ബെറ്റ് വച്ച് കത്തിച്ച പടക്കത്തിന് മുകളിൽ കയറിയിരുന്ന 32 കാരന് ദാരുണാന്ത്യം; സുഹൃത്തുക്കൾക്കെതിരെ കേസ്

ബെംഗളൂരു: ബെറ്റ്‌വച്ചതിനെ തുടർന്ന് കത്തിച്ച പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. സുഹൃത്തുക്കളുമായി ബെറ്റ് വച്ചതിനെ തുടർന്നാണ് ശബരീഷ് പടക്കത്തിന് മുകളില്‍ കയറിയിരുന്നത്. പടക്കം കത്തിക്കുന്നതിന് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു കാര്‍ബോര്‍ഡ് ബോക്‌സിന് താഴെയായി പടക്കം വച്ചു. അതിന് മുകളില്‍ കയറിയിരിക്കുന്നവര്‍ക്ക് ഒരു ഓട്ടോറിക്ഷ കിട്ടുമെന്നായിരുന്നു ബെറ്റ്. ശബരീഷ് കാര്‍ബോര്‍ഡിന് മുകളില്‍ ഇരിക്കുമ്പോള്‍ സുഹൃത്തുക്കളിലൊരാള്‍ പടക്കത്തിന് തീകൊളുത്തി. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി ഇവരെല്ലാം ഓടിമാറുന്നതും ദൃശ്യത്തിലുണ്ട്. പടക്കം പൊട്ടുന്നവരെ ശബരീഷ് കാത്തിരുന്നു. ഒടുവില്‍…

Read More

ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗം ലഭിക്കുമെന്ന് വിശ്വാസം; യുവാവ് ആത്മഹത്യ ചെയ്തു 

ബെംഗളൂരു: ദീപാവലി ദിനത്തില്‍ മരിച്ചാല്‍ പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്നും സ്വർഗം ലഭിക്കുമെന്നുമുള്ള വിശ്വാസത്തെ തുടർന്ന് 40കാരൻ ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കൃഷ്ണമൂർത്തി എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഇയാള്‍ നേരത്തെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്. കുടുംബകലഹത്തിനിടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കേസില്‍ ആറ് മാസം മുമ്പ് ഇയാള്‍ ജയില്‍മോചിതനായതാണ്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണമൂർത്തി ദീപാവലി ദിനത്തില്‍ മരിച്ചാലുള്ള ‘പ്രത്യേകതകളെ’ കുറിച്ച്‌ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നുവെന്ന വിവരം ലഭിച്ചത്. ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കുമെന്നും സ്വർഗത്തിലെത്തുമെന്നും ഇയാള്‍ പറഞ്ഞിരുന്നത്രെ. ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളുമായി…

Read More

ദീപാവലി ആഘോഷത്തിനായി പെൺ സുഹൃത്തിനൊപ്പം ഫാം ഹൗസിലെത്തിയ 21 കാരനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു 

ബെംഗളൂരു: വനിതാ സുഹൃത്തുക്കളൊപ്പം വാരന്ത്യ ആഘോഷത്തിന് ഫാം ഹൗസിലെത്തിയ ബിരുദ വിദ്യാർത്ഥിയെ മർദ്ദിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. ചിക്കനഹള്ളിയിലെ ഫാം ഹൗസില്‍ 21കാരനായ ബി കോം ബിരുദ വിദ്യാർത്ഥി പുനിതാണ് കൊല്ലപ്പെട്ടത്. രണ്ട് വനിതാ സുഹൃത്തുക്കളടക്കം ഏഴ് പേരാണ് ഫാം ഹൗസില്‍ അവധി ആഘോഷിക്കാനെത്തിയത്. സുഹൃത്തിന്റെ പരിചയക്കാരന്റെ ഫാം ഹൗസായതിനാലാണ് സംഘം ഇവിടെ തെരഞ്ഞെടുത്തത്. ദീപാവലിക്കായി കോളേജിന് അവധി നല്‍കിയ സമയത്തായിരുന്നു സംഭവം. ഫാം ഹൗസിന് സമീപവാസികളായ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാസവേശ്വര നഗർ സ്വദേശിയും സ്വകാര്യ കോളേജിലെ ബിരുദ…

