കോൺഗ്രസിനെ കുരുക്കിലാക്കിയ ശിവകുമാറിന്റെ പ്രസ്താവന ആയുധമാക്കി ബി.ജെ.പി.

ബെംഗളൂരു : കർണാടകത്തിലെ ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നായ ‘ശക്തി’യെപ്പറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ അഭിപ്രായ പ്രകടനം ദേശീയതലത്തിൽ ചർച്ചക്ക് വഴിമരുന്നിട്ടത് കോൺഗ്രസിന് കുരുക്കായി മാറി.

ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് ശക്തി. സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകൾ നെഞ്ചേറ്റിയ പദ്ധതി തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കുമെന്നാണ് ശിവകുമാർ കെ.എസ്.ആർ.ടി.സി. യുടെ ഒരു ചടങ്ങിനിടെ പറഞ്ഞത്.

പല സ്ത്രീകളും പണം കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ താത്‌പര്യം പ്രകടിപ്പിക്കുന്ന കാര്യം കണക്കിലെടുത്താണിതെന്നും പറഞ്ഞു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ഇതിനു പിന്നാലെ ഡി.കെ.ശിവകുമാറിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയതോടെയാണ് വിഷയത്തിന് ദേശീയ ശ്രദ്ധ കൈവന്നത്.

പദ്ധതി പുനഃപരിശോധിക്കുമെന്ന പ്രസ്താവന ബി.ജെ.പി.ക്ക് സർക്കാരിനെ വിമർശിക്കാനുള്ള അവസരമിട്ടു കൊടുത്തെന്ന് പറഞ്ഞ ഖാർഗെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില നോക്കാതെ വാഗ്ദാന പദ്ധതികൾ പ്രഖ്യാപിക്കരുതെന്നും പറഞ്ഞു.

ഇത് കോൺഗ്രസിനെ കടന്നാക്രമിക്കാനുള്ള ആയുധമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റി. പൂർത്തീകരിക്കാൻ കഴിയാത്ത പാഴ്‌വാഗ്ദാനങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇതുമൂലം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാമ്പത്തിക നില മോശമായതായും കുറ്റപ്പെടുത്തി.
ശക്തി പദ്ധതി നിർത്തലാക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ഇതോടെ ഈ വിഷയത്തിൽ ശിവകുമാർ പാർട്ടിക്കകത്ത് ഒറ്റപ്പെടുകയും ചെയ്തു. പദ്ധതി പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ചതാണെന്നും ഡി.കെ.ശിവകുമാർ തിരുത്തിയെങ്കിലും ബി.ജെ.പി. പിൻമാറിയിട്ടില്ല.

പദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർത്തെന്ന ആരോപണം ബി.ജെ.പി. നേരത്തേ ഉന്നയിക്കുന്നതാണ്. ഇത് ശരിവെക്കുന്ന രീതിയിലാണ് ശിവകുമാറിന്റെയും ഖാർഗെയുടെയും പ്രസ്താവനകളെന്നത് അവർക്ക് പുതിയ പോർമുഖം തുറക്കാൻ അവസരമായി. ശക്തിപദ്ധതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts