ബെംഗളൂരുവില്‍ കത്തിക്കരിഞ്ഞ കാറിനുള്ളില്‍ വ്യവസായിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു: വ്യവസായിയുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മുദ്ദീനപ്പള്ളിയിലെ വിശ്വേശ്വരയ്യ ബാരംഗയില്‍ ആണ് സംഭവം. നാഗരബാവി രണ്ടാം ഫേസ് 12-ാം മെയിൻ റോഡില്‍ താമസക്കാരനായ വ്യവസായി പ്രദീപ് (42) ആണ് മരിച്ചത്. മുദ്ദിനപ്പള്ളിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. ന്യൂഡല്‍ഹി റജിസ്‌ട്രേഷനുള്ള സ്‌കോഡ കാറിന് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചപ്പോള്‍ കാറില്‍ പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദീപ് കാറില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇപ്പോള്‍…

Read More

ബോംബുണ്ടെന്ന് പറഞ്ഞ് പരിഭ്രാന്തനായ ഓട്ടോ ഡ്രൈവർ പോലീസ് സ്‌റ്റേഷനിലെത്തി

ബെംഗളൂരു: അജ്ഞാതൻ ഓട്ടോയിൽ ഉപേക്ഷിച്ച ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് ജയനഗർ പോലീസ് സ്‌റ്റേഷനിൽ ഓട്ടോയുമായി ഡ്രൈവർ എത്തി. എന്നാൽ ബോംബ് സ്‌ക്വാഡ് പരിശോധിച്ചപ്പോൾ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ലന്നുള്ള സമാധാനത്തിലാണ് ഡ്രൈവർ മടങ്ങിയത്. ബോംബുണ്ടെന്ന് ജയനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയ ഓട്ടോ ഡ്രൈവർ ഉടൻ തന്നെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിന് എതിർവശത്തുള്ള ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധിച്ചപ്പോൾ ഓട്ടോയുടെ പിൻസീറ്റിൽ നിന്ന് രണ്ട് ബാഗുകൾ കണ്ടെത്തി. ബാഗ് തുറന്നപ്പോൾ ഡ്രില്ലിങ് മെഷീൻ്റെ സ്‌പെയർ പാർട്‌സ് മാത്രമാണ് കണ്ടെത്തിയത്. അല്ലാതെ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.…

Read More

ഇനി യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് അനായാസമെത്താം

train travelers

ബെംഗളൂരു : യാത്രക്കാർക്ക്, പ്രത്യേകിച്ച് ശാരീരിക അവശത നേരിടുന്നവർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് അനായാസമായി എത്തിച്ചേരാൻ സൗകര്യമൊരുക്കി. ബെംഗളൂരുവിലെ കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിലും കെങ്കേരി റെയിൽവേ സ്റ്റേഷനിലും പുതിയ എസ്കലേറ്ററുകൾ പ്രവർത്തിച്ചു തുടങ്ങി. നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായ കെ.എസ്.ആറിൽ രണ്ട് പുതിയ എസ്കലേറ്ററുകളാണ് സ്ഥാപിച്ചത്. ഒന്ന് കയറാനും ഒന്ന് ഇറങ്ങാനും. ഒന്നാം പ്ലാറ്റ് ഫോമിലാണ് രണ്ടും സ്ഥാപിച്ചത്. ഇതുവഴി സ്റ്റേഷനിലെ പത്ത് പ്ലാറ്റ് ഫോമുകളിലേക്കും എത്താൻ എളുപ്പമാകും. 2.8 കോടി രൂപ ചെലവിലാണ് ഇവ സ്ഥാപിച്ചത്. കെങ്കേരി സ്റ്റേഷനിലും ഒന്നാം പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്കലേറ്റർ സ്ഥാനം…

Read More

തല മതിലിലിടിച്ചും ക്രിക്കറ്റ് ബാറ്റുകൊണ്ട് ദേഹത്തടിച്ചും മകനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി

death murder

ബെംഗളൂരു: മകന്‍ പഠനത്തില്‍ പിറകിലായതിന് കാരണം മൊബൈല്‍ ഫോണിന്റെ അമിതോപയോഗവും ചീത്ത കൂട്ടുകെട്ടുമാണെന്ന് ആരോപിച്ച് പതിനാലുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി പിതാവ് . ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ തേജസ് എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ അഡിക്ഷനും ചീത്ത കൂട്ടുകെട്ടും കാരണം മകന്‍ പഠനത്തില്‍ പിറകോട്ടായത് അച്ഛന്‍ രവികുമാറിനെ ചൊടിപ്പിച്ചു. സംഭവദിവസം ഇരുവര്‍ക്കുമിടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. കോപാകുലനായ പിതാവ് തേജസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു. പിന്നാലെ തല പിടിച്ച് മതിലിലിടിക്കുകയും ചെയ്തു. ‘നീ ജീവിച്ചാലും മരിച്ചാലും എനിക്ക്…

Read More

മംഗളൂരുവിലെ സ്വകാര്യ റിസോർട്ടിൽ യുവതികൾ മുങ്ങി മരിച്ചു 

ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച്‌ റിസോർട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നീന്തല്‍ കുളത്തിലിറങ്ങിയപ്പോള്‍ യുവതികള്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ രാവിലെയാണ് മൂവരും മുറിയെടുത്തത്. നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനികളില്‍ ഒരാള്‍ ആദ്യം അപകടത്തില്‍ പെട്ടു. വിദ്യാർത്ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേരും മരിച്ചത്.  

Read More

എയ്മ വോയിസ് സംഗീതമത്സരം

കർണാടകയിലെ മലയാളികൾക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ മികച്ച ഗായകരെ കണ്ടെത്തുവാനായി സംഘടിപ്പിക്കുന്ന സംഗീത മത്സരം ” Aima Voice 2024 Karnataka” നവംബർ 24 ന് ബെംഗളൂരുവിൽ നടക്കും. സംഗീതത്തിൽ അഭിരുചിയുള്ള പ്രായം -13- 19, 20-29, 30 and Above എന്നിങ്ങനെ 3 വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മത്സരങ്ങൾ ഓഡിഷൻ 24 ന് ബെംഗളൂരു ഇ.സി.എ യിൽ രാവിലെ 9.30 മുതൽ ആരംഭിക്കും. കർണാടകയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒഡീഷനിൽ പങ്കെടുക്കുവാൻ സൗകര്യമുണ്ട്. ബംഗളൂരു കൂടാതെ, മംഗലാപുരം, തുംകൂർ, മൈസൂർ, ഷിമോഗ,…

Read More

പിതാവിനൊപ്പം ചികിത്സക്കെത്തിയ ആറ് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട് :ആനക്കര : പിതാവിനൊപ്പം ചികിത്സക്കെത്തിയ ആറ് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കൂറ്റനാട് ആമക്കാവ് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ്(6) ആണ് മരിച്ചത്. ആനക്കര കുമ്പിടി പുറമതിൽശേരിയിൽ സ്പെഷ്യൽ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം. പിതാവ് സുരേഷിനൊപ്പം ഹൈപ്പർ ആക്റ്റീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിന് എത്തിയതായിരുന്നു കുട്ടി. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. കുഞ്ഞിനെ രക്ഷിക്കാൻ പിതാവും കൂടെ കിണറ്റിൽ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

പെൺവാണിഭം നടത്തുന്നെന്നാരോപിച്ച് അമ്മയെയും മകളെയും വീട്ടിൽനിന്ന് വലിച്ചിറക്കി മർദിച്ചു

ബെംഗളൂരു : പെൺവാണിഭം നടത്തുന്നെന്നാരോപിച്ച് അമ്മയെയും മകളെയും വീട്ടിൽനിന്ന് വലിച്ചിറക്കി പുറത്തെത്തിച്ച് ക്രൂരമായി ആക്രമിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു. കർണാടകത്തിലെ ബെലഗാവി ടൗണിനടുത്തുള്ള വഡ്ഡാർവാഡിയിലാണ് സംഭവം. 60-കാരിയായ അമ്മയും 29-കാരിയായ മകളുമാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിന്റെ ദൃശ്യം വീഡിയോയിൽ പകർത്തിയത് വ്യാപകമായി പ്രചരിച്ചു. വീട്ടിലേക്ക് ഇവരുമായി ബന്ധമില്ലാത്തയാളുകൾ വരുന്നതെന്നും പെൺവാണിഭം നടത്തുകയാണെന്നും ആരോപിച്ചാണ് ആക്രമണം. തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. അക്രമത്തെത്തുടർന്ന് അമ്മയും മകളും മാലമാരുതി പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. വീഡിയോ ദൃശ്യം പ്രചരിച്ചതിനെത്തുടർന്ന് ശനിയാഴ്ചയാണ് മൂന്നാളുകളുടെ പേരിൽ…

Read More

നഴ്സിം​ഗ് വിദ്യാർത്ഥിനിയുടെ മരണം, ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിൻ്റെ മരണത്തിന് പിന്നിൽ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം. സഹപാഠികളായ മൂന്ന് പേർ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂ‌ർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവ‌ർ ഭീഷണിയുമായെത്തിയെന്നും അമ്മുവിൻ്റെ പിതാവ്  പറഞ്ഞു. അവസാന വ‌ർഷ നഴ്സിങ് വിദ്യാർത്ഥിയായ അമ്മുവിനെ അകാരണമായി സുഹൃത്തുക്കൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ആലപ്പുഴ മെഡിക്കൽ കോലേജിൽ ഗൈനക് പ്രാക്ടീസിനു പോയ സമയത്ത് സാഹപാഠികളായ മൂന്ന് പെൺകുട്ടികളും അമ്മുവുമായി നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പിന്നീട്ടിങ്ങോട്ട് മകളെ അവർ നിരന്തരമായി ശല്യപെടുത്തിയിരുന്നുവെന്ന് അമ്മുവിന്റെ അച്ഛൻ.…

Read More

നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്‌ത കാറിനുള്ളിൽ വ്യവസായിയെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി

death suicide murder accident

ബെംഗളൂരു: ബെംഗളൂരുവിൽ വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ കൺസൾട്ടൻസി സർവീസ് നടത്തിയിരുന്ന നാഗർഭാവി സ്വദേശി പ്രദീപിനെയാണ് (42) മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം. ഡൽഹി റജിസ്‌ട്രേഷനുള്ള സ്‌കോഡ കാറിനുള്ളിലായിരുന്നു മൃതദേഹം. മുദ്ദിൻപാളയയ്‌ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്‌ത കാറിന് തീപ്പിടിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീയണച്ചു. പരിശോധനയിൽ കാറിനുള്ളിൽ പ്രദീപിന്റെ മൃതദേഹവും കണ്ടെത്തി. പ്രദീപിനെ മറ്റെവിടെയോ വെച്ച് തീയിട്ട് കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിതീർക്കാൻ കാറിന് തീയിട്ടതാകാമെന്ന്…

Read More
Click Here to Follow Us