Read More

വൻ തുക ഫീസ് വാങ്ങി, അനുയോജ്യമായ വധുവിനെ കണ്ടെത്തിയില്ല; മാട്രിമോണി സൈറ്റിന് പിഴ 

ബെംഗളൂരു: അനുയോജ്യയായ വധുവിനെ കണ്ടെത്തി നല്‍കാത്തതിന് മാട്രിമോണിയല്‍ സൈറ്റിന് 60,000 രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ എംഎസ് നഗറില്‍ താമസിക്കുന്ന വിജയകുമാർ കെ എസ് എന്നയാളാണ് പരാതി നല്‍കിയത്. വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദില്‍മില്‍ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്. മാർച്ച്‌ 17ന് മകന്‍റെ ഫോട്ടോകളും മറ്റ് രേഖകളും നല്‍കി. വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായി നല്‍കി. 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്ന് ദില്‍മില്‍ മാട്രിമോണി വാക്കാലുള്ള ഉറപ്പും നല്‍കി. എന്നാല്‍ ബാലാജിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ ദില്‍മില്‍ മാട്രിമോണിക്ക്…

Read More

വരാന്‍ പോകുന്നത് വമ്പന്‍ പണി: എസ്ബിഐ അക്കൗണ്ടുള്ളവര്‍ ‘ജാഗ്രതൈ’

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകളോ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളോ ഉള്ള പല ഉപഭോക്താക്കളെയും പറ്റിച്ച്‌ പണം തട്ടിയെടുക്കുന്നതിന് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് തട്ടിപ്പുകാര്‍. റിവാര്‍ഡ് പോയിന്‍റുകളുടെ പേരിലാണ് തട്ടിപ്പ്. റിവാര്‍ഡ് പോയിന്‍റ് ലഭിച്ചിട്ടുണ്ടെന്നും അത് ഇന്ന് തന്നെ ഉപയോഗിക്കണം എന്നും പറഞ്ഞ് എസ്‌എംഎസ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഉദാഹരണത്തിന് എസ്ബിഐ ഉപഭോക്താവായ നിങ്ങള്‍ക്ക് 9,000 രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ പോയിന്‍റുകളുടെ കാലാവധി ഇന്ന് തന്നെ അവസാനിക്കുമെന്നും ഇവ ഉപയോഗിക്കാന്‍ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്…

Read More

ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമം; യുവാവിന് ദാരുണാന്ത്യം 

ചെന്നൈ: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് വണ്ടല്ലൂർ-മിഞ്ചൂർ ഔട്ടർ റിങ് റോഡില്‍ വാഹനം ഇടിച്ചു മരിച്ചു. ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാർഥിയുമായ വിക്കി (19)യാണു മരിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയില്‍ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നു തെറിച്ച വീണ വിക്കി, സമീപത്തെ വൈദ്യുത തൂണില്‍ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മേഖലയില്‍ വാഹനാപകടങ്ങള്‍ വർധിക്കുന്നതായും യുവാക്കള്‍ അലക്ഷ്യമായാണു വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികള്‍…

Read More

ആമസോണിനെ കബളിപ്പിച്ച് കോടികൾ തട്ടിയ യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് ആമസോണില്‍ നിന്ന് 1.29 കോടി രൂപ കബളിപ്പിച്ച്‌ തട്ടിയ രാജസ്ഥാൻ സ്വദേശികളായ രണ്ട് യുവാക്കളെ മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ രാജ് കുമാർ മീണ (23), സുഭാഷ് ഗുർജാർ (27) എന്നിവരാണ് പിടിയിലായത്. പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായാണ് യുവാക്കള്‍ ഹൈടെക് തട്ടിപ്പ് നടത്തിയത്. വ്യാജ ഐഡൻ്റിറ്റികള്‍ ഉപയോഗിച്ച്‌ അവർ വലിയ ക്യാമറകളും ലാപ്‌ടോപ്പുകളും, ചില കുറഞ്ഞ വിലയുള്ള സമാനമായ ഇനങ്ങളും ഓർഡർ ചെയ്യും. ഡെലിവറി ചെയ്യുമ്പോള്‍, അവർ ഡെലിവറി ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ഉയർന്ന…

