ ;

കര്‍ണാടകയില്‍ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി എംഎല്‍സി സിടി രവി പൊലീസ് കസ്റ്റഡിയില്‍. ഭാരതീയ ന്യായ സംഹിത 75,79 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് പൊലീസ് നടപടി. നേരത്തേ മന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ നിയമസഭയില്‍ കയറി മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയരംഗങ്ങളുണ്ടായത്. അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക്‌പോരുണ്ടായി. സഭ പിരിയാനൊരുങ്ങുമ്പോള്‍ ആയിരുന്നു…

Read More

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ച് ശിവരാജ്കുമാർ; താരത്തെ വീട്ടിലെത്തി സന്ദർശിച്ച് മറ്റ് നടന്മാർ

ചികിത്സയ്ക്കായി ഇന്നലെ രാത്രി ശിവരാജ്കുമാർ അമേരിക്കയിലേക്ക് വിമാനം കയറി. മെഡിക്കൽ നടപടിക്രമങ്ങൾക്കായി അമേരിക്കയിലേക്ക് പോകും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശലക്ഷക്കണക്കിന് കന്നഡക്കാരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ താരത്തിന്റെ ശസ്ത്രക്രിയ ഡിസംബർ 24 ന് ഫ്ലോറിഡയിലെ മിയാമിയിൽ നടക്കും. താൻ ചികിത്സയിലാണെന്ന് പ്രശസ്ത കന്നഡ നടൻ ശിവ രാജ്കുമാർ അടുത്തിടെ പങ്കുവെച്ചിരുന്നു. നിർണായക ശസ്ത്രക്രിയയ്ക്കായി താരം അമേരിക്കയിലേക്ക് പോയത് ആരാധകരിൽ ആശങ്കയുണ്ടാക്കി. കിച്ച സുദീപ് , നന്ദമുരി ബാലകൃഷ്ണ തുടങ്ങിയ അഭിനേതാക്കൾ പ്രധാന ശസ്ത്രക്രിയയ്ക്കായി യുഎസിലേക്ക് പറക്കുന്നതിന് മുമ്പ് അദ്ദേഹത്തെ വീട്ടിൽ എത്തി…

Read More

കേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ; നാട്ടിലേക്കുള്ള ക്രിസ്മസ് അവധിയാത്രയ്ക്ക് ഇന്നുതുടക്കം

bus

ബെംഗളൂരു : ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിലേക്കുള്ള അവധിയാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. പതിവ് സർവീസുകളിലും പ്രത്യേക സർവീസുകളിലും ടിക്കറ്റ് തീർന്നതിനാൽ അവസാന നിമിഷം പ്രത്യേക സർവീസിനായി കാത്തിരിക്കുന്നവർ ഒട്ടേറെയാണ്. വെള്ളിയാഴ്ച മുതൽ ക്രിസ്മസ് തലേന്ന് വരെയായി ആയിരക്കണക്കിന് മലയാളികളാണ് നാട്ടിൽ പോകുന്നത്. കർണാടക ആർ.ടി.സി. വെള്ളിയാഴ്ച കേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. അതിനിടെ കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ടതിനെത്തുടർന്ന് ആലപ്പുഴയിലേക്ക് കർണാടക ആർ.ടി.സി. വെള്ളിയാഴ്ച പ്രത്യേക സർവീസ് അനുവദിച്ചിട്ടുണ്ട്. കർണാടക ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയെ വേണുഗോപാൽ ഫോണിൽ വിളിച്ച് പ്രത്യേക ബസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.…

Read More

മൈസൂരുവിൽ സൈബർ കുറ്റകൃത്യം കുറയുന്നതായി റിപ്പോർട്ട്; കാരണം ഇത്

ബെംഗളൂരു : മൈസൂരുവിൽ താരതമ്യേന മുൻ കാലയവളവിനെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങൾ വൻതോതിൽ കുറയുന്നതായി കണക്കുകൾ. ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം 2024-ൽ 28 കേസുമാത്രമാണ് സൈബർ കുറ്റകൃത്യ വിഭാഗത്തിൽ മൈസൂർ നഗരത്തിൽ രജിസ്റ്റർ ചെയ്തത്. രാജ്യത്തെ മറ്റു മെട്രോ സിറ്റികളെ അപേക്ഷിച്ച് ഈ കണക്ക് താരതമ്യേന കുറവാണ്. സൈബർ കുറ്റകൃത്യ പട്ടികയിൽ കർണാടകയിൽ ബെംഗളൂരു നഗരമാണ് ഈ പട്ടിയിൽ മുന്നിൽ. മംഗളൂരു രണ്ടാം സ്ഥാനത്തും. മൈസൂരുവിൽ ഗ്രാമവാസികളെ അപേക്ഷിച്ച് നഗരവാസികളും വിദ്യാസമ്പന്നരുമായ വ്യക്തികളാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മൈസൂരു സിറ്റി കമ്മിഷണർ…

Read More

വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; ബിജെപി എംഎൽഎ യെ കയ്യേറ്റം ചെയ്തു 

ബെംഗളൂരു: സംസ്ഥാന നിയമസഭയില്‍ അസാധാരണമായ രംഗങ്ങള്‍. വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അധിക്ഷേപിച്ച ബിജെപി അംഗത്തെ സഭയില്‍ കയറി കയ്യേറ്റം ചെയ്തതായി ആരോപണം. സംസ്ഥാന നിയമസഭയുടെ ശീതകാലസമ്മേളനത്തിനിടെയാണ് സംഭവം. ബിജെപി അംഗം സിടി രവിയെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതത്. സംഭവത്തില്‍ ബിജെപി അംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സഭയില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കെതിരെ സിടി രവി സംസാരിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ…

Read More

ക്രിസ്മസ് – ന്യൂ ഇയര്‍; ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയര്‍ പ്രമാണിച്ച് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസ്സുകള്‍ കൂടി അധിക സര്‍വീസ് നടത്താനാണ് തീരുമാനം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശനാസുരണമാണ് നടപടി. 34 ബംഗളൂരു ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രാ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം കോഴിക്കോട് /കണ്ണൂര്‍ റൂട്ടിലും അധിക സര്‍വീസുകള്‍ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 24 ബസ്സുകള്‍ കൂടി തിരുവനന്തപുരം…

Read More