Read More

യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാൻ 2000 കോടി നൽകി; ആരോപണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : ബി.എസ്. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാൻ മകനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്ര ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് 2000 കോടി രൂപ നൽകിയെന്ന് ബി.ജെ.പി. നേതാവുതന്നെ ആരോപിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകാൻ വിജയേന്ദ്ര കൂടുതൽ കോടികൾ നൽകിയെന്ന് ആ നേതാവ് ആരോപിച്ചെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു. സിദ്ധരാമയ്യ സർക്കാരിന്റെ ഒന്നരവർഷത്തെ ഭരണത്തിൽ സംസ്ഥാനത്ത് വികസനമുണ്ടായിട്ടില്ലെന്നും അഴിമതിമാത്രമാണ് നടന്നതെന്നും വിജയേന്ദ്ര ആരോപിച്ചിരുന്നു. സിദ്ധരാമയ്യ സർക്കാരിന്റെ വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ ബാധിച്ചെന്നും ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ ആരോപണങ്ങൾ. ‘ഇക്കാര്യങ്ങൾ ചർച്ചചെയ്യുന്നതിനുപകരം താങ്കളുടെതന്നെ പാർട്ടിയിലെ…

Read More

കോൺഗ്രസിനെ കുരുക്കിലാക്കിയ ശിവകുമാറിന്റെ പ്രസ്താവന ആയുധമാക്കി ബി.ജെ.പി.

ബെംഗളൂരു : കർണാടകത്തിലെ ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നായ ‘ശക്തി’യെപ്പറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ അഭിപ്രായ പ്രകടനം ദേശീയതലത്തിൽ ചർച്ചക്ക് വഴിമരുന്നിട്ടത് കോൺഗ്രസിന് കുരുക്കായി മാറി. ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് ശക്തി. സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകൾ നെഞ്ചേറ്റിയ പദ്ധതി തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കുമെന്നാണ് ശിവകുമാർ കെ.എസ്.ആർ.ടി.സി. യുടെ ഒരു ചടങ്ങിനിടെ പറഞ്ഞത്. പല സ്ത്രീകളും പണം കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ താത്‌പര്യം പ്രകടിപ്പിക്കുന്ന കാര്യം കണക്കിലെടുത്താണിതെന്നും പറഞ്ഞു. ഇതിനു പിന്നാലെ ഡി.കെ.ശിവകുമാറിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ…

Read More

ദീപാവലി പടക്കങ്ങൾ പൊട്ടിച്ച് 145 ഓളം പേർക്ക് കണ്ണിന് പരിക്കേറ്റു; പലർക്കും നേത്ര ശസ്ത്രക്രിയ ആവശ്യം

ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച് പടക്കംപൊട്ടിച്ച് കണ്ണിനു പരിക്കേറ്റ് ചികിത്സതേടിയത് കുട്ടികളുൾപ്പെടെ 145 ഓളം പേർ. ഒക്ടോബർ 31 മുതൽ ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ നാരായണ നേത്രാലയയിൽ മാത്രം കണ്ണിനു പരിക്കേറ്റ് 73 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതിൽ 38 പേർ പ്രായപൂർത്തിയായവരാണ്. പത്തുവയസ്സിന് താഴയുള്ളവർ 14 പേർ. സ്വയം പടക്കംപൊട്ടിച്ച് പരിക്കേറ്റവർ 36 പേരും സമീപത്തുനിന്ന് പരിക്കേറ്റവർ 37 പേരുമാണ്. മഹാലക്ഷ്മി ലേഔട്ടിൽ പടക്കം പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ 12 വയസ്സുകാരിയുടെ ഇടുതുകണ്ണിന് ഗുരുതരമായി പരിക്കേറ്റു. ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോൾ. കണ്ണിന് പരിക്കേറ്റ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ…

Read More
Click Here to Follow Us